ശനിയാഴ്‌ച, മാർച്ച് 5

ബ്ലോഗര്‍മാരെ കണ്ട മുണ്ട് വഴി മുള്ളിയ മാധ്യമ പത്രം

 പ്രിയ മാധ്യമ   മധ്യമീങ്ങളേ................
  വിനീത വിനയ പാമര കുലജാതനായ    കൊമ്പന്‍ എഡിറ്റിംഗ് ഇല്ലാതെ ഒരു കാര്യം പറയാം  
മാണ്ടോക്ക്(  മര്‍ഡോക്ക്)       വരുന്നുണ്ട് എന്ന് പറഞ്ഞു കേട്ട് ഞെട്ടി വിറച്ച   നിങ്ങള്‍ ഇപ്പോള്‍ ബ്ലോഗീങ്ങളെ വരവ് കണ്ടു  പേടിച്ചു വിറച്ചു പനിപിടിച്ചു  മുട്ടുവഴി മുള്ളിയ കാര്യം നിങ്ങളുടെ സ്വ  "സാക്ഷി" പരദൂഷണ  കോളത്തില്‍ അടിച്ചു വന്നത് കണ്ടു!
  ബ്ലോഗീങ്ങളായ ഞങ്ങള്‍ പിഞ്ഞാണ കടയില്‍ കയറിയ പോത്ത് പോലെ അല്ല ,,,,,,,,,,,,,
  വിവാദം കണ്ടു താങ്കളെ പോലെ ഉള്ള പത്ര മൂരാച്ചികള്‍  സന്തോഷം കൊള്ളുന്നത് പോലെ സന്തോഷം കൊണ്ട വാര്‍ത്ത ഒന്നറി യിക്കനാണ്  വായില്‍  തോന്നിയത് കോതക്ക് പാട്ട് എന്ന രീതിയില്‍  കുത്തി
കുറിക്കുന്നത്  ......!
അവിവേകം ആണെങ്കില്‍  ഇങ്ങള്‍ അങ്ങട്ട്ട്................... ക്ഷമി.
നിങ്ങള്‍ ഒക്കെ അങ്ങ് കൊമ്പത്തെ  വല്യ മാധ്യമത്തിന്‍റെ  പത്രാധിപ പത്രക്കാരന്‍ അല്ലെ
 (രണ്ടു റിയാലി ന്‍റെ പാലക്ക് പൊതിയാന്‍ പോലും നിങ്ങടെ പത്രം കൊള്ളില്ലെന്ന്  ഇന്നലെ ശറഫിയ ബസ്തയിലെ  ഒരു ബംഗാളി പറയുന്നത്  നുശ് റിയാലിന് ബ്ലോഗ്‌ കൊട്ടയില്‍ ആക്കി  വില്‍ക്കാന്‍ പോയ  കൊമ്പന്‍ കേട്ട കാര്യം കൂടി ഒന്ന് പറഞ്ഞോട്ടെ )

 എന്താ ഇപ്പൊ ഈ ഹാലിളക്കത്തിന്‍റെ   കാരണം?
 എന്ന് കൊമ്പന് ഇതുവരെ മനസിലായിട്ടില്ല  ഒരു പക്ഷെ അക്ഷരം കൂട്ടി
വായിക്കാന്‍ അറിയാത്തത് കൊണ്ടാവും  അല്ലെങ്കില്‍ നിങ്ങളെ പോലെ  അക്ഷരങ്ങളെ
 കൂട്ടികൊടുക്കാന്‍ അറിയാത്തത് കൊണ്ടുമാവാം

അല്ലാതെ  ഈജിപ്ത്  തുണീഷ ലിബിയ തുടങ്ങിയ എകാതിപതികള്‍ നിലം പതിച്ച
  ഫേസ് ബുക്ക്‌ ബ്ലോഗ്‌ തുടങ്ങിയ സമാന്തര  ഇലക്ട്രോണിക് മാധ്യമ വിപ്ലവകാരികളുടെ
 വിജയം കണ്ടു കണ്ണ് തള്ളിയിട്ടല്ല 

അല്ലെങ്കിലും ഇതൊക്കെ നോക്കാന്‍ ജിദ്ദയിലെ  പത്രക്കാര്‍ക്ക് എവിടെയാ നേരം  
നാട്ടില്‍ രണ്ടു പെണ്ണ് കെട്ടിയ മമ്മദ്കാക്കയുടെ 
 ഭാര്യമാരായ ആയിശുവിനെയും കദീശുവിനെയും നാണിപ്പിക്കുന്ന തരത്തില്‍
 അല്ലെ  ജിദ്ധയിലെ പത്ര അധിപന്മാരുടെ ചക്കൊളത്തി പോര് എന്നത് സകല
പാപ്പരാസി പ്രവാസികള്‍ക്കും അറിയാം 

പ്രായോജകര്‍ പണം കൊടുത്താല്‍ എന്ത് ഹലാക്കിന്റെ  അവിലും കഞ്ഞിയുടെ പരസ്യവും ഇസ്ലാമിക   ശരീഅത്      ഭാരതത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്ന മൌദൂദി യുടെ പത്രം  യാതൊരു "ഫായിദ"യും
പ്രതീക്ഷിക്കാതെ  അക്ഷരങ്ങളെ കൂട്ടി കൊടുക്കുന്നവര്‍ അല്ലാത്ത  അക്ഷര കൂട്ടി വാഴിക്കാന്‍  ആഗ്രഹിക്കുന്ന
കുറച്ചു സുമനസുകളെ പ്രോത്സാഹിപ്പിച്ചതില്‍ എന്തിനാണ് ഈ രോഷ പ്രകടനം  പത്രാധിപരെ 

