ബ്ലോഗിങ്ങ് മേഖലയില്‍ പൂണ്ടു വിളയാടുന്ന പുലികളെ പുപ്പുലികളെ പുള്ളിപ്പുലികളെ പുള്ളിയില്ലാത്ത എലികളെ, 'വ' ക്ക് വള്ളി ഉള്ളതും ഇല്ലാത്തവരുമായ വായന നിരൂപക വിമര്‍ശക മാണിക്യ കല്ലുകളെ................!!!!!!.
വിദ്യ കൊണ്ട് 'അഭ്യാസ പ്രകടനം' നടത്താന്‍ അറിയാത്ത ഞാന്‍ കേട്ടുമറന്ന ഒരു കഥ
(കുഞ്ഞാപ്പൂന്‍റെ കുന്നായ്മ ) എന്‍റെ തനികിഴക്കന്‍ ഏറനാടന്‍ ശൈലിയില്‍ 'ആഖ്യാന ഓക്കാനം' നടത്തിയപ്പോള്‍ എനിക്ക് കിട്ടിയ തല്ലും തലോടലുമാണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്.
അല്ലാതെ ഞഞ്ഞാ പിഞ്ഞാ ചിന്തകളും, പണ്ടേ കൊക്കയിലേക്ക് എറിയപ്പെട്ട ആദര്‍ശങ്ങള്‍ ഒന്നും അല്ലാ...
ഇനി പറഞ്ഞു തുടങ്ങാം, അല്ലെ..?
ഞാന്‍ ഡിഗ്രിക്ക് മുകളില്‍ ഡിഗ്രി വാങ്ങി അതിന്‍റെ മുകളില്‍ അടയിരിക്കുന്ന പൊന്മുട്ടയിടുന്ന താറാവല്ല. sslc ബുക്ക് ചോദിച്ചാലും വീടിന്‍റെ ആധാരം ചോദിച്ചാലും പൊക്കി കാണിക്കാന്‍ 'മുദ്ര പത്രങ്ങള്‍' മാത്രമുള്ള സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരാള്‍ മാത്രം !
ഇവിടെ എന്നിലെ വിദ്യാഭ്യാസ ഗുണനിലവാരത്തെ കുറിച്ചും, എഴുത്തിന്‍റെ വിലനിലവാരത്തെ കുറിച്ചും വളരെ വ്യക്തമായി ശക്തമായിത്തന്നെയും കറുത്ത ലിപികളാല്‍ എന്‍റെ കളിമുറ്റത്തിന്‍റെ ഒരു മൂലയില്‍ 'എന്നെ കുറിച്ച്' ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ട്. "വായില്‍ തോന്നുന്നത് കോതക്ക് പാട്ടെന്ന രൂപേണയാണ് എന്‍റെ വരികള്‍" എന്ന്. .
എന്‍റെ ബോറടിക്കുന്ന വിലപ്പെട്ട സമയത്തെ നിങ്ങളെക്കൂടി ബോറടിപ്പിക്കാന്‍ വേണ്ടി വിനിയോഗിക്കുക എന്നുള്ള 'മഹനീയ കര്‍മ്മമാണ് ' ഞാന്‍ നിര്‍വഹിക്കുന്നതെന്ന്. ഇതെനിക്ക് നല്ല ബോദ്ധ്യമുണ്ട് താനും.
അല്ലാതെ ഞാനൊരു എഴുത്തുകാരനോ വായനക്കാരനോ അല്ല എന്നത് സത്യം.
വായിക്കാനുള്ള ആഗ്രഹം മലയോളം മനസ്സില്‍ കൊണ്ട് നടന്നിട്ടുണ്ട്..! എന്‍റെ ദേഹവാസി ദരിദ്രവാസി വായിക്കാനുള്ള എന്‍റെ ആഗ്രഹയത്യാഗ്രഹത്തെ കാരാഗ്രഹത്തില്‍ അടച്ചു .
അത്കൊണ്ട് ഞാന്‍, ആരുടെയും കഥകളോ, കവിതകളോ, ചുരുങ്ങിയ പക്ഷം മലയാളത്തിലെ 'പൈങ്കിളി നോവലുകളോ' { അതെ, 'മ' തന്നെ } ഒന്നും തന്നെ വായിച്ചിട്ടില്ല .
ഇപ്പോള്‍ ഇവിടെ (ബ്ലോഗില്‍ ) കുറെ നല്ല സുഹൃത്തുക്കള്‍ എഴുതുന്ന നല്ല ചിന്തകളെ വായിക്കാറുണ്ട് .
