ശനിയാഴ്‌ച, ജൂലൈ 2

ആശ്രയ സ്വാശ്രയ പരാശ്രയാമാശയം

ബഹുമാന്യ   അഭിവന്ദ്യ ആരാധ്യ പ്രിയപ്പെട്ട തങ്കപെട്ട  കുഞ്ഞൂഞ്ഞ് കുഞ്ഞുമാണി  കുഞ്ഞാപ്പ കുഞ്ഞാക്ക തുടങ്ങിയ കേരളക്കരയിലെ സുപ്രധാന കുഞ്ഞുങ്ങളുടെ സമക്ഷത്തിലേക്ക്  ഒരു സങ്കടത്തില്‍ ചാലിച്ച  ഹര്‍ജി സാക്ഷാല്‍ സംസ്ക്കാര ശൂന്യനും പാമര കുചേലനും ആയ ശ്രീ മാന്‍ കൊമ്പന്‍ മൂസ സമര്‍പ്പിക്കട്ടെ .

നമ്മുടെ കേരളമെന്ന ഈ ഇട്ടാ വട്ട നാട്ടില്‍  ഈ സ്വാശ്രയം സ്വാശ്രയം എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം ഇമ്മിണി ആയല്ലോ? നമ്മുടെ ആന്‍റണി സര്‍ ഇരുന്ന കാലത്ത് തുടങ്ങി വെച്ചതാണ് ഈ തലവേദന
അന്നേ... വെവരമുള്ള പലരും പറഞ്ഞതാ ഇക്കളി തീക്കളി  സൂക്ഷിച്ചോന്ന് പക്ഷെ എന്ത് ചെയ്യാന്‍ കേട്ടില്ല വികസനത്തിന്‍റെ പേരില്‍ അങ്ങ് വികസിപ്പിക്കാന്‍ ഇറങ്ങുമ്പോള്‍ എന്തോന്ന് ഉപദേശം അത് വികസന വിരോധം അല്ലാതെ എന്തുപറയാന്‍  .....

അല്ല ഇപ്പോള്‍ തന്നെ നമ്മളെ കേന്ദ്ര സര്‍ക്കാര്‍ എണ്ണക്കമ്പനികളുടെ സകല അതിരും വരമ്പും അങ്ങ് എടുത്തൊഴിവാക്കിയപ്പോള്‍ കണ്ടില്ലേ... മണ്ണെണ്ണക്കും ഡീസലിനും ഒക്കെ വില വാണം പോലെയല്ല  റോക്കറ്റ്
പോലെ കുതിച്ചുയരുന്നത് . ഒള്ളത് പറയാലോ അതില്‍ ഈ ഉള്ളവന് പരാതി ഒട്ടുമില്ല  . കാരണം എന്‍റെ സ്വന്തം കെട്ടിയോള്‍ മോളുട്ടി എന്നും രാവിലെ പത്രം കയ്യില്‍ കിട്ടിയാല്‍ ആദ്യം നോക്കിയിരുന്ന സ്വര്‍ണത്തിന്‍റെ വിലനിലവാരവും അതിനോടനുബന്ധിച്ചു എന്നോടുള്ള ഉപദേശവും "നോക്കൂ മന്സാ ഞമ്മക്ക് രണ്ട്‌
പെണ്‍ക്കുട്ടികളാണ്  ഇവറ്റകളെ കെട്ടിച്ചു വിടണ്ടേ പോന്നു വാങ്ങണ്ടേ" 
ഇത്ത്യാദി അസ്വാരസ്യങ്ങള്‍  പറയല്‍ നിര്‍ത്തി ഇപ്പൊ മണ്ണെണ്ണ ഗ്യാസുകുറ്റി  എന്നിവയുടെ വില നിലവാരം നോക്കി സ്വയം പ്രാകല്‍ ആയതു കൊണ്ട് അവളുടെ ഉപദേശ സ്വൈര സ്വൈരക്കേടില്‍ നിന്ന് മോചനം കിട്ടി !

പറഞ്ഞു പറഞ്ഞങ്ങു കേന്ദ്രത്തിലേക്കെത്തിയത് അറിഞ്ഞില്ല ബൈ ദ ബൈ നമ്മള്‍ എവിടെയാ പറഞ്ഞു നിര്‍ത്തിയത് ?

ആ  സ്വാശ്രയം  ഇതിനെ കുറിച്ച് ഞങ്ങളെ ബൂലോകത്ത് പോസ്റ്റുകള്‍ പക്ഷമായും നിഷ്പക്ഷമായും ഒത്തിരി ഇറങ്ങിയിട്ടുണ്ട്  . ഇനി അതെടുത്ത് കൊമ്പന്‍ ഒരലക്ക് അലക്കിയാലൊന്നും വെളുക്കില്ല എന്നത് കൊമ്പനറിയാം....
 അത് പണ്ടേക്കും  പണ്ടേ  കര്‍ണാടക ഹൈക്കോടതിയും  പിന്നേക്കും പിന്നെ നമ്മുടെ സുപ്രീം കോടതിയിലെ അഴിമതി ആരോപണ വിധേയനായ  മുന്‍ ചീഫ് ജസ്റ്റിസും കൂടി  കൊളമാക്കി വെച്ചിട്ടുണ്ടല്ലോ ? അദ്ദേഹം (കെ  ജി ബി )  പരമോന്നത നീതി പീഠത്തില്‍ ഇരുന്ന കാലയളവുകളില്‍ ഈ സ്വാശ്രയ വിഷയത്തില്‍ നടത്തിയ വിധികളും ഇന്നത്തെ ജഡ്ജുമാരുടെ വിധികളും എടുത്ത് പരിശോധിക്കുമ്പോള്‍ ഈ ആരോപണങ്ങളില്‍ കാമ്പ്  ഉണ്ടോ എന്നൊരു സംശയം ഇല്ലാതില്ല . ഈ പുള്ളിക്കാരന്‍ പറഞ്ഞ വിധികളൊക്കെ നമ്മുടെ ഇന്‍റെര്‍ ചര്‍ച്ച് കൌണ്‍സിലീങ്ങള്‍ക്ക്  അനുകൂലമായിരുന്നു  . എന്ത് ചെറിയ കുരുത്ത കേടുകള്‍ കണ്ടാലും ഭൂത കണ്ണാടി വെച്ച് കാണുന്ന മാധ്യമങ്ങള്‍  ഈ ഒരു കാര്യം മാത്രം കണ്ടില്ല എന്തരോ എന്തോ ...?
 അതെന്തെങ്കിലും ആവട്ടെ !
 ഇപ്പോള്‍ നിങ്ങളെല്ലാവരും  കൂടി സി ബി എസ് ഇ സ്ക്കൂളുകള്‍ക്ക് വാരി കോരി യെന്‍ ഓസി  കാഷിനോ ഓസിക്കോ ഒക്കെ നല്‍കാനാണ്  പരിപാടി  എന്ന് പറഞ്ഞു കേട്ട് നമ്മുടെ സാക്ഷര സുന്ദര കേരളം ഇനി മുതല്‍ ആംഗലേയ സുന്ദര കേരളമാക്കാനുള്ള നിങ്ങടെ ഈ തത്ത്രപാട് കണ്ടത് കൊണ്ട് മാത്രമാണ് .ഞാന്‍ ഇങ്ങനെ ഒരു കാര്യം ഇപ്പോള്‍ പറയുന്നത് .

നിങ്ങടെ സര്‍ക്കാര്‍ കഴിഞ്ഞ തവണ അതിവേഗബഹുദൂരത്തില്‍ ഭരിച്ചപ്പോള്‍ ആണ് നഷ്ട്ടം വരുന്ന സ്കൂളുകള്‍ പൂട്ടാന്‍ ആഡറിട്ടത് . നാട്ടിലെ ഒരു നേരെത്തെ കഞ്ഞിക്ക്  വകയില്ലാത്ത   പട്ടിണിക്കോലങ്ങളുടെ മക്കളാണ് അവിടെ പഠിക്കുന്നത് എന്ന് എന്നെകാളും നന്നായി അറിയുന്നവരാണ് നിങ്ങള്‍. ആ തിരിച്ചരിവാണല്ലോ അതൊക്കെ താഴിട്ട് പൂട്ടാന്‍ നിങ്ങളെ പ്രേരിപ്പിച്ചത് .