"ഏതായാലും ആകെ ലോക കോളേജ്  കുമാര കുമാരിമാരെ വെറുതെ എന്തിനു നിങ്ങള്‍ കോളേജിലും സ്കൂളിലും ഒക്കെ പോകുന്നു.
മാധ്യമം  പത്രം വരുത്തിയാല്‍ മതി അതിലാണ് ഇപ്പോള്‍ വിവരം പഠിപ്പിക്കുന്ന  ഇന്‍സ്റ്റിറ്റ്യൂട്ട് !
 പിന്നെ മറ്റൊരു പ്രത്യേകത,   ഇന്നത്തെ വാര്‍ത്ത  നാല് നാള്‍ കഴിഞ്ഞു വായിക്കുകയും ചെയ്യാം അത്രക്ക് സൂപ്പര്‍"

സാക്ഷി കാണാമറയത്ത്  ഇരുന്നു ചൊറിഞ്ഞാല്‍

കൊമ്പന്‍ വെളിച്ചത്ത്  ഇരുന്നു മാന്തും

ഇന്നത്തെ ചോദ്യം :
ആസനം വെക്കാന്‍ ഇടം കിട്ടിയാല്‍ ആസനസ്തന്‍  . ആസനം പൊങ്ങിയാലോ? അ സഹിഷ്ണുതന്‍  
ആരാണ്   ജിദ്ദയില്‍?



കൊമ്പന്‍ മൂസ 0 5 4 0 4 0 6 1 3 3




40 അഭിപ്രായങ്ങൾ:

  1. കോമ്പാ...
    അങ്ങനെയും ഒരു 'സംഭവം'മാധ്യമത്തില്‍ ഉണ്ടായിരുന്നോ?
    മാധ്യമത്തില്‍ ബ്ലോഗിനെകുറിച്ചുള്ള ഒരു ലേഖനമാണ് എന്റെ ബ്ലോഗ്‌ ആരംഭതിനുള്ള കാരണംതന്നെ! അതിനു ശേഷം പ്രവാസികള്‍ അടക്കമുള്ള അനേകം ബ്ലോഗര്‍മാരെ ആഴ്ചതോറും ജനാബ് വീകെ അബ്ദു മാധ്യമത്തിലൂടെ പരിചയപ്പെടുത്തുകയും ചെയ്യുന്നു. അതേ പത്രം തന്നെ ഇങ്ങനെ എഴുതുമെന്നു വിശ്വസിക്കാനാവുന്നില്ല.
    ഇത് സത്യമെന്കില്‍ തികച്ചും പ്രതിഷേധാര്‍ഹം തന്നെ.

    മറുപടിഇല്ലാതാക്കൂ
  2. ഞാനും കണ്ടിരുന്നു, എനിക്കും അതിശയം തോന്നി.
    സ്ഥിരമായി ആഴ്ചയില്‍ ബ്ലോഗുകളെ പരിചയപ്പെടുത്തലും മറ്റും നടത്തുന്ന പത്രംതന്നെ ഇത്തരം ഒരു റിപ്പോര്‍ട്ട് തയ്യാറാക്കിയതില്‍ ഖേദം തോന്നി.

    ഇതിലെ 'ഫായിദ' എന്ന പ്രയോഗം കണ്ടപ്പോള്‍ തോന്നിയത് നമ്മുടെ മീറ്റില്‍ പങ്കെടുത്ത ആരോ ആയിരിക്കാം ഈ സാക്ഷി എന്നാണു.

    പ്രതിഷേധം അറിയിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  3. സമാന്തര മാധ്യമങ്ങളെ ഇവര്‍ പേടിച്ചു തുടങ്ങിയെന്നുള്ള സത്യം വെളിപ്പെടുന്നു.
    ബ്ലോഗുകളെ നിയന്ത്രിക്കാന്‍ നിയമം വരുന്നു എന്ന ഇന്നത്തെ വാര്‍ത്തയും ഇതിനോട് കൂട്ടിവായിക്കുക.
    ആശംസകള്‍ കൊമ്ബാ

    മറുപടിഇല്ലാതാക്കൂ
  4. ടുണീഷ്യ .ഈജിപ്റ്റ്‌ വിപ്ലവങ്ങള്‍ .അലി ശലിയാത്തി .ഹസനുല്‍ ബന്ന ഐടിയോളജി ആണെന്ന് വാദിക്കുന്ന പത്രത്തില്‍ നിന്നും ഇതില്‍ കൂടുതല്‍ എന്തു പ്രധീക്ഷിക്കാന്‍ .

    മറുപടിഇല്ലാതാക്കൂ
  5. ഇത്തരത്തിലൊരു കളിയാക്കല്‍ മാധ്യമത്തില്‍ വന്നിട്ടുണ്ടെങ്കില്‍ അതു വളരെ മോശമായിപ്പോയി.. ബ്ലോഗ്ഗുകളെ ‘Generalize' ചെയ്തു പറയാ‍ന്‍ പാടില്ലായിരുന്നു..

