അങ്ങനെ വീണ്ടും ഒരു നവംമ്പര്‍ കൂടി കടന്നു പോയി. കാലചക്രത്തിന്‍ കറക്കത്തില്‍ നാം അറിഞ്ഞോ അറിയാതയോ ചരിത്രത്തിന്‍റെ ഭാഗമാവുമ്പോള്‍ എഴുതിച്ചേര്‍ക്കപ്പെടാന്‍ ജീവിതത്താളുകളില്‍ നേട്ടങ്ങളും കോട്ടങ്ങളും ഒരുപാട് ,ജപ്പാനിലെ സുനാമിയും അതിനെ തുടര്‍ന്നുള്ള ആണവ അപകടങ്ങളും ആശങ്കകളും, ഉസാമയുടെ കൊലപാതകവുമടക്കം ,
ഞായറാഴ്ച, നവംബർ 27
ചൊവ്വാഴ്ച, നവംബർ 15
പാരഡിയില്‍ ഒരു ട്രാജഡി ..!
ഞായറാഴ്ച എന്നത് ഏതൊരു കുട്ടിയേയും പോലെ സ്കൂളില്‍ പോകുന്ന കാലത്ത് എനിക്കും എന്റെ അയല്‍വാസികളായ സമപ്രായത്തിലുള്ള കൂട്ട് ക്കാര്‍ക്കും ഹാപ്പി ഡേ ആണ്
ഞായറാഴ്ച പടച്ച തമ്പുരാന്‍ പടപ്പുകളെ പടക്കുന്ന പണി ഒരു ദിവസം നിര്‍ത്തിവെച്ചത് കൊണ്ടോ? അതല്ലങ്കില്‍ ബല്യ പെരുന്നാളും വെള്ളി ആഴ്ചയും ഒന്നിച്ചു വന്നത് കൊണ്ടൊന്നുമല്ല ഇന്നത്തെ ദിവസം ആണ് പാണ്ടിക്കാട് കാലിച്ചന്ത ............
ഈ ചന്തയില്‍ തെളിച്ചു വരുന്ന കാലികള്‍ ഞങ്ങളെ നാട്ടിലെ മണല്‍ തരികളെ ധന്യമാക്കി കടന്നു വരുമ്പോള്‍ ഞങ്ങള്‍ വീടിന്റെ ഒരു മൂന്നു കിലോമീറ്റെര്‍ അപ്പുറത്ത് ചെന്ന് നല്ല പാളകൂരിയുടെ വടി എടുത്ത് അവരെ തെളിച്ചു ആര്‍പ്പു വിളികളുമായി പോരും
ഞായറാഴ്ച പടച്ച തമ്പുരാന്‍ പടപ്പുകളെ പടക്കുന്ന പണി ഒരു ദിവസം നിര്‍ത്തിവെച്ചത് കൊണ്ടോ? അതല്ലങ്കില്‍ ബല്യ പെരുന്നാളും വെള്ളി ആഴ്ചയും ഒന്നിച്ചു വന്നത് കൊണ്ടൊന്നുമല്ല ഇന്നത്തെ ദിവസം ആണ് പാണ്ടിക്കാട് കാലിച്ചന്ത ............
