എന്നെ കുറിച്ച് ഞാനെന്താ പറയേണ്ടത് . നിങ്ങള്‍ തന്നെപറ! ഞാനൊരു സംഭവമാണെന്ന് പറയണോ? അല്ലെങ്കില്‍ വേണ്ട- ഒരു പ്രസ്ഥാനം ആണെന്ന് പറയാം....!
പിന്നെ, ഒരു കാര്യം ആദ്യംതന്നെ പറയാം...........
എന്‍റെ ഈ ബ്ലോഗ് വായിച്ചു ആര്‍കെങ്കിലും സീലിംഗ് ഫാനിലോ മാവിന്‍റെ കൊമ്പിലോ കെട്ടിതൂങ്ങി ചാവാനോ വിഷം കുടിച്ചു മരിക്കാനോ, തോന്നുകയോ ? തലക്ക് ഭ്രാന്ത് പിടിക്കുകയോ? ചെയ്യുകയാണെങ്കില്‍ അതിനു യാതൊരു കരണ വശാലും, ഞാനോ ഈ ബ്ലോഗോ ഗൂഗിള്‍ കമ്പനിയോ? ഉത്തരവാദിയല്ല .
ഇനികാര്യത്തിലേക്ക് കടക്കാം .....
ഞാനാണ് 'മൂസ'വെറും 'മൂസ' ആണെന്ന് കരുതിയാല്‍ നിങ്ങള്‍ക്ക് തെറ്റി.! 'കൊമ്പന്‍ മൂസ' യാണ്
ആയിരത്തി തൊള്ളായിരത്തി ഏതോ കൊല്ലം ഒരു മാര്‍ച്ച് മാസത്തില്‍ , 'ഐലാശ്ശേരി എന്ന ' കു ഗ്രാമത്തില്‍ എന്‍റെ ഉപ്പയുടെയും ഉമ്മയുടേയും മകനായി ജനിച്ചു എട്ടൊന്‍പത് ക്ലാസ്സ് വരെയൊക്കെ തട്ടി മുട്ടി സ്കൂളില്‍ പോയി പഠിച്ചു എന്ന് പറയുന്നില്ല. ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഒരു പാതിരാത്രി കൂര്‍ക്കം
വലിച്ചു ഉറങ്ങുന്ന സമയം ഒരു ദൈവ വിളി ഉണ്ടായി . ഡാ........... പഹയാ......... ഇജ്ജ് ഒന്നും ,സ്കൂളില്‍ പോയിട്ട് ഒരു കാര്യവുമില്ല വെറുതേ ഈ നാട്ടുകാരെ സുയിപ്പിലാക്കി പണ്ടാരടങ്ങും .
പിറ്റേ ദിവസം രാവിലെ എണീറ്റ് ,കട്ടന്‍ ചായ കുടിക്കുന്നതിനു മുന്‍പ് ഞാന്‍ ഉറച്ചോരു തീരുമാനം എടുത്തു.
കട്ടന്‍ ചായ കുടിക്കുന്നതിനു മുന്‍പ് എന്ന് കേട്ട് , തെറ്റ്ദ്ധരിക്കണ്ട ! പല്ല് തേപ്പും കുളിയും എനിക്ക്, പണ്ടേയില്ല .
എനിക്ക് വെള്ളം അലര്‍ജിയാ........!
അതുകൊണ്ട് തന്നെ ആ രീതിയിലുള്ള ദുഷ്കര്‍മങ്ങള്‍ക്ക് എന്‍റെ വിലയില്ലാത്ത സമയത്തിനെ ഞാന്‍ ചെലവക്കാറില്ല .
എന്തിനാ............ ഇപ്പോള്‍ ഇതൊക്കെ, പറയുന്നത് .