    മറുപടിഇല്ലാതാക്കൂ
  6. മുഖ്യ ധാര സാഹിത്യകന്മാര്‍ എന്ന് മേനി പറഞ്ഞു നടക്കുന്ന ചില മൂരചികള്‍ക്ക് പുറമേ " സാക്ഷി" എന്നാ മാധ്യമ പ്രവര്‍ത്തകനും ബ്ലോഗുകാരെ കണ്ടാല്‍ എന്തിനാണാവോ ഈ ആസനം ചൊറിച്ചില്‍ "

    മറുപടിഇല്ലാതാക്കൂ
  7. ഞാനും എന്റെ ശക്തമായ പ്രതിഷേധം ഇവിടെ ഇട്ടിട്ടു പോകുന്നു .
    ഹല്ല പിന്നെ ..

    മറുപടിഇല്ലാതാക്കൂ
  8. സാക്ഷിക്ക് തറവാടുണ്ട് മാധ്യമം ഓഫിസ്
    പക്ഷെ പിതാവ് ആരാണെന്ന് കൊബ്നറിയില്ല
    കൊമ്പന് തറവാടും പിതാവും ഉണ്ട്

    മറുപടിഇല്ലാതാക്കൂ
  9. കാലങ്ങളായി ആഴ്ചതോറും ബ്ലോഗേര്സിനെയും ബ്ലോഗുകളെയും പരിചയപ്പെടുത്തുന്ന പത്രം ആണ് മാധ്യമം. മാധ്യമം പത്രം ബ്ലോഗിംഗിനെ promote ചെയ്യുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്‌. നമ്മുടെ മ ഗ്രൂപ്പിലെ തന്നെ എത്രയോ ആള്‍ക്കാരുടെ ബ്ലോഗുകളെ മാധ്യമം പരിചയപ്പെടുത്തിയിട്ടുണ്ട്. അത് ഇവിടെ സ്കാന്‍ ചെയ്തു ഇടാറും ഉണ്ട്. അങ്ങനെ ഒരു പത്രത്തില്‍ ബ്ലോഗിംഗിനെ കുറിച്ച് ഇങ്ങനെ ഒരു ലേഖനം വരുമ്പോള്‍ അതിനെ ആശയപരമായി നേരിടുകയും മറുപടി പറയുകയും ആണ് വേണ്ടത്‌. അതാണ് നമ്മള്‍ ബ്ലോഗേര്‍സ് ചെയ്യേണ്ടത്‌. അല്ലാതെ ഇത് പത്രാധിപരുടെ പണിയാണ് എന്ന് തുടങ്ങി ഇസ്ലാമിക ശരീഅത്തിനെയും പതിറ്റാണ്ടുകള്‍ക്ക് മുമ്പ്‌ മരിച്ച മൌദൂദിയേയും ഒക്കെ പറയേണ്ട വല്ല കാര്യവും ഉണ്ടോ ?

    മറുപടിഇല്ലാതാക്കൂ
  10. അവര് ബ്ളോഗർമാർക്കെതിരെ തിരിയാൻ എന്താണാവോ കാരണം? ആരെങ്കിലും എപ്പോഴെങ്കിലും അവർക്കിട്ട് ‘താങ്ങി‘ യിരുന്നൊ? പ്രതികരണം വായിച്ചിട്ട് അങ്ങിനെയാണ് തോന്നുന്നത്. ഏതായാലും നല്ല രീതിയല്ല ഇത്.
    ബ്ളോഗ് പോസ്റ്റുകൾ നമ്മുടെ അറിവും കഴിവും വർദ്ധിപ്പിക്കാനും കൂടാതെ വായിച്ചറിഞ്ഞ വിഷയങ്ങളിൽ പ്രതികരിക്കാനും ഉള്ള ശക്തമായ സ്വതന്ത്ര മീഡിയ ആണ്. സമൂഹത്തിൽ ഉയർന്ന് നിൽക്കുന്നവരെ അനാവശ്യമായി ഇകഴ്ത്തുവാനൊ ചോദ്യം ചെയ്യുവാനോ ബ്ളോഗർമാർ അവസരങ്ങൾ ഉപയോഗപെടുത്തരുത് എന്നാണ് എന്റെ അഭിപ്രായം. എന്നാൽ ബ്ളോഗെഴുത്തുകാരെ അവമതിക്കുന്ന പ്രസ്താവനകൾക്കെതിരെ ശക്തിയായി പ്രതികരിക്കാം. പ്രസ്താവനകൾ തിരുത്തൽ വാദികളായികൊണ്ടാവണം. അല്ലാതെ തോല്പിക്കുക എന്നലക്ഷ്യത്തോടെ ആയിരിക്കരുത്. ഓരോ വ്യക്തികൾക്കും കൊടുക്കേണ്ട സ്ഥാനവും മാനവും സ്വതന്ത്ര സമൂഹത്തിന്റെ ഭാഗമായ ബ്ളോഗേർസ് അർഹിക്കുന്ന പ്രാധാന്യത്തോടെ നൽകണമെന്നാണ് എന്റെ അഭിപ്രായം.

    എതിരാളികളെ സൃഷ്ടിക്കാൻ എളുപ്പമാണ്, സുഹൃത്തുക്കളെ ഉണ്ടാക്കാനാണ് പ്രയാസം.

    സഹോദരൻ മൂസ ‘പത്ര’വാർത്തക്കുള്ള കാരണമെന്താണെന്ന് മനസ്സിലായിട്ടുണ്ടാകുമെന്ന് കരുതുന്നു.