ഇനി ബാക്കിയുള്ള കേരളത്തിലെ സര്‍ക്കാര്‍  സ്കൂളുകള്‍ എങ്ങനെ പൂട്ടാം എന്നതിനുള്ള ഒരു കുരുട്ടു ഫുദ്ധി ആണിതൊന്നും  എനിക്ക് അവകാശവാദമില്ല .അല്ലെങ്കിലും നമ്മളെ വിദ്യഭ്യാസംസൂപ്പിക്കാക്ക പണ്ടേ സൂപ്പാക്കിയതല്ലേ ... പോയ ബുദ്ധിആനയല്ല ആര്യാടന്‍ പിടിച്ചാലും കിട്ടില്ല

നിങ്ങളീ സീ ബീ എസ് ഇ എന്ന് പറയുന്ന ഈ ബിസിനസ്സ് യാതൊരു വിധ കയ്യും കണക്കുമില്ലാതെ വാരി കോരി കൊടുക്കാന്‍ മുതിര്‍ന്നാല്‍ അതിനു വലിയ ഒരു ദൂര വ്യാപക ഭവിഷത്താണ് ഉണ്ടാകാന്‍ പോകുന്നത്. കുറച്ചു കൊല്ലങ്ങള്‍ക്ക് മുന്‍പ് ഒരു പരിധിവരെ സാധാരണക്കാരന്‍റെ മക്കള്‍ക്ക് പ്രൈമറി  വിദ്യഭ്യാസം പോലും  കിട്ടാക്കനി ആയിരുന്നുവെങ്കില്‍  ഇന്ന് ആ സ്ഥിതിവിശേഷം മാറി ഒട്ടു മിക്ക മക്കള്‍ക്കും  സ്കൂളില്‍ പോകാനും അവരെ പറഞ്ഞയക്കാനുമൊക്കെ ഒരു മാര്‍ഗമായി വന്നപ്പോളാണ് അതിനെ തുരങ്കം വെക്കാന്‍ നിങ്ങള്‍ വികസനമെന്നപേരില്‍ പുതിയ ഐറ്റംസുമായി ഇപ്പോള്‍ രംഗ പ്രവേശനം ചെയ്യുന്നത് .

എന്ത് വിലകൊടുത്തും സ്വന്തം മക്കള്‍ക്ക് നല്ല വിദ്യഭ്യാസം തന്നെ നല്‍കണമെന്ന് എല്ലാ രക്ഷിതാക്കളും ആഗ്രഹിക്കുമ്പോള്‍ സി ബി എസ് ഇ യുടെ മോഹന സുന്ദര വാഗ്ദാനത്തില്‍ വീണു സാമ്പത്തികമായി മുന്നിട്ടു നില്‍ക്കുന്ന എല്ലാവരും അവരവരുടെ മക്കളെ ഈ പുതിയ കലാലയത്തിലേക്കയക്കുമ്പോള്‍ സാധാരണക്കാരന്   ആശ്രയിക്കാന്‍  ഉള്ളത്   സര്‍ക്കാര്‍     സ്കൂളുകള്‍തന്നെ .എന്നാലിപ്പോള്‍ നമ്മുടെ 
സര്‍ക്കാര്‍ കലാലയങ്ങള്‍ പലതും കുട്ടികളുടെ കുറവ് മൂലം അടച്ചു പൂട്ടല്‍ ഭീഷണിയിലാണ്  .
ഇതിലൂടെ പാവപെട്ടവന് വിദ്യഭ്യാസം നിരോധിക്കപ്പെടുന്നു  .മാത്രമല്ല സര്‍ക്കാര്‍ സ്കൂളുകളെല്ലാം    ഇങ്ങനെ കുട്ടികളുടെ കുറവ് മൂലം അടച്ചു പൂട്ടിയാല്‍ പിന്നെ  നമുക്കുള്ള ഏകാശ്രയം ഈ നൂതന കലാലയങ്ങളാവുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ലാന്നു മാത്രമല്ല , പിന്നീടങ്ങോട്ട് ഈ സി ബി എസ് ഇ ക്കാര്‍ പറയുന്ന ഫീസ് കൊടുത്ത്  മക്കളെ പഠിപ്പിക്കേണ്ട  ദുരിതമാവും നമ്മള്‍  പാവങ്ങള്‍ അനുഭവിക്കേണ്ടി  വരിക  എന്ന് പറയട്ടെ !
അത്കൊണ്ട്  ദയവു  ചെയ്തു  ഞങ്ങളെ ഭരിക്കുന്ന   കുഞ്ഞു മാരെ അടിയങ്ങളെ  രക്ഷിക്കേണമേ .......!!!

ഇനിയിപ്പോള്‍ ഇത് നടപ്പിലാക്കാന്‍ തന്നെയാണ് നിങ്ങടെ ഭാവമെങ്കില്‍
പിന്നെ ഇപ്പോള്‍ എസ് എഫ് ഐ  ക്കാരെന്റെ നെഞ്ചിന്‍ കൂടിനിട്ടു പൊട്ടിക്കുന്ന റബ്ബര്‍ ബുള്ളറ്റുകള്‍  എട്ടും പൊട്ടും  തിരിയാത്ത പീക്കിരി പിള്ളേരുടെ  നെഞ്ചിന്‍ കൂടിനിട്ട് പൊട്ടിക്കേണ്ടി വരും  പറഞ്ഞേക്കാം ......!!!


(കൊമ്പന്‍റെ കഴിഞ്ഞ പോസ്റ്റില്‍  അശ്ലീലം കണ്ടെത്തിയ ശീലാവതി(?) വതന്മാരെ നിങ്ങള്‍ നിങ്ങളുടെ  ആ ശ്ലീലത്തിന്‍  ഭൂത കണ്ണാടി കൊണ്ട് വന്നു ഒന്ന് നോക്കണം നിങ്ങള്‍ക്ക് കണ്ടെത്താനുള്ള അശ്ലീലം ഇതിലും കാണും )

സന്മനസ്സുള്ള വായനക്കാരെ വായിച്ചു കഴിഞ്ഞു നിങ്ങള്‍ക്ക് പൊട്ടിക്കാനുള്ള  ബുള്ളറ്റുകള്‍ കമന്റ്‌ ബോക്സില്‍ പൊട്ടിച്ചോളൂ  മാഫി മുഷ്ക്കില്‍
എന്‍റെ നെഞ്ചിന്‍ കൂടിനിട്ടു പൊട്ടിക്കാതെ



98 അഭിപ്രായങ്ങൾ:

  1. കൊമ്പന്റെ വംബ്‌

    മറുപടിഇല്ലാതാക്കൂ
  2. കൊമ്ബാ നമ്മളെന്നും ശശി..!! അത്ര തന്നെ.. വംപത്തരം സംഭവം തന്നെ..

    മറുപടിഇല്ലാതാക്കൂ
  3. കൊമ്പന്റെ വമ്പത്തരങ്ങള് കൊള്ളാം...ഒരിക്കലും തീരാത്തപ്രശ്നമായി വിദ്യാഭ്യാസരംഗം മാറിയത് അതിന്റെ കച്ചവടമൂല്യം കൊണ്ടാണ്.....

    മറുപടിഇല്ലാതാക്കൂ
  4. ഞമ്മളോട് ഒന്നും പറയണ്ട മൂസാ.. ഞമ്മള് നന്നാബൂലാ .... ഉമ്മന്‍സ്‌..

    മറുപടിഇല്ലാതാക്കൂ
  5. കൊള്ളാം കൊമ്പൻ നന്നായി പറഞ്ഞു..

    മറുപടിഇല്ലാതാക്കൂ
  6. കൊമ്പ നിനക്കൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല
    മ്മട കുഞ്ഞു കുഞ്ഞൂസും മ്മട കുഞാപ്പായും
    ഒരു കലക്കങ്ങോട്ടു കലക്കും . അനക്കൊന്നും ബുദ്ധിയില്ലട കൊമ്പ
    ദേ ഇപ്പം എന്തങ്കിലും തടഞ്ഞാല്‍ ആയി അത്ര മാത്രം . ഞമ്മട ഗവണ്മെന്റിനു അത്ര വലിയ
    ആയസ്‌ ഇല്ലട . ഈ മെത്രാന്‍ മാര് ആള് പുലികളാ . മലപ്പുറത്തെ പുലിയെക്കാട്ടിയും ബലിയ പുപ്പുലി
    അവരോട് കളിയ്ക്കാന്‍ ഈ കുഞാപ്പക്കും കുഞ്ഞൂസിനും അവില്ലട കൊമ്പ. ആവില്ല

    മറുപടിഇല്ലാതാക്കൂ
  7. മറ്റെന്തെല്ലാം കച്ചവടമാക്കിയാലും വിദ്യാഭ്യാസം കൊണ്ടുള്ള ഈ അഭ്യാസം നിറുത്തുക തന്നെ വേണം . പട്ടിണി പാവങ്ങളാണ് ഇതില്‍ ബലിയാടാവുന്നത്‌ , ഭരണഘടനാ വകാശ ലംഘനം ആണിത് . അത്ര നിര്‍ബന്ധം ആണെങ്കില്‍ എല്ലാ ഗോവെര്‍മെന്റ്റ് സ്കൂളും CBSE സിലബസ് ആക്കട്ടെ .... ഇന്കിലീഷ് മീഡിയം തുടങ്ങിയത് പോലെ ....