ഈ ചന്തയില്‍ തെളിച്ചു വരുന്ന കാലികള്‍ ഞങ്ങളെ നാട്ടിലെ മണല്‍ തരികളെ ധന്യമാക്കി കടന്നു വരുമ്പോള്‍ ഞങ്ങള്‍ വീടിന്റെ ഒരു മൂന്നു കിലോമീറ്റെര്‍ അപ്പുറത്ത് ചെന്ന് നല്ല പാളകൂരിയുടെ വടി എടുത്ത് അവരെ തെളിച്ചു ആര്‍പ്പു വിളികളുമായി പോരും
ബുധനാഴ്‌ച, ഒക്‌ടോബർ 12
പ്രണയ നിമഞ്ജനം
അര്‍ദ്ധ നിശീഥിനി നീലിമയില്‍ പൊഴിഞ്ഞു വീഴുന്ന മകര മഞ്ഞില്‍ പ്രകൃതി തണുത്തുറഞ്ഞുറങ് ങുമ്പോഴും, കാലത്തോട് കഥ പറഞ്ഞൊഴുകുന്ന ചാലിയാറിന്റെ കുഞ്ഞോളങ്ങള്ക് കൊപ്പം വിജനമായ മണല്‍തട്ടിന്റെ ഏകാന്തതയെ കൂട്ട് പിടിച്ച് എരിഞ്ഞമരുന്ന നീലച്ചടയന്‍ പുകച്ചുരുളുകളില ് അബൂ നിസാം കണ്ടത് അവളുടെ കവിത യൊഴുകുന്ന നയനങ്ങളെ ! !
ശരീരത്തിലെ ഓരോ ഇന്ദ്രിയങ്ങളിലും ലഹരി പടരുന്ന പ്രണയം സമ്മാനിച്ച വിളവെത്തിയ ഗോതമ്പ് പാടത്തിന്‍ സമൃദ്ധിയും മഞ്ഞ ലോഹത്തിന്‍ കനക കാന്തിയെപ്പോലും നാണിപ്പിക്കുന്ന മേനിയഴകുമുള്ള സ്വപ്ന സുന്ദരി. ഓര്‍മകളുടെ കുഞ്ഞോളങ്ങള്‍ അബൂ നിസാമിന്റെ മനസ്സിലൂടെ മന്ദമാരുതനായി കടന്നു പോയി... കൃത്യം മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവന്‍ അവളെ കാണുന്നത് ..!
വെള്ളിയാഴ്‌ച, സെപ്റ്റംബർ 23
കവിത, കുമാരന്‍ മാഷ്ടെ മോള്‍ 'കവിത'യല്ല.
പലപ്പോഴും മനസ്സില്‍ തോന്നിയ വാക്കുകളെ പലയിടത്തായി എഴുതി വെച്ച് അതിനെയെല്ലാം ഒരുമിച്ചു കൂട്ടി 'കവിത' എന്ന ലേബലില്‍ നിങ്ങള്‍ക്ക് മുന്നില്‍ സമര്‍പ്പിക്കുന്നു .
"വാക്കുകള്‍ മുറിച്ചെഴുതിയാല്‍ അത് കവിതയാകും. അതാണ് ഉത്തരാധുനികതയുടെ പുതിയ മതമെന്ന്" ഹൃദയത്തോട് ചേര്‍ത്തു വെച്ച ഒരു സുഹ്രത്ത് പറഞ്ഞത് ഓര്‍മിച്ചുകൊണ്ട്
'ക' അറിയാതെ
കാകളി അറിയാതെ
കവിതയുടെ ബാല പാഠം പഠിക്കാതെ
കവികളുടെ കവിതകളുടെ ഉള്ളിലേക്ക്
ഇറങ്ങിച്ചെല്ലാന്‍ വഴി അറിയാത്ത നിരാലംബന്റെ വരികള്‍, അതാണിത്...
"വാക്കുകള്‍ മുറിച്ചെഴുതിയാല്‍ അത് കവിതയാകും. അതാണ് ഉത്തരാധുനികതയുടെ പുതിയ മതമെന്ന്" ഹൃദയത്തോട് ചേര്‍ത്തു വെച്ച ഒരു സുഹ്രത്ത് പറഞ്ഞത് ഓര്‍മിച്ചുകൊണ്ട്
'ക' അറിയാതെ
കാകളി അറിയാതെ
കവിതയുടെ ബാല പാഠം പഠിക്കാതെ
കവികളുടെ കവിതകളുടെ ഉള്ളിലേക്ക്
ഇറങ്ങിച്ചെല്ലാന്‍ വഴി അറിയാത്ത നിരാലംബന്റെ വരികള്‍, അതാണിത്...