    പ്രതികരണശേഷിയെ അഭിനന്ദിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  11. എന്താ പ്രശ്നം. ഇവിടെ അങ്ങനൊരു സംഗതി കണ്ടില്ലല്ലോ. വി.കെ സാഹിബിന്റെ കോളം കാണാറുണ്ട്. ഗള്‍ഫ് മാധ്യമത്തിലാണോ വന്നത്?
    എന്താണെന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
  12. സ്വന്തം ആശയാദര്‍ശങ്ങള്‍ പണയം വെച്ച്, പത്രമുതലാളി പറയും പൊലെ ‘എയുതി’ക്കൂട്ടി വാങ്ങുന്ന കടലാസ്സുകെട്ടുകള്‍ എല്ലില്‍ കുത്തുമ്പോള്‍ സ്വന്തം മാത്രമായ അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന ബ്ലോഗര്‍മാരെ കാണുന്ന അസൂയയില്‍ കവിഞ്ഞൊന്നും സാക്ഷിക്കുപ്പായത്തില്‍ ഒളിഞ്ഞിരിക്കുന്നവന്റെ തലയ്ക്കകത്ത് കാണില്ല... ക്ഷമി ബ്ലോഗരേ...........

    മറുപടിഇല്ലാതാക്കൂ
  13. എന്റെ അറിവും വെച്ച് മാധ്യമം ബ്ലോഗിനെ പ്രൊമോട്ട് ചെയ്യുന്ന പത്രമായാണ് മനസിലാക്കിയിരുന്നത്.
    അതെ പത്രത്തില്‍ ഇങ്ങിനെ ഒരു ലേഖനം വിശ്വസിക്കാന്‍ വയ്യ.
    എന്തായാലും, ഇത് സത്യമെങ്കില്‍, പ്രധിഷേധാര്‍ഹം തന്നെ. നാം ബ്ലോഗേര്‍സിനെ ഇങ്ങിനെ അടച്ചാക്ഷേപിക്കുന്ന ഇത്തരം ലേഖനത്തിനെതിരെ പ്രതികരിക്കേണ്ടിയിരിക്കുന്നു.
    അതുമല്ലെങ്കില്‍ പ്രചാരതിലായിക്കൊണ്ടിരിക്കുന്ന ബ്ലോഗ്‌മാധ്യമം കണ്ടു ഉറഞ്ഞു തുള്ളുന്ന ഏതോ പത്ര മുതലാളിയുടെ ജല്പനങ്ങള്‍ എന്ന് പറഞ്ഞു തള്ളാവുന്നതെ ഉള്ളൂ.

    മറുപടിഇല്ലാതാക്കൂ
  14. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  15. അലവികുട്ടി മോങ്ങംഞായറാഴ്‌ച, മാർച്ച് 06, 2011

    കൊമ്പാ കലക്കി.!
    അല്ല നിന്റെ കൊമ്പ് ഒന്നു കുലുക്കി..!!
    നെഞ്ച് വിരിച്ചുള്ള ഈ പ്രതികരണം എനികിഷ്ടായി...!!!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  16. പ്രതിഷേധം മാധ്യമത്തെ അറിയിച്ചാൽ മതിയായിരുന്നു.നല്ല പ്രധാന്യത്തോടെ അതവർ പ്രസിദ്ധീകരിക്കുകയും ചെയ്യും.ബ്ലോഗിനെ മാധ്യമം പ്രോത്സാഹിപ്പിച്ചിട്ടേയുള്ളു.
    ‘ഇസ്ലാമിക ശരീഅത്ത് ഇന്ത്യയിൽ നടപ്പാക്കാൻ ശ്രമിക്കുന്ന മൌദൂദി അനുയായികൾ’ എന്ന വാക്ക് ഒഴിവാക്കേണ്ടതായിരുന്നു.
    മാധ്യമത്തിൽ നിന്നുമൊരാൾ ജിദ്ദ മീറ്റിൽ പങ്കെടുത്തത് ഇത്രപെട്ടന്നു മറന്നുകളഞ്ഞത് ശരിയായില്ല.

    മറുപടിഇല്ലാതാക്കൂ
  17. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  18. പ്രിന്റു മീഡിയകള്‍ ബ്ലോഗുകളെ ഭയക്കേണ്ടതില്ല. ടി വി ചാനലുകള്‍ വന്നാല്‍ സിനിമാ വ്യവസായം തകര്‍ന്നു പോകും എന്നു ഭയപ്പെട്ടിരുന്നത് പോലെ അസ്ഥാനത്താണ് ഇതും. ബ്ലോഗുകള്‍ ഒരിക്കലും പത്രത്തിനു പകരമാവില്ല. എന്നാല്‍ മാറിയ കാലഘട്ടത്തില്‍ രണ്ടും ആവശ്യമാണ്‌ താനും. പിന്നെന്തിനാണ് മാധ്യമത്തിനു ഈ അങ്കലാപ്പ്. പത്രങ്ങള്‍ എത്തിച്ചു തരുന്ന വാര്‍ത്തകള്‍ക്ക് എരിവും മസാലയും ചേര്‍ത്താണ് പലപ്പോഴും ബ്ലോഗു പോസ്റ്റുകള്‍ ഹിറ്റാകുന്നത്‌.