    മറുപടിഇല്ലാതാക്കൂ
  8. Sarkkar schoolukal thurannu prawarthikkatte..pakshe ee anu kudumba vyvasthithiyil thangalude makkale awidecherthu padippikkaan ethra rekshithaakkalaanu thayyaraavuka..

    മറുപടിഇല്ലാതാക്കൂ
  9. കൊമ്പനിക്കാ ഇതൊകയല്ലേ നമ്മുടെ രാഷ്ട്രീകാരുടെ ആശ്രയം,
    എന്തായാലും താങ്കളും ഒന്നു സമരം വിളിച്ചത് നന്നായി,
    ഞാനും ഒന്ന് കല്ലെറിയുന്നു
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  10. സർക്കാർ സ്കൂളിൽ പഠിച്ചാൽ കുറവാണെന്നു ചിന്തിക്കുന്ന സമൂഹം മാറണം . അതു നടക്കില്ലല്ലോ. പഠിപ്പിക്കുന്ന അധ്യാപകർ എങ്ങനെയായാലും വേണ്ടില്ല ‘ആ സ്കൂൾ’ മതിയെന്നല്ലേ ഇപ്പോൾ.കൊമ്പന്റെ പോസ്റ്റ് അസ്സലായി.(എല്ലായിടത്തും സ്വാശ്രയം വന്നിട്ടു ആശ്രയം ഇല്ലാതെയാവുന്നവരെയോർക്കുമ്പോഴാണ്..)

    മറുപടിഇല്ലാതാക്കൂ
  11. മിണ്ടാണ്ടിരി കൊമ്പാ.....!
    ഇത് ആണ്ടിലൊരിക്കല്‍ വരുന്ന കച്ചോട സീസണാ..., ജീവിച്ചു പൊയ്ക്കോട്ടേ............

    മറുപടിഇല്ലാതാക്കൂ
  12. രണ്ടു സ്വാശ്രയം= ഒരു സര്‍ക്കാര്‍ എന്നാണു അന്ന് പറഞ്ഞിരുന്നത്...
    ഇനി രണ്ടു സി ബി എസ സി ..= ഒരു സര്‍ക്കാര്‍ എന്നാവും ..അവസാനം കാലങ്ങള്‍ കഴിബ്ജാലും നമുക്ക് ആശ്രയം പരാശ്രയം തന്നെ ..എന്തേ..കൊമ്ബാ ജോരൈനു കേട്ടാ...

    മറുപടിഇല്ലാതാക്കൂ
  13. ഇങ്ങനെ പറയാന്‍ നാലാളുണ്ടായിരുന്നെങ്കില്‍....

    മറുപടിഇല്ലാതാക്കൂ
  14. idellam arod parayan... nammude 'kunj' mark idonnum oru vishayamallallo

    മറുപടിഇല്ലാതാക്കൂ
  15. ഓഹോ ഈ പ്രാവശ്യം കച്ചോടത്തില്‍ ആണല്ലോ വമ്പു കാണിച്ചത് .. കേരളമെന്ന ഇട്ട വട്ടാ സ്ഥലത്ത് ചാകര വരുമ്പോളല്ലേ അത് അത് മുതലാക്കാന്‍ പറ്റൂ
    പോസ്റ്റു ഇട്ടിട്ടോന്നും കാര്യമില്ല.. ആരും നന്നാവാന്‍ പോണില്ല..

    ശ്രീ എന്താ പരസ്യമാണോ ഇനിയും മേലേക്ക് പോണോ .. (തമാശ )

    മറുപടിഇല്ലാതാക്കൂ
  16. എന്‍റെ സ്വന്തം കെട്ടിയോള്‍ മോളുട്ടി എന്നും രാവിലെ പത്രം കയ്യില്‍ കിട്ടിയാല്‍ ആദ്യം നോക്കിയിരുന്ന സ്വര്‍ണത്തിന്‍റെ വിലനിലവാരവും അതിനോടനുബന്ധിച്ചു എന്നോടുള്ള ഉപദേശവും "നോക്കൂ മന്സാ ഞമ്മക്ക് രണ്ട്‌ പെണ്‍ക്കുട്ടികളാണ് ഇവറ്റകളെ കെട്ടിച്ചു വിടണ്ടേ പോന്നു വാങ്ങണ്ടേ"
    ഇത്ത്യാദി അസ്വാരസ്യങ്ങള്‍ പറയല്‍ നിര്‍ത്തി ഇപ്പൊ മണ്ണെണ്ണ ഗ്യാസുകുറ്റി എന്നിവയുടെ വില നിലവാരം നോക്കി സ്വയം പ്രാകല്‍ ആയതു കൊണ്ട് അവളുടെ ഉപദേശ സ്വൈര സ്വൈരക്കേടില്‍ നിന്ന് മോചനം കിട്ടി !

    ഹ ഹ സന്തോഷം കൊമ്പന്റെ ഭാര്യപ്ത്രം വായിക്കുല്ലൊ...

    മറുപടിഇല്ലാതാക്കൂ
  17. വമ്പത്തരങ്ങള്‍ കൊള്ളാം....
    സ്വാശ്രയം പലരുടെയും ഒരാശ്രയമാണ് കേട്ടോ.

    മറുപടിഇല്ലാതാക്കൂ
  18. പ്രാക്ടികള്‍ ആയി ചിന്തിക്കുക
    1) പൊതു വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഗുണ നിലവാരം ഉയര്‍ത്തിയാല്‍ എത്ര കാശുള്ളവനും പണം മുടക്കി മക്കളെ മറ്റു സ്കൂളുകളില്‍ ചേര്‍ക്കുമോ..?..
    ൨) അദ്ധ്യാപക സമൂഹത്തിലെ ഏറ്റവും ഏറെ അംഗത്വമുള്ള സംഘടന എന്നാല്‍ നിലയില്‍ ഇടതു അധ്യാപക സംഘടനകള്‍ മനസ്സ് വെച്ചാല്‍ (മാത്രം )
    ഗുണം ഉയര്‍ത്താന്‍ കഴിയും എന്നതില്‍ തര്‍ക്കമുണ്ടോ..?
    3) മാറുന്ന കാലത്തിനു അനുസരിച്ച് ലോകതിനനുസരിച്ചു പഠന രീതികള്‍ മാറരുത് എന്നത് ആരുടെ വാശിയാണ്..?
    ൪) മാറി മാറി വരുന്ന സര്‍ക്കാരുകള്‍ സ്വകാര്യ സ്കൂളുകളോട് മത്സരിക്കാന്‍ പാകത്തിന് നമ്മുടെ പൊതു വിദ്യാലയങ്ങളെ പ്രാപ്തമാക്കാതിരിക്കുന്നത് എന്തിനു വേണ്ടിയാണ്..?
    ൫) ഒട്ടു മിക്ക നേതാക്കളുടെയും മക്കള്‍ (ഇടതു വലതു ഭേദമില്ലാതെ) സ്വകാര്യ സ്കൂളുകളില്‍ അഭയം തേടുന്നത് എന്ത് കൊണ്ടാവും..?
    ൬) സാമ്പ്രദായിക ശീലങ്ങളില്‍ നിന്നും മുദ്രാവാക്യങ്ങളില്‍ നിന്നും നമ്മുടെ ബ്ലോഗ്ഗ് ചിന്തകര്‍ മാറി ചിന്തിക്കുന്നത് എന്ന് മുതലാവും..?

    മറുപടിഇല്ലാതാക്കൂ
  19. വിദ്യാ ധനം സര്‍വ്വ ധനാല്‍ പ്രധാനം എന്ന പഴമൊഴി 101 ശതമാനം അന്വര്‍ത്ഥമാക്കി കേരളീയ സമൂഹത്തിനു മിന്നില്‍ വിലപേശുന്ന കുഞ്ഞാടുകളും ഇടയന്മാരും “വിലമതിക്കാനാകാത്തതൊന്ന് മാതൃത്വം” എന്ന വാക്കിന്റെ അര്‍ത്ഥം തേടി പെറ്റ തള്ളയെ ലേലത്തിനു വെക്കാനും മടിക്കില്ല....

    മറുപടിഇല്ലാതാക്കൂ
  20. @@
    >> ഇപ്പോള്‍ എസ് എഫ് ഐ ക്കാരെന്റെ നെഞ്ചിന്‍ കൂടിനിട്ടു പൊട്ടിക്കുന്ന റബ്ബര്‍ ബുള്ളറ്റുകള്‍ എട്ടും പൊട്ടും തിരിയാത്ത പീക്കിരി പിള്ളേരുടെ നെഞ്ചിന്‍ കൂടിനിട്ട് പൊട്ടിക്കേണ്ടി വരും പറഞ്ഞേക്കാം <<

    കണ്ണൂരാന്‍ കൂട്ടിനുണ്ടെന്നു കരുതി ഗുലുമാലിനൊന്നും പോയി ജീവിതം കുളംതോണ്ടല്ലേ കൊമ്പാ. എന്തേലും സംഭവിച്ചാല്‍ ബ്ലോഗിനതൊരു തീരാ നഷ്ട്ടമായിരിക്കും! കേട്ടല്ലോ?