അല്ലാതെ 'ബഷീറിയന്‍ വരികളെ' ഒന്നും ഞാന്‍ കണ്ടിട്ടില്ല . "ആനയുടെ ബന്ധു അല്ല കുഴി ആനയുടെ ബന്ധു" തന്നെ ...!!!
ഇനി സംസ്കാരം.
ഞാന്‍ ബസിലും ലോറിയിലുമൊക്കെ ക്ലീനര്‍ ജോലിയെടുത്ത് ഉപജീവനം നടത്തിയിരുന്ന ഒരു വ്യക്തിയാണ്.
മലയാളി സമൂഹം പണ്ടും ഇപ്പോഴും അദ്ധ്വാനിക്കുന്നവനെയും പവപ്പെട്ടവനെയുമൊക്കെ 'സംസ്കാര ശൂന്യനായി' കാണുന്നതൊരു പുതിയ സംഭവം അല്ലാത്തത് കൊണ്ട് എനിക്കൊരു മനോവിഷമവുമില്ല .
പടിഞ്ഞാറിന്‍റെ സംസ്കാരം അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന പുതുതലമുറയുടെ പുറകെ ഓടാന്‍ ഞാന്‍ തയാറല്ലയെന്ന് ചുരുക്കം.
കാരണം, അവര്‍ നേരത്തെ അമ്മയെ 'മമ്മ' എന്നു വിളിച്ചു. ഇപ്പോള്‍ അവരെ അനുകരിക്കുന്ന ഈ സാംസ്കാരിക കാര കൂരികള്‍ 'മ' ക്ക് വള്ളിയിട്ടു ഫരോവ ഫിര്‍ഔന്‍മാരുടെ ശവപേടകത്തിന്‍റെ നാമം കൊണ്ട് സ്വന്തം പെറ്റമ്മയെ വിളിക്കുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തെ ശവപേടകമാക്കാനും സ്വന്തം ശരീരത്തെ ശവമാക്കി മാറ്റാനും ഇവര്‍ക്കൊന്നും മടിയെതുമുണ്ടായില്ല. മാത്രമോ, സമപ്രായക്കാരായ ആണിനെ 'ഡാ'എന്നും , പെണ്ണിനെ ഡി എന്നും വിളിക്കുന്ന വാക്കുകള്‍ എടുത്ത് പുണ്യ പിതാവിനെ ചേര്‍ത്തു വിളിച്ച് നപുംസകമാക്കാനും ഞാന്‍ തയ്യാറാവാത്തതാണ് നിങ്ങള്‍ പറഞ്ഞ സംസ്കാര കുറവെങ്കില്‍, ഞാന്‍ ആണയിട്ടു കുറച്ച് അഹങ്കാരത്തോടും കൂടുതല്‍ അഭിമാനത്തോടും കൂടെ പറയുന്നു. ഞാന്‍ നിങ്ങളുടെ സംസ്കാരത്തില്‍ പെടുന്നവന്‍ അല്ല .
ആരെയും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ അല്ല ഞാനിതെയുതിയത് .
പിന്നെ, എന്തിനാ എഴുതിയത് എന്ന് ചോദിക്ക് ?
കൊതുകിനുമില്ലേ കൃമി കടി ......................!!!!
വിദ്യ കൊണ്ട് 'അഭ്യാസ പ്രകടനം' നടത്താന്‍ അറിയാത്ത ഞാന്‍ കേട്ടുമറന്ന ഒരു കഥ
(കുഞ്ഞാപ്പൂന്‍റെ കുന്നായ്മ ) എന്‍റെ തനികിഴക്കന്‍ ഏറനാടന്‍ ശൈലിയില്‍ 'ആഖ്യാന ഓക്കാനം' നടത്തിയപ്പോള്‍ എനിക്ക് കിട്ടിയ തല്ലും തലോടലുമാണ് എന്നെ ഇതെഴുതാന്‍ പ്രേരിപ്പിച്ചത്.
അല്ലാതെ ഞഞ്ഞാ പിഞ്ഞാ ചിന്തകളും, പണ്ടേ കൊക്കയിലേക്ക് എറിയപ്പെട്ട ആദര്‍ശങ്ങള്‍ ഒന്നും അല്ലാ...
ഇനി പറഞ്ഞു തുടങ്ങാം, അല്ലെ..?