ഞായറാഴ്‌ച, ഓഗസ്റ്റ് 21
പടച്ചോന്‍റെ ഓഫറും മൂത്രത്തിലെ കല്ലും
ഞാന്‍ കഴിഞ്ഞ വെക്കേഷന്‍ നാട്ടില്‍ പോയത് നോമ്പിനു മൂന്നു ദിവസം മുമ്പാണ്. എനിക്കറിയാവുന്ന അര അറബിയും മുറി ഇന്ഗ്ലീഷും മുഴുവന്‍ മലയാളവും കൂട്ടികുഴച്ചു ഒരു സാമ്പാര്‍ പരുവത്തില്‍ എന്‍റെ സ്വന്തം അറബിയോട് ഞാനൊരു നൂറു വട്ടം പറഞ്ഞതാ ... എനിക്കിപ്പോള്‍ നാട്ടില്‍ പോകണ്ട എന്‍റെ കയ്യില്‍ കാശില്ല എന്ന്."ഞാന്‍ തന്നെപ്പോലെ വായില്‍ സ്വര്‍ണകരണ്ടിയുമായി പിറന്നു വീണവനല്ല ചിരട്ടകൈലുമായി പ്രസവിച്ചു വീണതാ" എന്നൊക്കെ.. പക്ഷെ, എന്ത് ചെയ്യാന്‍...?
ശനിയാഴ്‌ച, ജൂലൈ 2
ആശ്രയ സ്വാശ്രയ പരാശ്രയാമാശയം
ബഹുമാന്യ അഭിവന്ദ്യ ആരാധ്യ പ്രിയപ്പെട്ട തങ്കപെട്ട കുഞ്ഞൂഞ്ഞ് കുഞ്ഞുമാണി കുഞ്ഞാപ്പ കുഞ്ഞാക്ക തുടങ്ങിയ കേരളക്കരയിലെ സുപ്രധാന കുഞ്ഞുങ്ങളുടെ സമക്ഷത്തിലേക്ക് ഒരു സങ്കടത്തില്‍ ചാലിച്ച ഹര്‍ജി സാക്ഷാല്‍ സംസ്ക്കാര ശൂന്യനും പാമര കുചേലനും ആയ ശ്രീ മാന്‍ കൊമ്പന്‍ മൂസ സമര്‍പ്പിക്കട്ടെ .
നമ്മുടെ കേരളമെന്ന ഈ ഇട്ടാ വട്ട നാട്ടില്‍ ഈ സ്വാശ്രയം സ്വാശ്രയം എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം ഇമ്മിണി ആയല്ലോ? നമ്മുടെ ആന്‍റണി സര്‍ ഇരുന്ന കാലത്ത് തുടങ്ങി വെച്ചതാണ് ഈ തലവേദന
അന്നേ... വെവരമുള്ള പലരും പറഞ്ഞതാ ഇക്കളി തീക്കളി സൂക്ഷിച്ചോന്ന് പക്ഷെ എന്ത് ചെയ്യാന്‍ കേട്ടില്ല വികസനത്തിന്‍റെ പേരില്‍ അങ്ങ് വികസിപ്പിക്കാന്‍ ഇറങ്ങുമ്പോള്‍ എന്തോന്ന് ഉപദേശം അത് വികസന വിരോധം അല്ലാതെ എന്തുപറയാന്‍ .....