    (പോസ്ടിനെക്കാള്‍ ഭംഗിയുണ്ട് തലക്കെട്ടിന്)
    ***

    മറുപടിഇല്ലാതാക്കൂ
  21. മലയാളമറിയാത്ത ഒരു ജനത ഉയിര്‍ന്നു വരണമെങ്കില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ (നാല്‍ക്കാലി ക്ലാസ്‌!!!!) അടച്ചുപൂട്ടിയെ മതിയാകൂ...
    ആമാശയത്തിനു വേണ്ടി ശ്രമിക്കുന്ന ഞങ്ങള്‍ക്ക് ഒട്ടും വിശ്രമമില്ല!
    സ്വാശ്രയമുള്ള ഞങ്ങള്‍ ആശ്രയമില്ലാതെ കഴിയും.
    പരാശ്രയമില്ലാത്ത നിങ്ങള്‍ക്ക് വല്ല ആശ്രമത്തിലും പോകാം..

    (താങ്കളുടെ ശ്രമം ശ്രദ്ധേയമാണ് കോമ്പാ...)

    മറുപടിഇല്ലാതാക്കൂ
  22. നല്ല പോസ്റ്റു കൊമ്പ...വിദ്യാഭ്യാസം ഒരു അഭ്യസമാക്കുന്ന കാഴ്ച കുറെയായി നടക്കുന്നു...ഇന്നിപ്പോള്‍പ്രൈവടു സ്കൂളുകാര് പറയുകയ...ഞങ്ങടെ സ്കൂള്‍ പരിധിയില്‍ ഇനി പുതിയ സ്കൂള്‍ അത് പ്രൈവട്ടയാലും അനുവദിക്കരുതെന്ന്....അതില്‍ അന്യായമുണ്ടാത്രേ...!!!! പണ്ട് സര്‍ക്കാര്‍ സ്കൂലുകല്‍ക്കരികില്‍ ഇവന്മാര്‍ തുടങ്ങുമ്പോള്‍ ആര്‍ക്കും ഒന്നും തോന്നിയില്ല..!!!!!പണ്ടിവിടെ ബിസ്മി എന്നൊരു പെന്‍ ബ്രാന്‍ഡ്‌ ഉണ്ടായിരുന്നു നമ്മുടെ ദേശീയന്‍. അവനെക്കാലും വില കുറച്ചു കൊണ്ടാണ് reynold വന്നത്..അങ്ങനെ ബിസ്മി പൂട്ടിയപ്പോള്‍ ഓണ്‍ തനികോണം കാനിക്കേം ചെയ്തു....സമീപ ഭാവിയില്‍ വിദ്യാര്‍ഥികളെ നോക്കി തലയില്‍ കയ്യും കൊടുത്തിരിക്കുന്ന മലയാളികളെ കാണാന്‍ നമുക്ക് യോഗണ്ടാവും എന്ന് തോന്നുന്നു....

    മറുപടിഇല്ലാതാക്കൂ
  23. നന്നായിട്ടുണ്ട് കൊമ്പന്റെ വമ്പത്തരങ്ങള്‍.
    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  24. ഒരു സാമൂഹിക പ്രശ്നം ശ്രദ്ധേയമായി
    അവതരിപ്പിച്ചു

    മറുപടിഇല്ലാതാക്കൂ
  25. +2 അഡ്മിഷന്റെ സമയമാണല്ലോ.. ഇപ്പോൾ. കുട്ടികൾ സർക്കാർ സ്കൂളിലെ അലോട്ട്മെന്റിനു വേണ്ടി കാത്തുനിൽക്കുന്നു. ഒന്നും രണ്ടും മൂന്നും അലോട്ട്മെന്റുകൾക്ക് ശേഷം സപ്ലിമെന്റരി അലോട്ട്മെന്റും കഴിഞ്ഞിട്ടും സർക്കാർ സ്കൂളുകളിൽ പ്രവേശനം ലഭിക്കാത്തവരേ പ്രൈവറ്റ് സ്കൂളുകളിലേക്ക് പോകുന്നുള്ളൂ... കാരണം +2 തലത്തിൽ സർക്കാർ സ്കൂളുകളുടെ നിലവാരം മെച്ച്പ്പെട്ടതാണ്. ആ ഒരു നിലവാരത്തിലേക്ക് താഴെ തട്ടും കൂടെ ഉയർന്നു വന്നാൽ തീർച്ചയായും സർക്കാർ സ്കൂളുകളിൽ കുട്ടികളുടെ എണ്ണം വർധിക്കും.. മലയാളികൾക്കാവശ്യം നല്ല വിദ്യാഭ്യാസമാണ്. അത് സർക്കാരിൽനിന്നായാലും പ്രൈവറ്റൂകളിൽ നിന്നായാലും.....

    മറുപടിഇല്ലാതാക്കൂ
  26. നന്നായി പറഞ്ഞു കോമ്പാ...
    സര്‍ക്കാര്‍ മേഘലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണവും സൌകര്യവും വര്‍ധിപ്പിക്കാതെ ഈ വിദ്യാഭ്യാസ കച്ചവടം നിലക്ക് നിര്‍ത്താന്‍ കഴിയില്ല .

    മറുപടിഇല്ലാതാക്കൂ
  27. കൊമ്പന്റെ വമ്പുള്ള വമ്പതരങ്ങള്‍ നനായിട്ടുണ്ട് ...ആശംസകള്‍ ...നര്‍മത്തില്‍ ചാലിച്ച നഗ്ന സത്യങ്ങള്‍ ......

    മറുപടിഇല്ലാതാക്കൂ
  28. കൊമ്പന്‍ നൂറു ശതമാനം ശരി.

    (കൊമ്പന്‍റെ കഴിഞ്ഞ പോസ്റ്റില്‍ അശ്ലീലം കണ്ടെത്തിയ ശീലാവതി(?) വതന്മാരെ നിങ്ങള്‍ നിങ്ങളുടെ ആ ശ്ലീലത്തിന്‍ ഭൂത കണ്ണാടി കൊണ്ട് വന്നു ഒന്ന് നോക്കണം നിങ്ങള്‍ക്ക് കണ്ടെത്താനുള്ള അശ്ലീലം ഇതിലും കാണും )

    കണ്ടുപിടിച്ചു കണ്ടുപിടിച്ചു...കൊമ്പന്‍ “നെഞ്ചിന്‍ കൂട്” എന്ന് എഴുതിയിട്ടുണ്ട്. ഡെവലപ്പ് ചെയ്താല്‍ അത് അശ്ലീലമാണേയ്...പണ്ട് ഫോര്‍മുല എന്നെഴുതിയിരുന്നത് കണ്ടൊരു കുട്ടി ടീച്ചറിനോട് കംപ്ലെയിന്റ് ചെയ്തെങ്കില്‍ പിന്നെ എനിക്കിത്രയെങ്കിലും കംപ്ലെയിന്റ് ചെയ്തൂടെ?

    മറുപടിഇല്ലാതാക്കൂ
  29. ഇന്‍റെര്‍ ചര്‍ച്ച് കൌണ്‍സിലീങ്ങള്‍ക്ക് അനുകൂലമായ വിധി പറഞ്ഞത് കൊണ്ടല്ലേ കൊമ്പാ അങ്ങേരുടെ മോനും മരുമോനും ഒക്കെ ഇപ്പ വല്യ നിലേല്‍ ആയതു :-) ഇതില്‍ അശ്ലീലം ഇല്ലാന്ന് ആരാ കൊമ്പാ പറഞ്ഞത്? "കുഞ്ഞൂഞ്ഞ് കുഞ്ഞുമാണി കുഞ്ഞാപ്പ കുഞ്ഞാക്ക" ഇതൊക്കെ അശ്ലീലം അല്ലെ!! "എസ് എഫ് ഐ ക്കാരെന്റെ നെഞ്ചിന്‍ കൂട്" അശ്ലീലം അല്ലെ ? എന്താ കൊമ്പാ നന്നായിക്കൂടെ?