ഞാന്‍ ഡിഗ്രിക്ക് മുകളില്‍ ഡിഗ്രി വാങ്ങി അതിന്‍റെ മുകളില്‍ അടയിരിക്കുന്ന പൊന്മുട്ടയിടുന്ന താറാവല്ല. sslc ബുക്ക് ചോദിച്ചാലും വീടിന്‍റെ ആധാരം ചോദിച്ചാലും പൊക്കി കാണിക്കാന്‍ 'മുദ്ര പത്രങ്ങള്‍' മാത്രമുള്ള സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരാള്‍ മാത്രം !
ഇവിടെ എന്നിലെ വിദ്യാഭ്യാസ ഗുണനിലവാരത്തെ കുറിച്ചും, എഴുത്തിന്‍റെ വിലനിലവാരത്തെ കുറിച്ചും വളരെ വ്യക്തമായി ശക്തമായിത്തന്നെയും കറുത്ത ലിപികളാല്‍ എന്‍റെ കളിമുറ്റത്തിന്‍റെ ഒരു മൂലയില്‍ 'എന്നെ കുറിച്ച്' ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ട്. "വായില്‍ തോന്നുന്നത് കോതക്ക് പാട്ടെന്ന രൂപേണയാണ് എന്‍റെ വരികള്‍" എന്ന്. .
എന്‍റെ ബോറടിക്കുന്ന വിലപ്പെട്ട സമയത്തെ നിങ്ങളെക്കൂടി ബോറടിപ്പിക്കാന്‍ വേണ്ടി വിനിയോഗിക്കുക എന്നുള്ള 'മഹനീയ കര്‍മ്മമാണ് ' ഞാന്‍ നിര്‍വഹിക്കുന്നതെന്ന്. ഇതെനിക്ക് നല്ല ബോദ്ധ്യമുണ്ട് താനും.
അല്ലാതെ ഞാനൊരു എഴുത്തുകാരനോ വായനക്കാരനോ അല്ല എന്നത് സത്യം.
വായിക്കാനുള്ള ആഗ്രഹം മലയോളം മനസ്സില്‍ കൊണ്ട് നടന്നിട്ടുണ്ട്..! എന്‍റെ ദേഹവാസി ദരിദ്രവാസി വായിക്കാനുള്ള എന്‍റെ ആഗ്രഹയത്യാഗ്രഹത്തെ കാരാഗ്രഹത്തില്‍ അടച്ചു .
അത്കൊണ്ട് ഞാന്‍, ആരുടെയും കഥകളോ, കവിതകളോ, ചുരുങ്ങിയ പക്ഷം മലയാളത്തിലെ 'പൈങ്കിളി നോവലുകളോ' { അതെ, 'മ' തന്നെ } ഒന്നും തന്നെ വായിച്ചിട്ടില്ല .
ഇപ്പോള്‍ ഇവിടെ (ബ്ലോഗില്‍ ) കുറെ നല്ല സുഹൃത്തുക്കള്‍ എഴുതുന്ന നല്ല ചിന്തകളെ വായിക്കാറുണ്ട് .
അല്ലാതെ 'ബഷീറിയന്‍ വരികളെ' ഒന്നും ഞാന്‍ കണ്ടിട്ടില്ല . "ആനയുടെ ബന്ധു അല്ല കുഴി ആനയുടെ ബന്ധു" തന്നെ ...!!!
ഇനി സംസ്കാരം.
ഞാന്‍ ബസിലും ലോറിയിലുമൊക്കെ ക്ലീനര്‍ ജോലിയെടുത്ത് ഉപജീവനം നടത്തിയിരുന്ന ഒരു വ്യക്തിയാണ്.
മലയാളി സമൂഹം പണ്ടും ഇപ്പോഴും അദ്ധ്വാനിക്കുന്നവനെയും പവപ്പെട്ടവനെയുമൊക്കെ 'സംസ്കാര ശൂന്യനായി' കാണുന്നതൊരു പുതിയ സംഭവം അല്ലാത്തത് കൊണ്ട് എനിക്കൊരു മനോവിഷമവുമില്ല .
പടിഞ്ഞാറിന്‍റെ സംസ്കാരം അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന പുതുതലമുറയുടെ പുറകെ ഓടാന്‍ ഞാന്‍ തയാറല്ലയെന്ന് ചുരുക്കം.