അയിന്‍റെ യൊന്നും ആവശ്യമില്ല . ചുരുക്കാതെ , പറഞ്ഞാല്‍ സ്കൂളില്‍ പോകുന്ന ആ ഏര്‍പ്പാടിന് ഗുഡ് ബൈ പറഞ്ഞു സ്കൂളില്‍ പോകാതെ വെറുതേ നടന്നാല്‍ ,വീട്ടുക്കാര്‍ കച്ചറയുണ്ടാക്കും
അപ്പോള്‍ ഞാന്‍ എന്‍റെ നാടിന്‍റെ അടുത്തുള്ള ഒരു ഹോട്ടെലില്‍' PWD ഡിപ്പാര്‍ട്ട് മെന്റില്‍ ' ജോലിക്ക് ജോയിന്‍ ചെയ്തു . പണ്ടേയ് , അക്കര പച്ച പൂത്തു നില്‍ക്കുന്ന കരിം കല്ലാണല്ലോ , എന്‍റെ നെഞ്ചില്‍ .
അത് കൊണ്ട് ഞാന്‍ ആ ജോലി രാജി വെച്ച് ബസ് വാഷിംഗ് ജോലിയില്‍ കയറി. 8 രൂപ കൂലിയില്‍.
ഏതാണ്ട് , ഒരു കൊല്ലം ഈ മേഘലയില്‍ തുടര്‍ന്ന് അത്യാവശ്യം പുതിയ രീതിയിലുള്ള തെറികളും, സംസ്കര സൂന്യതയും ഓക്കേ കൈ മുതല്‍ ആയി വന്നപ്പോള്‍ എനിക്ക് പ്രമോഷന്‍ കിട്ടി.
ഞാനൊരു 'പറവ' ആയി.
അങ്ങനെ ഒരു 5,8കൊല്ലം ഞാനൊരു പറവ ആയി പറന്നു നടക്കുമ്പോള്‍........ തുറന്നു വെച്ച 'കാഞ്ചന ' കൂടിലേക്ക് (പ്രവാസത്തിലേക്ക് )പറന്നു കയറി.
ഇപ്പോള്‍ സൗദി യിലെ , ജിദ്ദയില്‍ ഒരു ഇന്റര്‍നെറ്റ്കഫേയില്‍ വര്‍ക്ക് ചെയ്യുന്നു ഇപ്പോള്‍ ഞാന്‍ ഒരു ഗവേഷണത്തിലാണ്. എന്റെ അറബിയെ എങ്ങിനെ യതീം ഘനയി ള്‍ ചേര്‍ക്കാം എന്ന ഗവേഷണം അപ്പോള്‍ ഞമ്മക്ക് വീണ്ടും കാണാം.................
കെട്ടോ.
അത് വരേക്കും മഹസലാമാ .........................................................................
അറബിയെ എന്തിനാ യത്തീംഖാനയില്‍ അയക്കുന്നത്? ജീവിച്ചു പോയോക്കോട്ടേ.. ആശംസകള്‍, ഇനിയും വരാം, ബ്ലോഗ് വായിക്കാന്‍ ചില പ്രയാസങ്ങള്‍, ഒന്നൂടെ വെടിപ്പാക്കിയാല്‍ നന്നായിരിക്കും.
മറുപടിഇല്ലാതാക്കൂആദ്യമായാ ഒരു പോസ്റ്റ് വായിച്ചു ഞാന്‍ ഇങ്ങനെ ചിരിക്കുന്നത്!
മറുപടിഇല്ലാതാക്കൂഅറബിയെ യതീം ഖാനയിലാക്കിയാല്‍ പിന്നെ നമ്മടെ കാര്യം ആര് നോക്കും? അയാള്‍ പാവമല്ലേ? നാട്ടില്‍ പോയി രാഷ്ട്രീയത്തില്‍ കേറൂ.. അതാ നല്ലത്.
കൊള്ളാം...
മറുപടിഇല്ലാതാക്കൂkombanmoosayevalarecheruppalmuthalthanneariyunnaenikkuethvayichukure--chirichu--manasangarshangarshaettaramblgugalaowshdamanu
മറുപടിഇല്ലാതാക്കൂതുടക്കം അടിപൊളി മാഷെ..