    ഇനി കാര്യത്തിലേക്ക് വരാം..സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നമുക്ക് അത്യാവശ്യമാണ്..കേരളത്തിലെ കോളേജ്കളില്‍ ഫീസ്‌ ധാരണ ആകാത്തതിനാല്‍ 6 കൊല്ലം തമിഴ് നാട്ടില്‍ പഠിച്ച ഞാന്‍ ഒരിക്കലും സ്വാശ്രയ കോളേജ്കളെ തള്ളി പറയില്ല. AK ആന്റണി നല്ല ഉദ്ദേശത്തോടെ തന്നെയാ അത് തുടങ്ങിയത്..അങ്ങേരു കൊണ്ട് വന്ന 50 -50 പാക്കേജ് നടപ്പാക്കാന്‍ ഇച്ചാ ശക്തിയില്ലാതെ പുള്ളിയുടെ പിന്‍ഗാമികള്‍ മാനേജ്‌മന്റ്‌ പറയുന്നതിന് വാലാട്ടി നടന്നത് കൊണ്ടാണ് അവസാനം സ്വാശ്രയം പൊട്ടക്കുളം ആയത്..ഇടതനും വലതനും എല്ലാം ഇതില്‍ പ്രതികള്‍ ആണ്..മെഡിക്കല്‍ PG സീറ്റിനു കഴിഞ്ഞ സര്‍ക്കാര്‍ അനുമതി നല്‍കിയത് ഒരു കരാറും ഇല്ലാതെ മാനേജ്‌മന്റ്‌ അയച്ച വെറും കത്തുകളുടെ ബലത്തില്‍ ആണ്..ഇന്‍റെര്‍ ചര്‍ച്ച് കൌണ്‍സിലിന്റെ കൂടെ കോടതിയില്‍ ഹര്‍ജി നല്‍കിയ പരിയാരം മാനേജ്‌മന്റ്‌ന്റെ നിലപാടും നാം കണ്ടതാണല്ലോ!!

    മറുപടിഇല്ലാതാക്കൂ
  30. kombaa! kollaam great satire..!
    aankutyolkk pattiya subject thanne..!!!.....:)

    മറുപടിഇല്ലാതാക്കൂ
  31. കൊമ്പന്റെ പോസ്റ്റുകളില്‍ വമ്പന്‍ ഇതാണെന്ന് ഞാന്‍ പറയും.
    സ്വാശ്രയമെന്ന പേര് കേള്‍ക്കുമ്പോള്‍ ഇപ്പൊ ഒരു ഭീകര ജീവിയാണ് മനസ്സില്‍ വരുന്നത്.
    ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  32. കൊമ്പനാളുകൊള്ളാമല്ലോ...നന്നായിട്ടുണ്ട്....വന്നുവന്ന്‍ സര്‍ക്കാര്‍ സ്കൂളുകള്‍ എന്നത് മാധ്യമസൃഷ്ടി മാത്രമായിരുന്നു എന്നു വരും..സര്‍വ്വതും അച്ചമ്മാര്‍ക്കും അമ്മാവമ്മാര്‍ക്കും ബാക്കിയെല്ലാവമ്മാര്‍ക്കുമായിക്കൊടുക്കട്ടെ..ദരിദ്രനാറികളായ ജനങ്ങളുടെ മക്കള്‍ പഠിച്ചിട്ടെന്താ കളക്ടറാകാന്‍ പോവുവാണോ..പണമുള്ളവന്റെ മക്കള്‍ പഠിച്ചാ മതി..അതല്യോ അതിന്റെയൊരു ശരി....

    മറുപടിഇല്ലാതാക്കൂ
  33. ഇങ്ങനെയുള്ള...ചോദ്യവും പറച്ചിലും വേണ്ടാത്ത സ്കൂളുകള്‍ വന്നാലല്ലേ, സര്‍ക്കാരിനു ഈ വിഷയത്തില്‍ നിന്നും കയ്യെടുക്കാന്‍ പറ്റൂ...വന്നു വന്നു സര്‍ക്കാര്‍ സ്കൂളുകളുടെ ഗതി, നമ്മുടെ പോസ്റ്റ്‌ ഓഫീസ് പോലെ ആയി..ആര്‍ക്കും വേണ്ടാത്ത പോലെ...കൊമ്പന്റെ പോസ്റ്റ്‌ നന്നായി, വിഷയം ഗൌരവം ഉള്ളത് തന്നെ...

    മറുപടിഇല്ലാതാക്കൂ
  34. കൊള്ളാം കൊമ്പാ ...
    നന്നായി പറഞ്ഞു...

    മറുപടിഇല്ലാതാക്കൂ
  35. ഇതൊക്കെ പറയാൻ ഒരു കൊമ്പനെങ്കിലും ഉണ്ടല്ലോ? വമ്പ് പറയാൻ മാത്രം ശീലിച്ച തമ്പ്രാന്മാരൊക്കെ കൊമ്പു താഴ്തിയിരിപ്പാണേ...ഇനിയും പറയുക് ശിലമായാലും അശ്ലീലമായാലും പറയാനുള്ളത് വെട്ടിത്തുറന്നങ്ക്ങ്ക് പറയുക..കണ്ണൂരാൻ കൂട്ടിനുണ്ട് കേട്ടോ....!

    മറുപടിഇല്ലാതാക്കൂ
  36. കൊമ്പന് ചേട്ടാ എന്നാ സമാചാരം.
    സൌഖ്യമാ
    നാന് ഇപ്പോ രണ്ട് നാളാച്ച് മദിരാശിയില്. രണ്ട് നാള് ബാദേന് ഹൈദരാബാദില്. ബാദേന് മാഫി മാലൂം.

    ശായദ് മദിരാശി മേ ജായേഗാ.

    പിന്നേ പോസ്റ്റ് അടിപൊളി. മൊത്തം ശരിക്കും വായിച്ചില്ല. ഇപ്പോ കൂകൂ കൂകും തീവണ്ടീലാ…..
    പിന്നീട് കാണാം.

    മറുപടിഇല്ലാതാക്കൂ
  37. സത്യം പറഞ്ഞാല്‍ രണ്ടു കൊള്ളാത്തത്തിന്റെ കേടാ, അത് ആര്‍ക്കൊകെ കൊടുക്കണം എന്നതും ഒരു വിധം എല്ലവര്‍ക്കും അറിയാം.

    മറുപടിഇല്ലാതാക്കൂ
  38. ശ്ലീലാശ്ലീലങ്ങളുടെ അതിര് കാക്കുന്ന കേവല 'മാര്‍ജാര' ജന്മങ്ങളുടെ തിട്ടൂരത്തെ ധിക്കരിക്കുന്ന നാക്കിലാണ് വിപ്ലവത്തിന്‍റെ ചൂടുള്ള മുദ്രാവാക്യത്തിന്‍റെ പേറ്റുനോവ് അറിയുക.. നീ നിന്‍റെ പ്രജനനം നടത്തുക തള്ളാട് കുഞ്ഞാടിന്‍റെ പിറവിയില്‍ അതിനെ ശുദ്ധീകരിക്കുന്ന പ്രകാരം ലോകമതിനെ കൈകാര്യം ചെയ്യും.

    പ്രിയനേ... ഞാനാവര്‍ത്തിക്കുന്നു. വാക്കിനെ അതിന്‍റെ വിശുദ്ധിയില്‍ നിന്നും വിസര്‍ജ്ജിക്കുക. ആ നാറ്റമാണ് സംസ്കരണ പ്രക്രിയക്കുള്ള തുടക്കം. അത് തന്നെയാണ് മാറ്റമാഗ്രഹിക്കുന്നവന്‍റെ ശീലങ്ങളില്‍ ആദ്യത്തേതും. ഇനിയുമുറക്കെ പറയുക. നിനക്കഭിവാദനങ്ങള്‍....!!

    മറുപടിഇല്ലാതാക്കൂ
  39. സ്വാശ്രയം വന്നതോടേ ആകെ കുഴ മറിഞ്ഞു.
    കുരുക്കഴിക്കാൻ നോക്കിയതോടെ അതു മുറുകി.



    ഇനീപ്പോ മൊത്തം സി.ബി.എസ്.സി സ്കൂളുകൾ കൂടി വരട്ടെ.

    മൊയിലാളിമാർ നീണാൾ വാഴട്ടെ!

    മറുപടിഇല്ലാതാക്കൂ
  40. കണ്ണൂരാന്‍ പറഞ്ഞുപോയെന്ന് കരുതി ചെറുത് തളരില്ല. കോപ്പി ചെയ്ത് കൊണ്ടുവന്നത് പേസ്റ്റുന്നു.

    ‘ആശ്രയ സ്വാശ്രയ പരാശ്രയാമാശയം‘
    സൂപ്പര്‍ തലകെട്ട് തന്നെ.