കാരണം, അവര്‍ നേരത്തെ അമ്മയെ 'മമ്മ' എന്നു വിളിച്ചു. ഇപ്പോള്‍ അവരെ അനുകരിക്കുന്ന ഈ സാംസ്കാരിക കാര കൂരികള്‍ 'മ' ക്ക് വള്ളിയിട്ടു ഫരോവ ഫിര്‍ഔന്‍മാരുടെ ശവപേടകത്തിന്‍റെ നാമം കൊണ്ട് സ്വന്തം പെറ്റമ്മയെ വിളിക്കുന്നു. അമ്മയുടെ ഗര്‍ഭപാത്രത്തെ ശവപേടകമാക്കാനും സ്വന്തം ശരീരത്തെ ശവമാക്കി മാറ്റാനും ഇവര്‍ക്കൊന്നും മടിയെതുമുണ്ടായില്ല. മാത്രമോ, സമപ്രായക്കാരായ ആണിനെ 'ഡാ'എന്നും , പെണ്ണിനെ ഡി എന്നും വിളിക്കുന്ന വാക്കുകള്‍ എടുത്ത് പുണ്യ പിതാവിനെ ചേര്‍ത്തു വിളിച്ച് നപുംസകമാക്കാനും ഞാന്‍ തയ്യാറാവാത്തതാണ് നിങ്ങള്‍ പറഞ്ഞ സംസ്കാര കുറവെങ്കില്‍, ഞാന്‍ ആണയിട്ടു കുറച്ച് അഹങ്കാരത്തോടും കൂടുതല്‍ അഭിമാനത്തോടും കൂടെ പറയുന്നു. ഞാന്‍ നിങ്ങളുടെ സംസ്കാരത്തില്‍ പെടുന്നവന്‍ അല്ല .
ആരെയും വേദനിപ്പിക്കാനോ കുറ്റപ്പെടുത്താനോ അല്ല ഞാനിതെയുതിയത് .
പിന്നെ, എന്തിനാ എഴുതിയത് എന്ന് ചോദിക്ക് ?
കൊതുകിനുമില്ലേ കൃമി കടി ......................!!!!
ആശംസകള്‍
മറുപടിഇല്ലാതാക്കൂഈ കൊതുകിണ്റ്റെ കടി കൊള്ളാനും ഒരു രസമൊക്കെ ഉണ്ടിഷ്ടാ....
മറുപടിഇല്ലാതാക്കൂlanguage ushaaraavunnund!
മറുപടിഇല്ലാതാക്കൂporatte krimikadikal...
മതി, മുത്തേ മതി!
മറുപടിഇല്ലാതാക്കൂഐലാശ്ശേരിക്കാരന് മുത്ത് വളരെ ആര്‍ജ്ജവത്തോടെ പറഞ്ഞ കാര്യങ്ങള്‍ എനിക്ക് നല്ലപോലെ ഇഷ്ടപ്പെട്ടു. മലയാളത്തിലെ പ്രശസ്തനായ എഴുത്തുകാരനായിരുന്നു കുട്ടികൃഷ്ണ മാരാര്‍. അദ്ദേഹത്തിന് ഡിഗ്രിയും ചേനയും ചേമ്പുമൊന്നും ഉണ്ടായിരുന്നില്ല. ഐലാശ്ശേരിയിലെ മുത്തേ, എന്റെ കാര്യം തന്നെ പറയാം. മാധ്യമം ദിനപത്രം, മലയാള മനോരമ വാരിക, കേരള ശബ്ദം വാരിക, മാതൃഭൂമി വാരിക, പച്ചക്കുതിര മാസിക തുടങ്ങിയ പല പ്രസിദ്ധീകരണങ്ങളിലും എന്റെ കഥയോ ലേഖനങ്ങളോ കുറിപ്പുകളോ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എസ്.എസ്.എല്‍.സി. മാത്രമാണ് എന്റെ വിദ്യാഭ്യാസം. എഴുതാന്‍ ഡിഗ്രിയില്ലായ്മ എനിക്ക് തടസ്സമായി നിന്നിട്ടില്ല. എഴുതുവാന്‍ അക്കാദമിക് വിദ്യാഭ്യാസം നിര്‍ബന്ധമല്ല. മലയാളം എം.എ. ഒന്നാം റാങ്കില്‍ ജയിച്ചവരെല്ലാം മലയാള എഴുത്തുകാരല്ലല്ലോ. അവര്‍ക്ക് ഭാഷാ പ്രയോഗങ്ങളിലെ ശരിതെറ്റുകളെക്കുറിച്ച് പറയാന്‍ സാധിച്ചെന്നു വരും. പക്ഷേ, ഉള്ളിന്റെയുള്ളില്‍ നിന്നു കഥയോ കവിതയോ വരണമെന്നില്ല. പറഞ്ഞ് പറഞ്ഞ് കാടു കയറും. നിര്‍ത്താം. വിദ്യാഭ്യാസമില്ലായ്മയുടെ പേരില്‍ മാത്രം എന്റെ മുത്തിനെ സംസ്‌കാരമില്ലാത്തവനെന്നു വിശേഷിച്ചപ്പോള്‍ എനിക്ക് ആദ്യം സങ്കടമാണ് വന്നത്. സങ്കടം പിന്നെ ഒരുതരം പകയായി മാറി. ആ പകയില്‍ എഴുതാന്‍ പാടില്ലാത്തതും എഴുതി. എന്റെ മുത്തും മറ്റു പ്രിയ ബ്‌ളോഗര്‍മാരും ക്ഷമിക്കുക. മുത്തിന് എല്ലാ നന്മകളും നേരുന്നു. വീണ്ടും വീണ്ടും എഴുതുക.