    ബ്ലോഗ്‌ മീറ്റുകളില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തര്‍ അന്ന് ബ്ലോഗുകളെ വാനോളം പുകഴ്ത്തുന്നത് കണ്ടു കോരിത്തരിച്ചു പോയ ഒരാളാണ് ഞാന്‍. ഒരു വിസിറ്റര്‍ ചിക്കാഗോ വില്‍ നിന്നാണെങ്കില്‍ മറ്റൊരാള്‍ ബാങ്കോക്കില്‍ നിന്നായിരിക്കും എന്നൊക്കെ ബ്ലോഗിന്റെ അനന്തമായ കമ്മ്യൂണിക്കേഷന്‍ സാദ്ധ്യതകളെ പുകഴ്ത്തി പറഞ്ഞത് ബ്ലോഗര്‍മാര്‍ അല്ല. ഒരു പ്രസിദ്ധ മാധ്യമ പ്രവര്‍ത്തകന്‍ തന്നെയാണ്. പിന്നെ നിങ്ങള്ക്ക് എന്ത് പറ്റി മാധ്യമാക്കാരെ.

    മാധ്യമം പത്രം ഇത്ര അസഹിഷ്ണതയോടെ "സാക്ഷി" എന്ന അനോണി പേരില്‍ തരം താണ ഭാഷ ഉപയോഗിക്കുമ്പോള്‍ സ്വാഭാവികമായും ഒരു സംശയം. എഡിറ്റിങ്ങും പ്രൂഫ്‌ റീടിങ്ങും ഇല്ലാതെ ഏതു "ക്ഷിപ്ര കോപിക്കും" സ്വന്തം വികാരം എഴുതി തള്ളാനുള്ള നാലാം കിട അന്തി പത്രത്തിന്റെ നിലവാരത്തിലേക്ക് മാധ്യമം തകരുകയാണോ . എങ്കില്‍ സഹതാപമുണ്ട്.

    മറുപടിഇല്ലാതാക്കൂ
  19. അക്‌ബറിന്റെ വിശകലനം വായിച്ചാൽ ഏറെ കുറെ കാര്യം വ്യക്തമാകും. ഏതെങ്കിലും ബ്ളോഗേർസിന്റെ അടുക്കൽ നിന്നും ‘താങ്ങല്‘ കിട്ടിയിട്ടുണ്ടെങ്കിൽ അതിനെ സ്വയം അംഗീകരിച്ചാണ് മാധ്യമ സുഹൃത്തുക്കൾ തുടർന്ന് പ്രസംഗിച്ചിട്ടുള്ളത്. എന്നീട്ടിപ്പോൾ ജനങ്ങൾക്ക് മുമ്പിൽ പെട്ടിച്ചത് കെട്ട മുട്ടയാണ്. അതിന്റെ വാസന അസഹിഷ്ണുതയുടേതും...ഇതൊന്നും സഹിക്കാനുള്ള ത്രാണി ബ്ളോഗേർസിനുണ്ടാവില്ലെന്നും മൂക്ക് പൊത്തി ഓടി രക്ഷപെടുമെന്നുമുള്ള മിഥ്യാബോധത്തിലാവും പാവങ്ങൾ...

    മീറ്റിൽ പങ്കെടുത്ത മാധ്യമക്കാരനിങ്ങനെ സ്വന്തം പത്രത്തിൽ അനോനിയായി വന്നത് ഒട്ടും ശരിയായില്ല. മീറ്റിന്റെ സ്റ്റേജിൽ ബ്ളോഗേർസിന്റെ മുമ്പിൽ ചോദ്യം ചെയ്യാനുള്ള ചങ്കൂറ്റം ഇല്ലത്ത നിങ്ങൾ സ്വന്തം പത്രത്തിൽ പോലും ബ്ളോഗേർസിനെതിരെ അനോനിയാകേണ്ടിവന്നത് ബ്ളോഗേർസിന്റെ ശക്തിയെ വല്ലാതെ ഭയപെടുന്നത് കൊണ്ടാവണം…

    അക്ബറ് പറഞ്ഞതിനെ നൂറ് ശതമാനവും ശരിവെക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  20. ജിദ്ദയിലെ മീറ്റിലെ ഈറ്റ് ദഹിക്കാത്ത ആരോ തന്നെ ആണ് ഇത് പോസ്ടിയത് എന്ന് എനിക്കും തോന്നുന്നു..ഇല്ലെങ്കില്‍ ഈ മീറ്റ് കഴിയുവാന്‍ കാക്കണോ ഈ സാക്ഷിക്ക്?..എന്തായാലും ചില ചുവരില്ലാതെ ചിത്രം വരക്കാന്‍ ശ്രമിക്കുന്നവര്‍ പേടിച്ചു "വിജ്രംഭിച്ചു" പോയത് പോലെ ഈ മാധ്യമങ്ങളും പെടിചാലോ?..അല്ലാ അവരുടെ പേടി ആസ്ഥാനത്ത് അല്ലാ..കാരണം ഇപ്പോള്‍ ഈ ചീള് വാര്‍ത്തകളൊക്കെ ആരാണ് പത്രം എടുത്തു വായിക്കുന്നത് എന്ന് അല്ലെ?..അതെന്നെ ..സാക്ഷിക്ക് കൊമ്പുണ്ട് കൊമ്ബാ...കണ്ണില്ലാത്ത സാക്ഷിക്ക് എല്ലില്ലാത്ത കൊമ്പ് എന്തേ