    മറുപടിഇല്ലാതാക്കൂ
  41. ഇയ്നെ പറ്റി വല്ലാതെ മുണ്ടണ്ട..
    മ്മളെ കോളേജിലുമുണ്ട് ഈ ആശ്രയാഹ നമഹ.
    ആകെ സീറ്റ് 32
    16 സീറ്റ് യോഗ്യതയുള്ളവര്‍ക്ക്‌. അല്ലാത്തത് മാനേജ്‌മന്റ്‌.
    എന്നാല്‍ പൈസ കിട്ടാന്‍ വേണ്ടി യോഗ്യതയുള്ളവരെ എടുത്തത് വെറും 9.
    അതായത് 23 പേര്‍ മണ്ടന്മാര്‍.

    മറുപടിഇല്ലാതാക്കൂ
  42. കൊമ്പാ, ശ്രദ്ധേയമായ വിഷയം. നന്നായി എഴുതി. അശ്‌ ളീലം ഏഴയലത്തു പോലുമില്ല. അടുത്ത വർഷം ഐഡഡ്‌ സ്ക്കൂളുകളിൽ ഒരു പാടു 'ഡിവിഷൻ ഫോൾ' ഉണ്ടെന്നും, അതു വഴി കുറെ പേർക്ക്‌ ജോലി പോകുമെന്നും എന്തായാലും ഉറപ്പാണു

    മറുപടിഇല്ലാതാക്കൂ
  43. ആശ്രയ സ്വാശ്രയ പരാശ്രയാമാശയം , ബല്ലാത്തോരു തലക്കെട്ട്‌ തന്നെ കൊമ്പാ..കണ്ട്രാസ്ത്തില്‍ കുണ്ട്രാസം തന്നെ സംഭവം, ചാകര വരുമ്പോഴല്ലേ നാലു പുത്തനുണ്ടാക്കാനാവൂ..

    മറുപടിഇല്ലാതാക്കൂ
  44. @@
    >> ശ്ലീലാശ്ലീലങ്ങളുടെ അതിര് കാക്കുന്ന കേവല 'മാര്‍ജാര' ജന്മങ്ങളുടെ തിട്ടൂരത്തെ ധിക്കരിക്കുന്ന നാക്കിലാണ് വിപ്ലവത്തിന്‍റെ ചൂടുള്ള മുദ്രാവാക്യത്തിന്‍റെ പേറ്റുനോവ് അറിയുക.. നീ നിന്‍റെ പ്രജനനം നടത്തുക തള്ളാട് കുഞ്ഞാടിന്‍റെ പിറവിയില്‍ അതിനെ ശുദ്ധീകരിക്കുന്ന പ്രകാരം ലോകമതിനെ കൈകാര്യം ചെയ്യും. <<

    @ നാമൂസ്:
    പലവട്ടം പല ബ്ലോഗിലൂടെ കണ്ണൂരാന്‍ പറഞ്ഞതാണ്. നിങ്ങളുടെ മജ്ജത്ത് എന്റെ കൈകൊണ്ടാവാനാ സാധ്യത.
    മനുഷ്യര്‍ക്ക്‌ മനസ്സിലാകുന്ന ഭാഷേല് പറഞ്ഞാ നിങ്ങക്കെന്താ?
    അഴീക്കോടിന് പഠിക്കുവാണോ ഇയാള്‍ !

    @ ചന്തുനായര്‍ :
    ഇപ്പൊ കണ്ടില്ലേ കണ്ണൂരാന്‍ ബ്ലോഗിലുള്ളതുകൊണ്ടുള്ള ഗുണം!

    @ ചെറുത്‌ :
    അത് കലക്കി മച്ചൂ കലക്കി!

    **

    മറുപടിഇല്ലാതാക്കൂ
  45. ഇപ്പോഴാണ് 50 :50 അനുപാതം ശരിയായത്
    സ്വാശ്രയക്കാര്‍ക്ക് അഞ്ചു വര്‍ഷം നന്നായി പോകും പിന്നത്തെ അഞ്ചു വര്‍ഷം ആകെ ഗുലുമാലുകളും

    മറുപടിഇല്ലാതാക്കൂ
  46. ആദ്യം ഇതിന്റെ ഹെഡിംഗ് ഒന്ന് വായിച്ചുതായോ കൊമ്പന്‍ക്കാ, ബാക്കി ഞാന്‍ പിന്നെ വായിച്ചോളാം.

    മറുപടിഇല്ലാതാക്കൂ
  47. തങ്കപെട്ട കുഞ്ഞൂഞ്ഞ് കുഞ്ഞുമാണി കുഞ്ഞാപ്പ കുഞ്ഞാക്ക തുടങ്ങിയ കേരളക്കരയിലെ സുപ്രധാന കുഞ്ഞുങ്ങളുടെ സമക്ഷത്തിലേക്ക് .......
    എന്റെ കിഡ്നി വേദനിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  48. സ്വാശ്രയ പരാശ്രയ പോസ്റ്റ് നര്‍മ്മം കൊണ്ട് സുന്ദരമാക്കി. എങ്കിലും ആന്റണി സര്‍ക്കാര്‍ അനുവദിച്ച സ്വയാശ്രയ വിദ്യാഭ്യാസ സ്ഥാപങ്ങള്‍ എന്നത് ഒരു തെറ്റായ ആശയമായിരുന്നു എന്ന ഭിപ്രായമില്ല.

    വേണ്ട യോഗ്യത ഉണ്ടായിട്ടും കേരളത്തില്‍ പഠിക്കാന്‍ അവസരം കിട്ടാതെ കുട്ടികള്‍ അന്യ സംസ്ഥാനങ്ങളിലേക്ക് ഒഴുകുമ്പോള്‍ അവര്‍ക്ക് കേരളല്‍ത്തില്‍ തന്നെ പഠിക്കാനുള്ള അവസരം നല്‍കുകയും അത് ഒട്ടേറെ പേര്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.

    പിന്നെ തോന്നിയ ഫീസും മറ്റും ഈടാക്കി ഇതിനെ വെറും കച്ചവടമാക്കി മാറ്റിയതിനോടുള്ള വിമര്‍ശനത്തില്‍ ഞാനും നിങ്ങളുടെ പക്ഷത്താണ്. ഈ ച്ചോടത്തില്‍ എല്ലാവരും കണക്കാണ്. പരിയാരമാടക്കം പരിഹാരമില്ലാതെ പോകുന്നു.

    കാലിക വിഷയങ്ങളോടുള്ള പ്രതികരണം ഇഷ്ടമായി. നര്‍മ്മത്തിലൂടെ തന്ന വായന സുഖത്തിനു നന്ദി.

    മറുപടിഇല്ലാതാക്കൂ
  49. പോയ ബുദ്ധിആനയല്ല ആര്യാടന്‍ പിടിച്ചാലും കിട്ടില്ല
    ഹ ഹ
    വേറൊന്നും പറയാനില്ല.
    ഒരു സംശയം
    പോകാന്‍ ബുദ്ധി ഉണ്ടായിരുന്നത് ആര്‍ക്കാ

    ഇക്കാ അയാള്‍ പുലിയാണല്ലോ. ആ ഫോട്ടോ പോലും മാറ്റാതെ ഇട്ടിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  50. കൊമ്പന്റെ പോസ്റ്റില്‍ അശ്ളീ...ഉണ്ടെന്നു കേട്ട് ഓടി വന്നതാണ് .
    എന്നിട്ടിപ്പോള്‍ സി പീസ് മാത്രമേ ഉള്ളല്ലോ !
    പറ്റിയത് പറ്റി.
    ഹിഹിഹി ...

    മറുപടിഇല്ലാതാക്കൂ
  51. വിഷയം കൊമ്പന്റെ ശൈലിയില്‍ നന്നായി പറഞ്ഞിരിക്കുന്നു. പക്ഷെ ഈ വിലാപം എല്ലാര്‍ക്കും ഉള്ളതാണ്. അതിനപ്പുറം വിഷയത്തെ വേറിട്ട വീക്ഷണ കോണില്‍ കാണാനോ എന്തെങ്കിലും പുതിയ പോയിന്റ് മുന്നോട്ടു വെക്കാനോ താങ്കള്‍ ശ്രമിച്ചില്ല.

    മറുപടിഇല്ലാതാക്കൂ
  52. ബഹുമാന്യ അഭിവന്ദ്യ ആരാധ്യ പ്രിയപ്പെട്ട തങ്കപെട്ട കുഞ്ഞൂഞ്ഞ് കുഞ്ഞുമാണി കുഞ്ഞാപ്പ കുഞ്ഞാക്ക തുടങ്ങിയ കേരളക്കരയിലെ സുപ്രധാന കുഞ്ഞുങ്ങളുടെ സമക്ഷത്തിലേക്ക് ഒരു സങ്കടത്തില്‍ ചാലിച്ച ഹര്‍ജി സാക്ഷാല്‍ സംസ്ക്കാര ശൂന്യനും പാമര കുചേലനും ആയ ശ്രീ മാന്‍ കൊമ്പന്‍ മൂസ സമര്‍പ്പിക്കട്ടെ ......