താങ്കള്‍ പോസ്റ്റു ചെയ്യതതില്‍ എനിക്ക് ഏറ്റവും ഇഷ്ടപെട്ട ഒന്നാണ് ഈ പോസ്റ്റ് , വരട്ടെ ഇത് പോലുള്ളത് .ആശംസകള്‍
മറുപടിഇല്ലാതാക്കൂശങ്കര നാരായണന്‍ സാറിന്‍റെ ഈ സ്നേഹത്തിന് താഴെ ആദ്യം ഞാനൊരു ഒപ്പ് ചാര്‍ത്തട്ടെ..
മറുപടിഇല്ലാതാക്കൂഇപ്പോള് നീ അയ്ലാശീരിയിലെ മുത്തല്ല പവിഴമാണ്..കെട്ടോ മോനേ..
ഈ എഴുത്തിന് വീണ്ടും വീണ്ടും അഭിനന്ദനങ്ങള്‍...
ഇനിയും എഴുതൂ..ഡിഗ്രിയില്ലാത്ത ഞങ്ങള്‍ കുറെ പേര്‍ വായിക്കാനായുണ്ട് എന്ന് മറക്കാതിരിക്കുക..
'കൃമി കടിയുള്ളപ്പോ' ഇങ്ങനെ ചൊറിഞ്ഞുംകൊണ്ടിരിക്കൂ കൊമ്പന്‍ മൂസാ. കാണാന്‍ ഞങ്ങള്‍ വരാം. ചൊറിയുമ്പോള്‍ ഒരു വിവരം മെയില്‍ വഴി അയക്കൂ.
മറുപടിഇല്ലാതാക്കൂമമ്മിയുടെയും ഡാഡിയുടെയും വര്‍ണന കലക്കി.
ഇപ്പൊ പക്ഷെ അതും ലോപിച്ച് 'മാം' 'ഡാട്' ആയി മാറിയിട്ടുണ്ട്.
ഇത് മതി.........!!!! ഇതില്‍ കൂടുതല്‍ ഒന്നും വേണ്ട....!! ഇതിനടിയില്‍ ഒരു കമന്‍റ് പോലും വേണമെന്നില്ല...... അറിയവണ്ടവര്‍ക്ക് അറിഞ്ഞുകൊള്ളും.. ......
മറുപടിഇല്ലാതാക്കൂമുദ്ര പത്രങ്ങള്‍' മാത്രമുള്ള സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരാള്‍ മാത്രം !"
മറുപടിഇല്ലാതാക്കൂഎന്റെ കൊമ്പന് സാര്‍, താങ്കള്‍ എഴുതുന്നെ, എഴുത്തിനിപ്പോള്‍ എന്തോന്നു ഡിഗ്രി...
ആശംസകള്‍
kothukupole aayirikkuvan moham... kothukinte cheshttakal ishttam
മറുപടിഇല്ലാതാക്കൂenthoru bangi.... ashamsakal
:)
മറുപടിഇല്ലാതാക്കൂഹരേവ്വാ......കിടിലന്‍
മറുപടിഇല്ലാതാക്കൂഹമ്മോ....
മറുപടിഇല്ലാതാക്കൂഎന്നാ എഴുത്താ ഭായ്...
:)
മറുപടിഇല്ലാതാക്കൂകൊതുകിനു ഇങ്ങനെ ഇടയ്ക്കിടെ കൃമി കടി വരുന്നത് നല്ലതാ.പുതുമയുള്ള ശൈലിയില്‍ എന്തേലുമൊക്കെ വായിക്കാമല്ലോ?
മറുപടിഇല്ലാതാക്കൂആശംസകള്
മറുപടിഇല്ലാതാക്കൂഇടക്കിടക് ഇങ്ങിനെ ചിലതെടുത്ത് പൊട്ടിക്കിഷ്ടാ.... നല്ല രസമുണ്ട് വായിക്കാന്‍. പറഞ്ഞതില്‍ കാര്യവും.