    മറുപടിഇല്ലാതാക്കൂ
  21. പ്രിയ സഹോദരങ്ങളെ ഒരിക്കലും ഞാന്‍ മൌദീദിയെ കുറ്റപെടുത്തിയിട്ടില്ല മൌദീദി ഒരു മഹത് വെക്തി ആണ് എന്ന കാര്യത്തില്‍ തര്‍ക്കവുമില്ല ആഹ മഹാന്റെ ആശയം കയ്യില്‍പിടിച്ചു ബെടക്കതരം കാണിച്ച മാധ്യമം ജിദ്ധ ബ്യൂറോയെ മാത്രമാണ് ഞാന്‍ വിമര്‍ശിച്ചത് അല്ലാതെ മൊത്തം മാധ്യമം പത്ര ത്തെ അല്ല . എനിക്ക് പറയാനുള്ളത് ഞാന്‍ എന്റെ ശൈലിയില്‍ പറയുന്നു എന്നുള്ളതാണ് എന്റെ ബ്ലോഗ്‌.
    ജിദ്ധ ബ്ലോഗ്‌ മീറ്റിനു വന്നു ബ്ലോഗര്‍ മാരെ അങ്ങ പൊക്കി കൊമ്പത്ത് വെച്ച് പിന്നീട് എന്തിനു ഒളിയാക്രമണം എന്നതാണ് എനിക്കിപ്പോയും മനസിലാവാത്തത്

    മറുപടിഇല്ലാതാക്കൂ
  22. പ്രിയ മാധ്യമ മധ്യമീങ്ങളേ................
    വിനീത വിനയ പാമര കുലജാതനായ കൊമ്പന്‍ എഡിറ്റിംഗ് ഇല്ലാതെ ഒരു കാര്യം പറയാം ...

    കലക്കി !

    മറുപടിഇല്ലാതാക്കൂ
  23. ബ്ലോഗ്ഗര്‍ ചിത്രകാരന്‍ ഈ മാധ്യമം പത്രക്കട്ടിങ്ങും, മൂസാക്കാന്റെ സുരേഷ് ഗോപിയെ വെല്ലുന്ന തരത്തില്‍ ഉള്ള മറുപടിയും, അതിന്റെ താഴെയുള്ള കമന്‍റുകളും ഒക്കെ ഒന്ന് വായിച്ചാല്‍ അദ്ധേഹത്തിന്റെ ചില തെറ്റിധാരണകള്‍ ഒക്കെ മാറും എന്ന് തോന്നുന്നു...! :)

    മറുപടിഇല്ലാതാക്കൂ
  24. മാധ്യമത്തില്‍ ബ്ലോഗര്‍മാരെ പരിചയപ്പെടുത്തുന്ന ബഹു. വി.കെ.അബ്ദുവിനോടെങ്കിലും അല്പം ചോദിച്ചു പഠിച്ചിരുന്നെങ്കില്‍ 'സാക്ഷി'യെ ഞങ്ങള്‍ക്ക് 'പ്രതിക്കൂട്ടില്‍' കയറ്റേണ്ടി വരുമായിരുന്നില്ല. റോഡിലൂടെയുള്ള ഗതാഗതം മാത്രം മതി, വിമാന ഗതാഗതം വേണ്ട എന്ന് പറയുന്നത് പോലെയാണ് ബ്ലോഗുകളെ അടിച്ചാക്ഷേപിക്കുന്നവര്‍ ചെയ്യുന്നത്.

    ഞങ്ങള്‍ക്ക് പണിയാവുന്ന മട്ടാണ്. ജിദ്ദയില്‍ ബ്ലോഗ്‌ മീറ്റുകളുടെ പരമ്പര തന്നെ വേണ്ടി വരും എന്ന് തോന്നുന്നു...!

    മറുപടിഇല്ലാതാക്കൂ
  25. മാധ്യമം പത്രത്തില്‍ ഇങ്ങിനെയൊരു ലേഖനം ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല. എന്നാല്‍ എനിക്ക് തോന്നുന്നത് പത്രത്തിന്റെ മൊത്തത്തിലുള്ള നയമല്ല ഇത്, പക്ഷെ പ്രാദേശികമായി ഏതോ ഒരു ലേഖകന് ഉണ്ടായ അസൂയയും ഇരിക്കപ്പൊറുതിയില്ലായ്മയുമെന്നാണ്. ഓരോ ബ്യൂറോയിലെയും നയങ്ങള്‍ തീരുമാനിക്കുന്നത് അവിടത്തെ അധികാരികളാണെന്ന് വരുന്നത് ഒരു മാദ്ധ്യമത്തിനും നല്ലതല്ല. എന്തായാലും ബഹറിന്‍ മാദ്ധ്യമത്തില്‍ ഇത് വന്നിട്ടില്ല. 12 വര്‍ഷമായി സ്ഥിരം മാദ്ധ്യമം വായിക്കുന്ന ആളാണ് ഞാന്‍. നമ്മുടെ ന്യായമായ വിയോജിപ്പും പ്രതിഷേധവും പ്രസിദ്ധീകരിക്കുന്ന സ്വഭാവവും മാദ്ധ്യമത്തിനുണ്ടെന്നാണ് ഞാന്‍ കണ്ടിട്ടുള്ളത്.

    മറുപടിഇല്ലാതാക്കൂ
  26. പ്രിന്റു മീഡിയകള്‍ ബ്ലോഗുകളെ ഭയക്കേണ്ടതില്ല. ടി വി ചാനലുകള്‍ വന്നാല്‍ സിനിമാ വ്യവസായം തകര്‍ന്നു പോകും എന്നു ഭയപ്പെട്ടിരുന്നത് പോലെ അസ്ഥാനത്താണ് ഇതും. ബ്ലോഗുകള്‍ ഒരിക്കലും പത്രത്തിനു പകരമാവില്ല. എന്നാല്‍ മാറിയ കാലഘട്ടത്തില്‍ രണ്ടും ആവശ്യമാണ്‌ താനും. പിന്നെന്തിനാണ് മാധ്യമത്തിനു ഈ അങ്കലാപ്പ്. പത്രങ്ങള്‍ എത്തിച്ചു തരുന്ന വാര്‍ത്തകള്‍ക്ക് എരിവും മസാലയും ചേര്‍ത്താണ് പലപ്പോഴും ബ്ലോഗു പോസ്റ്റുകള്‍ ഹിറ്റാകുന്നത്‌.