    ഇത് വായിച്ചാല്‍ പോസ്റ്റു മുഴുവന്‍ വായിച്ചു തീര്‍ക്കാതെ പോകാന്‍ ആര്‍ക്കാ..കഴിയുക ....നമിച്ചു കൊമ്പാ....

    മറുപടിഇല്ലാതാക്കൂ
  53. നാമൂസ് says:
    >>>ശ്ലീലാശ്ലീലങ്ങളുടെ അതിര് കാക്കുന്ന കേവല 'മാര്‍ജാര' ജന്മങ്ങളുടെ തിട്ടൂരത്തെ ധിക്കരിക്കുന്ന നാക്കിലാണ് വിപ്ലവത്തിന്‍റെ ചൂടുള്ള മുദ്രാവാക്യത്തിന്‍റെ പേറ്റുനോവ് അറിയുക.. നീ നിന്‍റെ പ്രജനനം നടത്തുക തള്ളാട് കുഞ്ഞാടിന്‍റെ പിറവിയില്‍ അതിനെ ശുദ്ധീകരിക്കുന്ന പ്രകാരം ലോകമതിനെ കൈകാര്യം ചെയ്യും<<<

    ഒരു കോടാലി കിട്ടുമോ???. ഇതൊന്നു കീറിപ്പൊളിക്കാനാ..

    മറുപടിഇല്ലാതാക്കൂ
  54. എല്ലാവരും സ്വാശ്രയമാകണമെന്ന് ആഗ്രഹമെങ്കിലും വിദ്യാഭ്യാസ വിഷയത്തിലിപ്പോ സ്വാശ്രയം സ്വാഹ...

    മറുപടിഇല്ലാതാക്കൂ
  55. കൊമ്പ ഇതിലും വല്യ
    വമ്പന്മാരാ അവിടത്തെ
    കൊമ്പത്ത് ഇരിക്കുന്നത് ..

    എന്നാലും നമുക്ക് ഒന്ന്
    കുത്തി നോക്കാം ...മൂര്‍ച്ച
    കൂട്ടാന്‍ എങ്കിലും ...

    നമ്മുടെ നാട്ടിലെ കാശ്
    മുല്ലപ്പെരിയാറിലെ വെള്ളം പോലെ മറ്റുള്ള സ്ഥലത്തേക്ക് ഒഴുകുന്നത് കണ്ടു ചെയ്തു പോയതാ ..ഇപ്പൊ ..
    ആ ആര്കറിയാം ..!!!!

    മറുപടിഇല്ലാതാക്കൂ
  56. @@
    ഹൌ! ദൈവമേ രക്ഷപെട്ടു.
    കീരിയും പാമ്പും നേര്‍ക്കുനേര്‍ !
    ചാലിയാര്‍ ഇപ്പം കോടാലിയെടുക്കും.
    നാമൂസിന്റെ എല്ലുകള്‍ ഈ പോസ്റ്റില്‍ തന്നെ പീസ് പീസാകും. അതോടെ ഉഗാണ്ടന്‍ സാഹിത്യത്തിനു അന്ത്യാഞ്ജലി!

    നാമൂസിന്റെ ബ്ലോഗിലിടാനുള്ള റീത്തുമായി വരാം.

    **

    മറുപടിഇല്ലാതാക്കൂ
  57. ആ വമ്പന്മാരുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടാന്‍ നോക്കുന്നോ കൊമ്പാ :)

    മറുപടിഇല്ലാതാക്കൂ
  58. കൊമ്പന്‍ പറയുക മാത്രമല്ല, നല്ല വമ്പോടെ തന്നെ പറഞ്ഞു. സര്‍ക്കാര്‍ സ്കൂള്കളിലെ ഇംഗ്ലീഷ് പഠിപ്പിക്കലിന്റെ നിലവാരവും കൂട്ടേണ്ടതുണ്ട്. പണക്കാര്‍ക്കൊപ്പം ഇക്കാര്യങ്ങള്‍ തങ്ങളും മത്സരിക്കണമെന്ന ചിന്ത സാധാരണക്കാര്‍ വെടിയേണ്ടതും ആണ്. നന്നായി എഴുതി

    മറുപടിഇല്ലാതാക്കൂ
  59. കൊള്ളാല്ലോ കൊമ്പന്റെ വമ്പ്!!നര്‍മം കൊള്ളാം ..എന്നാലും സീ ബീ എസ് ഇ പഠിക്കുന്നവര്‍ അത് പഠിക്കട്ടെ .അതത്ര മോശമായ ഒരെര്‍പാടാണോ?പിന്നെ "അടച്ചുപൂട്ടപെടുന്ന സര്‍കാര്‍ സ്കൂളുകള്‍ "അതൊരു പ്രശ്നം തന്നെയാണ് !പ്രശ്നം കുട്ടികള്‍ക്ക് മാത്രമല്ല ..ജോലി നഷ്‌ടമായ അധ്യാപകരും ധാരാളം !!!അതിന്നുതരവാധികള്‍ cbse മാത്രമാണ് എന്നതിനോടെനിക്ക് യോജിപ്പില്ല .എന്നാലും നിന്റെ തൊലി കട്ടി സമ്മതിക്കാതെ വയ്യ കേട്ടോ കൊമ്പ !
    @ K@nn(())raan*കണ്ണൂരാന്‍!
    എന്റെ വക യൊരു കയ്യടി .വിളിച്ചു പറയാനുള്ള തന്റെടത്തിനു.(ഇത് പുലിവാല്‌ പിടിക്കുമോ എന്തോ???)

    മറുപടിഇല്ലാതാക്കൂ
  60. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  61. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  62. ".......പിന്നീടങ്ങോട്ട് ഈ സി ബി എസ് ഇ ക്കാര്‍ പറയുന്ന ഫീസ് കൊടുത്ത് മക്കളെ പഠിപ്പിക്കേണ്ട ദുരിതമാവും നമ്മള്‍ പാവങ്ങള്‍ അനുഭവിക്കേണ്ടി വരിക എന്ന് പറയട്ടെ !"

    ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
  63. nikkonnum manasilaavunilla....ivide ente fooda kannaadi....?????athukittiyittu venam...ee postineyum kombaneyum onnu porikkaam

    മറുപടിഇല്ലാതാക്കൂ
  64. പ്രസക്തമായ വിഷയത്തില്‍ മനോഹരമായ പറച്ചില്‍..
    സി ബി എസ് ഈ സ്കൂളുകളുടെ അനുവടിക്കാള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിയെന്ന് തോന്നുന്നു..

    പെയ്മെന്റ് സീറ്റില്‍ പഠിച്ചു പാസായി വരുന്ന ഡാക്കിട്ടര്മാര്‍ ജോലി ചെയ്യുന്ന ആസ്പത്രികള്‍ കൂടി പരസ്യപ്പെടുത്തണം..

    അക്കാദമിക് പാടവമില്ലാതെ കാശിന്റെ ബലത്തില്‍ മാത്രം കുത്തി വെക്കാന്‍ പടിച്ചവന്റെ സാമൂഹിക പ്രതിബദ്ധത ഓര്‍ക്കുമ്പോള്‍ ഒരു പനി പിടിച്ച പോലെ തോന്നുന്നു..

    മറുപടിഇല്ലാതാക്കൂ
  65. നല്ല പോസ്റ്റ്..തലക്കെട്ടും ആദ്യവരിയും ഒത്തിറ്റി ഇഷ്ടമായി...നര്‍മ്മത്തില്‍ പൊതിഞ്ഞ് നന്നായി വിഷയം അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്..
    എനിക്കൊന്നും മനസ്സിലായില്ലെങ്കിലും നാമൂസിന്റെ കമന്റ് സൂപ്പറ് ...
    അതിനെ വെട്ടിപ്പൊളിക്കാന്‍ എത്തിയതും കൊള്ളാം..

    മറുപടിഇല്ലാതാക്കൂ
  66. സത്യം പറയാല്ലോ കൊമ്പാ..എനിക്കിതുവരെ ഇതിന്റെ തലക്കെട്ട് തെറ്റാതെയൊന്നു വായിക്കാന്‍ പറ്റീല്ല..! ഹും..! സര്‍ക്കാരു സ്കൂളില്‍ പഠിച്ചേന്റെ കൊണം..! പരാശ്രയം കൂടാതെ വായിക്കണേല്‍...‘സ്വാശ്രയ‘ത്തെ ആശ്രയിക്കേണ്ടി വര്വോ..?
    പോസ്റ്റ് കലക്കി..!ശരിക്കും പേടിയാകുന്നു...വിദ്യാഭ്യാസ കമ്പോള നിലവാരം കണ്ട്..!എങ്ങനെ പേടിക്കാതിരിക്കും..പയ്യന്‍ നാലാം ക്ലാസ്സിലായി..! അടുത്തതിനെ വൈകാതെ എഴുത്തിനിരുത്തണം..!
    “ആശ്രയമെനിക്കെന്തോന്നു തപോനിധേ..
    സ്വാശ്രമ കുലധര്‍മമെങ്ങിനെ പാലിക്കേണ്ടൂ....!”
    നമോവാകം...!!