മറുപടിഇല്ലാതാക്കൂഅനിയാ ഐലാശേരിക്കാരാ,
മറുപടിഇല്ലാതാക്കൂധൈര്യമായിട്ട് അങ്ങോട്ടെഴുത്. വായിക്കാന്‍ ഞങ്ങളൊക്കെ ഇവിടെയുണ്ട്.
എനിക്കും മേല്പറഞ്ഞതിന്റെ (വിദ്യാഭ്യാസം) ഒരു ചെറിയ കുറവുണ്ട്. അതുകൊണ്ടാണോ എന്നെനിക്കറിയില്ല,
സംഭവം എനിക്കു പെരുത്ത് ഇഷ്ടപ്പെട്ടു. അഭിനന്ദനങ്ങള്‍!
കൊതുകിന്റെ വിഷമം ഞാനും എഴുതിയിട്ടുണ്ട്. താല്പര്യമുണ്ടെങ്കില്‍, താഴത്തെ ലിങ്ക് ഒന്നു കളിക്കുക.
http://appachanozhakkal.blogspot.com/2011/01/blog-post_04.html
എന്റെ സുഹൃത്ത് മഞ്ചേരി വായപ്പാറപ്പടിയിലെ കെ.കെ.മുഹമ്മദ് റഷീദ് മാസ്റ്റര്‍ ഒരു 'കൊതുകപക്ഷ രചന' നടത്തിയിട്ടുണ്ട്. അതിങ്ങനെ:
മറുപടിഇല്ലാതാക്കൂചോരയുള്ളോരകിടിന് ചുവട്ടിലും
ക്ഷീരം തന്നെ മനുജന്നു കൗതുകം!
പശുവിന്റെ കുട്ടിക്ക് കുടിക്കാനുള്ള പാല് കുട്ടിയെ കുടിക്കാനനുവദിക്കാതെ അതിനെ കെട്ടിയിട്ട് കറന്നെടുത്ത കുടിക്കുന്ന ദുഷ്ടനായ മനുഷ്യനെക്കുറിച്ച് ഒരു കൊതുക് പാടിയതെന്നാണ് മാഷ് പറഞ്ഞത്.
കൊതുകിനു കൃമികടി തുടങ്ങിയാല്‍ ഞമ്മള് രക്ഷപെട്ടു....
മറുപടിഇല്ലാതാക്കൂചിക്കന് ഗുനിയ പിടിക്കൂലല്ലോ....
ആശംസകള്‍
എഴുതാനുള്ള ‘കടി’ നല്ലതാ...
മറുപടിഇല്ലാതാക്കൂഎഴുതൂ...എഴുതിത്തകർക്കൂ!
അന്തവും കുന്തവും ഇല്ലാത്ത നിന്നെ പോലുള്ള മൊയന്തുകള്‍ എഴുതുന്നതിനെ അതെന്തന്നറിയാതെ പിന്തുണക്കുന്ന കുറച്ച് മന്തന്‍ ബ്ലോഗര്‍മാരുള്ള നീ എന്ത് കുന്താന്നെച്ചാ ഉന്തിക്കോ കോന്താ... എനികെന്താ....?
മറുപടിഇല്ലാതാക്കൂ@roobiya thanks ippolaa ninte samskaaram vekthamayaath
മറുപടിഇല്ലാതാക്കൂവളരെ നന്നായി....ഇപ്പോള്‍ സാംസ്കാരിക നായകന്മാര്‍ എന്ന് പറയുന്നവര്‍ക്ക് പോലും ഇത്ര സംസ്കാരം ഇല്ല കേട്ട പിന്നെ എന്താ...നാല്ല എഴുത്ത് ഇനിയും നന്നായി വരട്ടെ
മറുപടിഇല്ലാതാക്കൂഐലാശ്ശേരിക്കാരന് അന്തവും കുന്തവും ഇല്ലെന്നാണല്ലോ കേട്ടത്? ഐലാശ്ശേരിക്കാരന് അന്തമില്ലായിരിക്കാം. കാരണം, അതു നല്‍കാനുള്ള സര്‍ട്ടിഫിക്കറ്റിന്റെ മൊത്തക്കുത്തക ചിലര്‍ ഏറ്റെടുത്തിരിക്കുകയാണല്ലോ. പക്ഷേ, നല്ല കട്ടിമീശയൊക്കെയുള്ള ഐലാശ്ശേരിക്കാരന് കുന്തമില്ലെന്നോ?!