മറുപടിഇല്ലാതാക്കൂഇനിയും വരാം. ഓരോന്നായി വായിക്കാം ട്ടോ.
പേരിലെ ഉള്ളൂ ഈ അയ്യോ പാവം അല്ലെ.
ആളൊരു ജഗ ചില്ലി ആണല്ലോ
ഈ സുല്‍ഫിയെക്കൊണ്ട് ഞാന്‍ തോറ്റു. കൊമ്പാ, എനിക്കൊരു സ്വഭാവമുണ്ട്. ബ്ലോഗറുടെ ആദ്യത്തെ പോസ്റ്റ് മുതല്‍ വായിക്ക എന്നതാണത്. സുല്‍ഫിക്കും ഇതേ അസ്കിതയാണെന്ന് തോന്നുന്നു. എന്നെക്കാള്‍ ഒരു ചുവടു മുമ്പെ അദ്ദ്യേം അങ്ങെത്തും. അപ്പോ ഇനി അടുത്ത പോസ്റ്റില്‍ കാണാം. ഒകേ
മറുപടിഇല്ലാതാക്കൂഅങ്ങനെ കൊമ്പനെ കുറിച്ച് ഏകദേശം രൂപം കിട്ടി.... ഇനി തുടക്കം മുതല്‍ ഒടുക്കം വരെ വായിക്കണം...ബാക്കി ഞാന്‍ വഴിയെ വായിച്ചു അഭിപ്രായം അറിയിക്കാം....
മറുപടിഇല്ലാതാക്കൂhi moosa kaaku nigale enikku manassilaayila njan ayyoob natil electric workokke eduthu nadannirunnu enikku manasilakunna reethiyil onnu paranju tharamo sory kaaku
മറുപടിഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഅക്ഞാതന് എന്ന പേരില്‍ കമെന്റ് ഇട്ടാല്‍ എങ്ങനെ നിങ്ങളെ കൊണ്ടാക് റ്റു ചെയ്യുക
മറുപടിഇല്ലാതാക്കൂഎന്റെ ഫോണ്‍ നമ്പര്‍ ഇവിടെ കൊടുക്കാം വിളിച്ചാല്‍ പറഞ്ഞു തരാം 00966540406133
നിങ്ങളുടെ തുടക്കം ......അങ്ങനെ തുടങ്ങി തെളിയട്ടെ ആശംസകള്‍ ...ബ്ലോഗില്‍ തന്നെ ടൈപ്പ് ചെയ്‌താല്‍ ആ പച്ച കളര്‍ ഒഴിവാക്കാം ....ആശംസകള്‍ ..
മറുപടിഇല്ലാതാക്കൂസമയം കിട്ടുമ്പോള്‍ നോക്കാന്‍ വേണ്ടി....
ഖത്തറില്‍ 1456ദിവസങ്ങള്‍ മിനുട്ടുകളെപോലെ എന്‍റെ ജീവിതത്തില്‍ നിന്ന് കൊഴിഞ്ഞുപോകുമ്പോള്‍ സംസകാരികപരമായി എനിക്കും കുടുംബത്തിനും എന്താണ് ഖത്തര്‍ നല്‍കിയ സംഭാവന എന്ന് ഞാന്‍ ഇതുവരെ ചിന്തിച്ചിട്ടില്ല....
...ചരിത്രാന്നെഷികളുടെ ഒരു ത്രില്ലില്‍ ഞങ്ങള്‍ യാത്ര അവസാനിപ്പിച്ച് തിരിച്ചുപ്പോരുമ്പോള്‍ വണ്ട്യ്ക്ക് ചരിത്ര മുറങ്ങുന്ന മണ്ണ് വിട്ടു പോരാന്‍ ഒരു വിമ്മിഷ്ടം ....എന്തോ ഞങ്ങള്‍ കണ്ടതിലും കൂടുതല്‍ അത് കണ്ടുവോ ആവോ..?