    മറുപടിഇല്ലാതാക്കൂ
  67. തലക്കെട്ടില്‍ തന്നെയുണ്ടല്ലോ എല്ലാം, ബാക്കി പത്രങ്ങളിലും. പോസ്റ്റ്‌ കലക്കിയെന്നു പറയട്ടെ..............

    മറുപടിഇല്ലാതാക്കൂ
  68. അശ്ലീലം പിടിക്കാന്‍ അന്ന് കമന്റിയ പലരുടെയും "പൊടി പോലും ഇല്ലല്ലോ കണ്ടുപിടിക്കാന്‍ " കൊമ്ബന്‍സെ!

    മീറ്റില്‍ ചന്നപ്പോഴല്ലേ കഥ മനസ്സിലായെ...കഥയറിയാതെ ആട്ടം കണ്ട ഈ ഞാന്‍! ഹോ

    പിന്നെ ഈ ക്ലു ഒക്കെ കൊണ്ടുക്കുമ്പോള്‍ തരികിട പടനിസയില്‍ നമ്മുടെ ചിരിക്കുട്ടന്‍ കൊടുക്കുന്നതരം വിഷമം പിടിച്ച ക്ലു കൊടുക്കണ്ടേ ! അല്ലെ പിന്നെ നമ്മളെ പോലെ ഉള്ളവര്‍ എങ്ങനെ അറിയും !

    പോസ്റ്റിനെ പറ്റി പറയാന്‍, ഞമ്മക്ക് ഈ സ്വാശ്രയ ഇടപാടിനെ പറ്റി വലിയ പുടി ഇല്ല കേട്ടാ...പിള്ളാരൊക്കെ കുഞ്ഞുങ്ങലാ...എപ്പഴേലും ആവശ്യം വരട്ടെ..അപ്പൊ നോക്കാലോ.

    മറുപടിഇല്ലാതാക്കൂ
  69. ബധിരകർണ്ണങളിൽ ട്രൈനിന്റെ ശൂളം വിളി ശൂ എന്നു പോലും കേൾക്കില്ല ...എന്റെ കൊമ്പാ..പിന്നെ പറഞ്ഞുകൊണ്ടേ ഇരിക്കാം അത്രതന്നെ..
    നന്നായിട്ടുണ്ട് ആശംസകൾ..

    മറുപടിഇല്ലാതാക്കൂ
  70. ഇമ്മിണി ബല്യ വമ്പത്തരങ്ങൾ തന്നെ...

    മറുപടിഇല്ലാതാക്കൂ
  71. അതിന് ഏതു മലയാളിയാ മര്യാദക്ക് മലയാളം പറയുന്നത്? എല്ലാരും "മല്യാലമല്ലേ പരയുൻനറ്റ്..?"

    മറുപടിഇല്ലാതാക്കൂ
  72. പറഞ്ഞു പറഞ്ഞങ്ങു കേന്ദ്രത്തിലേക്കെത്തിയത് അറിഞ്ഞില്ല ബൈ ദ ബൈ നമ്മള്‍ എവിടെയാ പറഞ്ഞു നിര്‍ത്തിയത് ?

    ഇത് നിറയെ അശ്ലീലമാണല്ലോ കൊമ്പാ
    കുഞാപ്പയും, കുഞ്ഞൂഞ്ഞും പിന്നെ ....
    ലാത് കലക്കി.
    ആ പറച്ചിലിന്റെ ശൈലി പെരുത്തിഷ്ടായി കേട്ടോ

    മറുപടിഇല്ലാതാക്കൂ
  73. വമ്പത്ത രം കാണാന്‍ ഇന്നാണ് ബസ്സ് കിട്ടിയത് വന്നത് വെറുതെ ആയില്ല . ബസ്സിനു കൊടുത്ത കായി മൊതലായി എന്ന് കൂട്ടിക്കൊളീ ..

    മറുപടിഇല്ലാതാക്കൂ
  74. സംഗതി വിദ്യാഭ്യാസമല്ലെ. ഞാനൊന്നും പറയുന്നില്ല.

    SSLC കഴിയുന്നതോടെ സ്വന്തം മക്കളെ തൃശ്ശിവ പേരൂരിലേയും പാലായിലേയും വന്‍ സാമ്പത്തിക ചിലവു വഹിക്കാന്‍ ശേഷിയുള്ളവരുടെ മക്കള്‍ മാത്രം പഠിക്കുന്ന വന്‍കിട അണ്‍ എയിഡഡ് സ്കൂളില്‍ അയച്ച എഞ്ചിനീയര്‍-ഡോക്ടര്‍ പണി ഉറപ്പു വരുത്തിയ ശേഷം പൊതുവിദ്യാഭ്യാസം സംരക്ഷിക്കാന്‍ ഉജ്വല പോരാട്ടം നടത്തി റോഡ് ബ്ലോക്ക് ഉണ്ടാക്കിക്കുന്ന അദ്ധ്യാപക നേതാക്കളെ കണ്ടു പടിക്കുക. അവര്‍ക്കു പറയാന്‍ പറ്റും ഇതിന്റെ ഒക്കെ ഉത്തരം.

    നിലവാരമില്ലാത്ത ഹയര്‍ സെക്കണ്ടറിക്ക് മാര്‍ക്ക് വാരിക്കോരിക്കൊടുത്ത് കൃത്രിമ നിലവാരമുണ്ടാക്കി ജയ്ഹോ പാടുന്ന കേരളത്തിലെ ഹയര്‍ സെക്കണ്ടറി പ്രസ്ഥാനത്തിന്റെ അമരക്കാര്‍ക്കും ഇവിടെ ഉന്നയിക്കപ്പെട്ട വിഷയങ്ങളില്‍ മറുപടി പറയാന്‍ കണും

    JNU, Hyderabad Central University,EFLU,Delhi University ഇവിടെയൊക്കെ കുട്ടികളെയും കൊണ്ട് അഡ്മിഷനു ചെല്ലുമ്പോള്‍ കേരളത്തിലെ +2 പഠിച്ചതുകൊണ്ട് ഒട്ടും നിലവാരമില്ലാത്ത കോഴ്സ് എന്ന മുദ്ര കുത്തി പുറത്താക്കപ്പെട്ട കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും കാണും State syllabus നെ പറ്റി ഇവിടെ ചിലതൊക്കെ പറയാന്‍

    മൂസക്ക പോസ്റ്റ് കലക്കി. .

    മറുപടിഇല്ലാതാക്കൂ
  75. ഇക്കാ നന്നായി പറഞ്ഞു.എന്തു ചെയ്യാനാ ഇങ്ങനെ ഒക്കെ ആയിപ്പോയി നമ്മുടെ നാട്....എന്നെങ്കിലും നന്നാകുമോ എന്തോ...

    മറുപടിഇല്ലാതാക്കൂ
  76. വളരെ നന്നായി അവതരിപിച്ചു , പക്ഷെ എന്ത് പറയാനാ മാഷേ , നമ്മള്‍ നന്നാവില്ല , പത്തു കാശു കിട്ടുന്നിടതല്ലേ ഇന്ന് മലയാളിക്ക് കണ്ണ് , അവിടെ പാവങ്ങളുടെ കാര്യം ഓര്‍ക്കാന്‍ എവിടെ സമയം .

    മറുപടിഇല്ലാതാക്കൂ
  77. വള്ളിക്കുന്നും,കുഞ്ഞാടുകളും,പിന്നെ ലൗ ജിഹാദും..... http://punnakaadan.blogspot.com/

    മറുപടിഇല്ലാതാക്കൂ
  78. ചിലയിടങ്ങളിൽ സർക്കാർ സ്കൂളുകൾക് നല്ല നിലവാരമുണ്ട്.. അതൊന്നും ചിലർക്ക് സഹിക്കുന്നുണ്ടാവില്ല .. അതിലും ഇല്ലേ ബിസിനെസ്...

    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  79. സ്വശ്രയ്തോടെ ജീവിക്കാനും സമ്മതിക്കാത്ത പരാന്ന ജീവികള്‍..നമ്മുടെ വിദ്യാഭ്യാസത്തെ ഭരിക്കുന്നത്‌ മന്ത്രിമാര്‍ ഒന്നുമല്ല .മാഫിയകള്‍ ആണ് ..

    മറുപടിഇല്ലാതാക്കൂ
  80. വമ്പത്തരങ്ങള്‍ക്ക് ഭാവുകങ്ങള്‍..
    ഓരോന്നായി വായിക്കട്ടെ..

    മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...