മറുപടിഇല്ലാതാക്കൂഐലാശ്ശേരിക്കാരന് എന്റെ സമ്പൂര്‍ണ്ണ പിന്തുണ. വിദ്യയുണ്ടായാല്‍ പോര, വിവരം വേണം. പല വിദ്യക്കാര്‍ക്കും അത് ഇല്ല. അവരുടേത് ഒരു വിദ്യയാണ്. വിദ്യിയില്ലാത്ത ചിലര്‍ വിവരത്തോടെ എഴുതുമ്പോള്‍ തങ്ങള്‍ക്കു അതിനു കഴിയുന്നില്ലല്ലോ എന്ന അസൂയ.
മറുപടിഇല്ലാതാക്കൂകുന്തമുന സംസ്കാരത്തിലു കൊണ്ടൂന്നാ തോന്ന്ണത്
മറുപടിഇല്ലാതാക്കൂഎഴുത്തിനുമൂര്ച്ചകൂടട്ടേ
വളരെ നന്നായിട്ടുണ്ട് ഈ കടി.. മമ്മി എന്നു വിളിക്കുന്ന ചില മക്കളോട് പറഞ്ഞു കൊടുത്തിട്ടുമുണ്ട് മോളെ ശവമായിട്ടു പോരെ ഈ വിളിയെന്ന്... ഡിഗ്രിക്ക് മുകളില്‍ ഡിഗ്രി വാങ്ങി അതിന്‍റെ മുകളില്‍ അടയിരിക്കുന്ന പൊന്മുട്ടയിടുന്ന താറാവിനൊന്നും ഇങ്ങനെയുള്ള അറിവ് ലഭിച്ചിട്ടില്ലാത്തപോലെയാ ഇന്നത്തെ ശൈലി... ഇതല്ലെ ഏറ്റവും നല്ല അറിവ് പറഞ്ഞുകൊടുക്കൽ... ഇങ്ങനെയുള്ള പോസ്റ്റുകളിനിയും ഉണ്ടാകട്ടെ.. ആശംസകൾ..
മറുപടിഇല്ലാതാക്കൂവളരെ സൂക്ഷിച്ചു ആണല്ലോ എഴുതിയത്, ഇനിയും ഇത് പോലെ അക്ഷരതെതെറ്റുകള്‍ ഇല്ലാതെ നോക്കുക,:)
മറുപടിഇല്ലാതാക്കൂ@റൂബ്ബിയ :
മറുപടിഇല്ലാതാക്കൂആരെ പേടിച്ചിട്ടാ ഇങ്ങനെ ഒളിഞ്ഞു കമെന്റ് , ഇടുന്നത് അന്തവും കുന്തവും ഉള്ള ആ മഹത് ബ്ലോഗ് കാണാന്‍ അന്തവും കുന്തവും ഇല്ലാത്ത നമ്മള്കൊക്ക് ആഗ്രഹം ഉണ്ടേ ., അന്തവും കുന്തവു ഇല്ലാത്ത നമ്മക്ക് ആ പവിത്രമായ നിലവാരം കാണാന്‍ ആശിക്കുന്നുണ്ടേ , അല്ല അതെങ്ങന നടക്കും , ഇങ്ങനെ സൈന്‍ ഇന്‍ ചെയ്യാതെ , ഒളിഞ്ഞിട്ടു കമന്റ് ഇട്ടാല്‍ ആ ബ്ലോഗ് നമ്മുക്കെങ്ങനെ കാണാന്‍ പറ്റും, നിലവാര ഉള്ള ആ ബ്ലോഗ് നമ്മള്‍ കാണേണ്ട എന്ന് കരുതിയാണോ ഈ അനോനിമസ് കമന്റ്
ഐലാശ്ശേരിയിലെ മുത്തിനോട് വ്യക്തിപരമായ ചോദിക്കട്ടെ.
മറുപടിഇല്ലാതാക്കൂമത്തിക്കച്ചടക്കാരന്റെ മകനായ മുത്ത് പെണ്ണു കെട്ടിയിട്ടുണ്ടോ? കുട്ടികളെ ജനിപ്പിച്ചിട്ടുണ്ടോ? താമസിയാതെ തന്നെ ഉത്തരം നല്‍കിയാലും!
ഉണ്ട് ശങ്കരന്‍ സര്‍ 3 മക്കളും ഉണ്ട്
മറുപടിഇല്ലാതാക്കൂഹൗ! ഞാന്‍ കൃതാര്‍ത്ഥനായി.