    ബ്ലോഗ്‌ മീറ്റുകളില്‍ പങ്കെടുത്ത മാധ്യമ പ്രവര്‍ത്തര്‍ അന്ന് ബ്ലോഗുകളെ വാനോളം പുകഴ്ത്തുന്നത് കണ്ടു കോരിത്തരിച്ചു പോയ ഒരാളാണ് ഞാന്‍. ഒരു വിസിറ്റര്‍ ചിക്കാഗോ വില്‍ നിന്നാണെങ്കില്‍ മറ്റൊരാള്‍ ബാങ്കോക്കില്‍ നിന്നായിരിക്കും എന്നൊക്കെ ബ്ലോഗിന്റെ അനന്തമായ കമ്മ്യൂണിക്കേഷന്‍ സാദ്ധ്യതകളെ പുകഴ്ത്തി പറഞ്ഞത് ബ്ലോഗര്‍മാര്‍ അല്ല. ഒരു പ്രസിദ്ധ മാധ്യമ പ്രവര്‍ത്തകന്‍ തന്നെയാണ്. പിന്നെ നിങ്ങള്ക്ക് എന്ത് പറ്റി മാധ്യമാക്കാരെ.

    മാധ്യമം പത്രം ഇത്ര അസഹിഷ്ണതയോടെ "സാക്ഷി" എന്ന അനോണി പേരില്‍ തരം താണ ഭാഷ ഉപയോഗിക്കുമ്പോള്‍ സ്വാഭാവികമായും ഒരു സംശയം. എഡിറ്റിങ്ങും പ്രൂഫ്‌ റീടിങ്ങും ഇല്ലാതെ ഏതു "ക്ഷിപ്ര കോപിക്കും" സ്വന്തം വികാരം എഴുതി തള്ളാനുള്ള നാലാം കിട അന്തി പത്രത്തിന്റെ നിലവാരത്തിലേക്ക് മാധ്യമം തകരുകയാണോ . എങ്കില്‍ സഹതാപമുണ്ട്.

    മറുപടിഇല്ലാതാക്കൂ
  27. സാക്ഷിയുടെ ബ്ലോഗാണല്ലോ പത്രം, എഡിറ്റ്‌ ചെയ്യാനാളില്ലാത്ത അവിടം സാക്ഷിക്ക് എന്തുമെഴുതാം. ഈ വിവരമൊന്നും ആ ബ്ലോഗ്‌ പ്രോത്സാഹി വി കെ അബ്ദു അറിയണ്ട.

    മറുപടിഇല്ലാതാക്കൂ
  28. madyamam poloru pathrathil engane oru reprt pratheekshichilla,madhyamamathinte sthiram vayanakaariyaanu njaan,ithinethire patharathilekku oru kurippu ayachaalo?

    മറുപടിഇല്ലാതാക്കൂ
  29. മാധ്യമം പത്രത്തിനോടും ബ്ലോഗർമാരെ ഭയന്ന് തലയിൽ മുണ്ടിട്ട് എഴുതുന്ന സാക്ഷിയോടും എന്റെയും ശക്തമായ പ്രതിഷേധം അറിയിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  30. സാക്ഷി വി ഇരിക്കൂര്‍തിങ്കളാഴ്‌ച, മാർച്ച് 07, 2011