കൂടുതല്‍ തിരയില്‍ നോക്കുമല്ലോ http://thirayil.blogspot.com/2012/02/blog-post_17.html
അല്ലേലും,,,ജ്ജൊരു സംഭവല്ലെ മൂസാ,,,,, അനക്കെന്തിനാ,,,, വിദ്യാഭ്യാസം,,,,,,,,,,, ഏതായാലും എഴുത്ത് തുടരുക,,,,
മറുപടിഇല്ലാതാക്കൂമുമ്പുതന്നെ ഇവിടെ ഉള്ള പോസ്റ്റ് ആയിരുന്നെങ്കിലും ഇപ്പോഴാണ് കണ്ടത്.രണ്ടു കാര്യങ്ങളാണ് എനിക്കങ്ങ് ഇഷ്ടപ്പെട്ടത്
മറുപടിഇല്ലാതാക്കൂഒന്ന് : ഒമ്പതാം ക്ലാസില്‍ വെച്ച് പഠനം നിര്‍ത്തിയത് - അതുകൊണ്ട് നിങ്ങള്‍ രക്ഷപ്പെട്ടു.ജീവിതത്തിന്റെ സര്‍വ്വകലാശാലയില്‍ സ്വര്‍ണമെഡലോടെ പാസ്സായി.
രണ്ട് : അറബിയെ യത്തീംഘാനയില്‍ ചേര്‍ക്കാനുള്ള ഗവേഷണം -അതിന് എല്ലാ ഭാവുകങ്ങളും.
ബ്ലോഗ് ബൂക്മാര്‍ക്ക് ചെയ്തു വായിച്ചു കൊണ്ടിരിക്കുന്നു മികച്ച ഒരു ബ്ലോഗ് എന്ന് പറയാതെ വയ്യ. ഇനി ഞാന്‍ വന്ന കാര്യം പറയാം , ഞങ്ങളുടെ ഒരു ജനകീയ ബ്ലോഗ് , bakkalm .കോം. ഇതില്‍ എഴുതാന്‍ താല്‍പര്യമുണ്ടാവില്ല എന്നറിയാം , കാരണം താങ്കള്‍ക്ക് സ്വന്തമായി ഒരു ബ്ലോഗ് ഉണ്ടല്ലോ . എന്നാലും പറയാം , കഴിയുമെങ്കില്‍ ഞങ്ങളുടെ ബ്ലോഗിലും എന്തെങ്കിലും എഴുതണം . ഇനി പുതുതായി എഴുതിത്തരാന്‍ പറ്റില്ല എന്നാണെങ്കില്‍ , നിങ്ങള്‍ പബ്ലിഷ് ചെയ്ത പോസ്റ്റ് റീ- പബ്ലിഷ് ചെയ്യാന്‍ അനുവദിച്ചാലും മതി. ( കമന്റ് പബ്ലിഷ് ചെയ്യേണ്ടതില്ല )
മറുപടിഇല്ലാതാക്കൂഞങ്ങള്ടെ contact email bakkalam @gmail .com
പോസ്റ്റ് ചെയ്തു രണ്ടു വര്‍ഷത്തിനു ശേഷമാണ് എനിക്കിത് വായിക്കാന്‍ പറ്റിയത്....അപ്പൊ താങ്കളാണ് മൂസാക്ക ല്ലേ .....
മറുപടിഇല്ലാതാക്കൂഞാനും വന്നു
മറുപടിഇല്ലാതാക്കൂആദ്യത്തെ പരിചയപ്പെടുത്തല്‍ വായിച്ചു
അറബിക്ക് എന്നിട്ട് എട്ടിന്റെ പണി തന്നെ കിട്ടിക്കാണും ... ഹിഹിഹി ...
മറുപടിഇല്ലാതാക്കൂPWD യില്‍ നിന്നും BWD യിലേക്കുള്ള മാറ്റം കലക്കി കോമ്പാ.....
മറുപടിഇല്ലാതാക്കൂ