അല്ല ഇപ്പോള്‍ തന്നെ നമ്മളെ കേന്ദ്ര സര്‍ക്കാര്‍ എണ്ണക്കമ്പനികളുടെ സകല അതിരും വരമ്പും അങ്ങ് എടുത്തൊഴിവാക്കി യപ്പോള്‍ കണ്ടില്ലേ... മണ്ണെണ്ണക്കും ഡീസലിനും ഒക്കെ വില വാണം പോലെയല്ല റോക്കറ്റ്
പോലെ കുതിച്ചുയരുന്നത് . ഒള്ളത് പറയാലോ അതില്‍ ഈ ഉള്ളവന് പരാതി ഒട്ടുമില്ല . കാരണം എന്‍റെ സ്വന്തം കെട്ടിയോള്‍ മോളുട്ടി എന്നും രാവിലെ പത്രം കയ്യില്‍ കിട്ടിയാല്‍ ആദ്യം നോക്കിയിരുന്ന സ്വര്‍ണത്തിന്‍റെ വിലനിലവാരവും അതിനോടനുബന്ധിച്ചു എന്നോടുള്ള ഉപദേശവും "നോക്കൂ മന്സാ ഞമ്മക്ക് രണ്ട്
ചൊവ്വാഴ്ച, ജൂൺ 21
പെണ്ണൊരുമ്പെട്ടാല്‍ ...
ആകെലോക ദുനിയാവിന്‍റെ ഇങ്ങേത്തലക്കല്‍ ആറ്റും മണമ്മേല്‍ വീട്ടില്‍ താടിക്കാരന്‍ കുഞ്ഞിരാമേട്ടന്‍ സ്വന്തം പെണ്ണുംപിള്ളയോട് കലിപ്പ് മൂത്ത് കയ്യിലിരുന്നകോടാലി ആഴിയുടെഅഗാധതയിലേക്ക് വലിച്ചെറിഞ്ഞുണ് ടായ താണെന്ന് പറയുന്ന കുണ്ടാമണ്ടിക്കര എന്ന സുന്ദര സുരഭില ഗ്രാമം. വൃക്ഷ ഫലഫൂലാദി മൂലാദികളും ചക്ക, പഴംചക്ക ബരിക്കച്ചക്ക കൈതച്ചക്ക അപ്പിള്‍ങ്ങ മുന്തിരിങ്ങ കോമാങ്ങ കണ്ണിമാങ്ങാ തുടങ്ങിയ ഫ്രൂട്ട് ഫലാദികളുമടക്കം കൊട് ടകണക്കിന് സുന്ദര സുന്ദരി കുസു മ കൌമാരങ്ങളും പൂണ്ടു വിളയാടു ന്ന ഒരു വല്ലാത്ത നാട്.
ഈ ഗ്രാമത്തിലെ പ്രശസ്ഥരാണ് ആദര്‍ശവാദി പാച്ചുമ്മാന്‍ നാട്ടുക്കൂട്ടം കൈകാരികളായ ചടയനാശാന്‍ ,പാടത്തിങ്കര കുഞ്ഞാവ കൂനാംമൂച്ചിതോമ ഇവരെ കൂടാതെ കുഞ്ഞമ്മിണി , കുഞ്ഞിപാത്തു , കുഞ്ഞികണ്ണന്‍ തുടങ്ങിയ സംഭവ ബഹുല ബഹുജനങ്ങളുമടക്കം ഒട്ടനവധി ആളുകള്‍ ഉണ്ടിവിടെ. സ്ഥലത്തെ ഒട്ടുമിക്ക പ്രധാന ചര്‍ച്ചകളും നടക്കുന്നത് കോയാക്കാന്‍റെ ചായമക്കാനിയിലാണ് . ഈ ചായമക്കാനി ആണ് കുണ്ടാമാണ്ടിക്കരയിലെ പാര്‍ലമെന്റും സുപ്രീം കോടതിയുമൊക്കെ !
കുണ്ടാമണ്ടിക്കരയും നാട്ടുകൂട് ടം മുദീറുമാരും കോയാക്കാന്‍റെ ചായമക്കാനിയും ബഹുജനങ്ങളുമടക്കം ഒരു ഞെട്ടുന്ന വാര്‍ത്ത കേട്ടാണ് ഇന്നത്തെ പൊന്‍ പുലരിയെ വരവേറ്റത് !!
മാളിയേക്കല്‍ തറവാട്ടിലെ കിണ്ടി കളവ് പോയിരിക്കുന്നു !!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)