    സാക്ഷിയുടെ ഈ കുറിപ്പ് വായിച്ചപ്പോള്‍ എനിക്ക് പാഷാണം വര്‍ക്കി എന്ന കഥാപാത്രത്തെയാണ് ഓര്‍മ വന്നത്. തെണ്ടലാണ് കക്ഷിയുടെ ജോലി. ഹിന്ദു വീടുകളില്‍ എത്തുമ്പോള്‍ ഗുരുവായൂരപ്പന്റെ മാലയും ക്രിസ്ത്യന്‍ വീടുകളില്‍ എത്തുമ്പോള്‍ വേളാങ്കണ്ണി മാതാവിന്റെ മാലയും കഴുത്തില്‍ അണിയും. രണ്ടിടത്തു നിന്നും കാശ് കിട്ടും. ബ്ലോഗര്‍മാരുടെ മുന്നില്‍ എത്തുമ്പോള്‍ ബ്ലോഗുകളെ പൊക്കിപ്പറയും. പത്രത്തില്‍ എഴുതുമ്പോള്‍ അവയെ പരിഹസിക്കും. ജീവിച്ചു പോകാനുള്ള ഓരോ പെടാപ്പാട് നോക്കണേ.. .. ഒരുതരം അസൂയ രോഗമാണ് ഈ സാക്ഷിയുടെത് എന്ന് തോന്നുന്നു. പത്തു മുപ്പതു കൊല്ലം പത്രത്തില്‍ കൂലിക്കെഴുതിയിട്ടും ആരാലും അന്ഗീകരിക്കപ്പെടാതെയും വായനക്കാരുടെ പ്രതികരണങ്ങള്‍ ലഭിക്കാതെയും നിരാശ പൂണ്ട 'സാക്ഷി' ജീവത്തായ ചര്‍ച്ചകളും സംവാദങ്ങളും നടക്കുന്ന ബ്ലോഗുകളെ കാണുമ്പോള്‍ ഉള്ളില്‍ തികട്ടി വരുന്ന നിരാശ അഥവാ കാമം "കരഞ്ഞു തീര്‍ക്കുകയാണ്''. സ്വന്തം പേര് വെച്ചു എഴുതാന്‍ പോലും നട്ടെല്ലില്ലാത്ത ഇവനെയൊക്കെ ആരാണാവോ ബ്യൂറോയുടെ ചാര്‍ജ് കൊടുത്തത്.. ബ്ലോഗുകള്‍ പോലുള്ള പുത്തന്‍ ജനകീയ മാധ്യമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നല്ല മനുഷ്യരെ പരിഹസിക്കുന്ന സാക്ഷിയെ എനിക്ക് ശരിക്കും അറിയാം. രണ്ടു റിയാലിന്റെ 'ഫായിദ' എവിടെ നിന്നെങ്കിലും കിട്ടുമെന്ന് കണ്ടാല്‍ ഒരു എച്ചില്‍ പട്ടിയെ പോലെ അവരുടെയൊക്കെ പിറകെ നടക്കുന്നവനാണ് സാക്ഷി. അസൂയ രോഗം കലശലാകുമ്പോള്‍ അവന്‍ ഇനിയും 'കരഞ്ഞു തീര്‍ക്കും'.. അങ്ങനെയെങ്കിലും അല്പം ആശ്വാസം കിട്ടട്ടെ;

    മറുപടിഇല്ലാതാക്കൂ
  31. ഹഫീസിന്‍റെ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.
    പത്രവാര്‍ത്ത കാണാത്തതിനാല്‍ മറ്റൊന്നും പറയാനില്ല.

    മറുപടിഇല്ലാതാക്കൂ
  32. "സാക്ഷി"യോടുള്ള പ്രതിഷേധം ശക്തമായി രേഖപ്പെടുത്തട്ടെ..
    ഒപ്പം ഈ സാക്ഷിയുടെ വികലമായ നിലപാടുകളലല,മാധ്യമം പത്രത്തിന്റെ ബ്ലോഗ് നിലപാടെന്നും നാമറിയണം.ഇന്ന് (8-3-2011)ന്‍ മാധ്യമം ബ്ലോഗിന്റെ നിരോധവുമായി ബന്ധപ്പെട്ട് എഴുതിയ ശക്തമായ എഡിറ്റോറിയല്‍ കൂടി മനസ്സിരുത്തി വായിച്ചിട്ട് മതി പത്രത്തിനെതിരെയുള്‍ള ഈ കൊമ്പ്കോര്‍ക്കല്‍. ഇക്കഴിഞ്ഞ മാസം തന്നെ മാധ്യമം പരസിദ്ധീകരിച്ച നന്മയുടെ പാസ്‌വേഡ് കൂടി ഒന്ന്‍ വായിക്കാനപെക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  33. വ്യക്തിഗതവും,സ്വതന്ത്രവും,ജനകീയവുമായ സൈബര്‍ മാധ്യമങ്ങളെ നിശബ്ദമാക്കാന്‍ ആഗ്രഹിക്കുന്ന അധികാരികളുടെ ജനവിരുദ്ധ നിയമ നിര്‍മ്മാണത്തിനെതിരെ നമുക്ക് പ്രതികരിക്കേണ്ടി വരുമെന്ന് തോന്നുന്നു.
    പ്രമുഖ പത്രങ്ങളെങ്കിലും ഈ വിഷയത്തില്‍ നെറ്റ് ഉപയോക്താക്കള്‍ക്കൊപ്പം നില്‍ക്കാനുള്ള ബുദ്ധിയും വിവരവും പ്രകടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  34. ആശംസകള്‍ ...കൂലി എഴുത്തുകാര്‍ ,നോക്ക് കൂലിക്കാരെക്കാള്‍ അധപതിച്ചു

    മറുപടിഇല്ലാതാക്കൂ
  35. ഇസ്മായില്‍ കുറുമ്പടി (തണല്‍) പറഞ്ഞത് തന്നെ എനിക്കും പറയാനുള്ളത്

    മറുപടിഇല്ലാതാക്കൂ
  36. പ്രിയ കൂട്ടുക്കാരെ ഞാനും ഈ സാക്ഷിയുടെ ഉറക്ക ഭ്രന്ത് കണ്ടിരുന്നൂ... എന്തായാലും കോമ്പ്ന് ഒരു കൊട്ടിപ്പിടിച്ച് ഒരുമ്മ...( അടി കിട്ടുന്നുവെങ്കില്‍ അത് കോമ്പന് കിട്ടട്ടെ..!!!)
    ഒരു കാര്യം സത്യം ജിദ്ദയിലെ ബ്ലോഗര്‍ മീറ്റ് കണ്ടും ബ്ലോഗന്മാരുടെ എഴുതാനുള്ള കഴിവും കണ്ട് ഹാലിളകിയ സാക്ഷിക്ക് ഒരു ചുട്ട മറുപടി തന്നെയാണ്... ഇവിടെ കാണാന്‍ കഴിഞ്ഞത്...
    എല്ലാ ബ്ലോഗര്‍മാക്കും ആശംസകള്‍

    മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...