മറുപടിഇല്ലാതാക്കൂപ്രിയ ബാലകൃഷ്ണാ,
ഐലാശ്ശേരിയിലെ മുത്തിന് നല്ല കട്ടിമീശ മാത്രമല്ല അതും ഉണ്ട്.
ഞാന്‍ പണ്ടേ കൊമ്പന് ഫാനാ...
മറുപടിഇല്ലാതാക്കൂകൊള്ളാം കേട്ടോ...ഒഴിവു കിട്ടുമ്പോള്‍ ഇങ്ങോട്ടൊക്കെ ഒന്ന് വരണം http://www.computric.co.cc/
മറുപടിഇല്ലാതാക്കൂഐലാശ്ശേരിയിലെ മുത്തേ,
മറുപടിഇല്ലാതാക്കൂ2010 ആഗസ്റ്റിലാണ് ഞാന്‍ ബ്‌ളോഗ് ആരംഭിച്ചത്. ബ്‌ളോഗിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് എനിക്കൊന്നും അറിയില്ല. ഐ.എസ്.എം.ല്‍ ടൈപ്പ് ചെയ്യാനറിയും. മറ്റു കാര്യങ്ങള്‍ സുഹൃത്തുക്കളാണ് ശരിയാക്കിത്തന്നത്.
ബ്‌ളോഗെഴുത്തില്‍ ചില കുഴപ്പങ്ങളുണ്ട്. വായില്‍ വന്നതൊക്കൊ എഴുതാം. ഇത് പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. ഇന്റെ ആദ്യത്തെ പോസ്റ്റിനെ അനുകൂലിച്ച് കമന്റ് എഴുതിയ ബ്‌ളോഗര്‍ പ്രയോഗിച്ച ചില പദപ്രയോഗങ്ങള്‍ ('ഒരു ഡാഷ് മകള്‍ എഴുതി' എന്നൊക്കെയുള്ള പ്രയോഗങ്ങള്‍) എനിക്ക് ഇഷ്ടമായില്ല. പ്രതിപക്ഷ ബഹുമാനം എന്നൊരു സംഗതിയുണ്ട്. അത് പാലിക്കുക തന്നെ വേണം. ഇതുകാരണം, 'ബ്‌ളോഗില്‍ അഭിപ്രായം രേഖപ്പെടുത്തുന്നവരോട്' എന്ന തലക്കെട്ടിലൊരു പോസ്റ്റ് എനിക്കിടേണ്ടി വന്നു.
എന്റെ പോസ്റ്റുകളില്‍ മിക്കവയും ഏതെങ്കിലും പ്രസിദ്ധീകരണങ്ങളില്‍ പ്രസിദ്ധീകരിച്ചവയാണ്. ഒരു പ്രസിദ്ധീകരണത്തിന് അയയ്ക്കുമ്പോള്‍ വായില്‍ തോന്നിയത് എഴുതാന്‍ പറ്റില്ലല്ലോ. പക്ഷേ, എന്റെ രചനകളില്‍ മറ്റുള്ളവര്‍ മോശമെന്ന് വിശേഷിപ്പിക്കുന്ന വാക്കുകളും പദപ്രയോഗങ്ങളും ഉപയോഗിക്കാറുണ്ട്. അത് എന്റെ പോസ്റ്റുകള്‍ വായിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും. എന്നാലും എതിരഭിപ്രായമുള്ളവരെ കഴുതയെന്നും പോത്തെന്നും മൊയ്‌ന്തെന്നുമൊക്കെ പറഞ്ഞ് ആക്ഷേപിക്കാറില്ല. ഈ ശീലം കാരണം എന്റെ പോസ്റ്റുകളില്‍ പ്രതിപക്ഷ ബഹുമാനമില്ലാത്ത കാര്യങ്ങളൊന്നും കാണാന്‍ സാധിക്കുകയില്ല. പക്ഷേ, പോസ്റ്റുകള്‍ക്ക് കമന്റുകള്‍ എഴുമ്പോള്‍ പലപ്പോഴും വായില്‍ തോന്നിയത് അതേപടി പകര്‍ത്താറുണ്ട്. തെറ്റാണെന്നറിഞ്ഞുകൊണ്ടു തന്നെ തെറ്റു ചെയ്യുന്ന പ്രവണത. (ഇത് തെറ്റാണെങ്കിലും ചിലപ്പോളിതില്‍ ചില ശരിയും ഉണ്ട്). എങ്കിലും എന്റെ 50 ശതമാനത്തിലേറെ അഭിപ്രായം ഇതു തെറ്റുതന്നെയാണെന്നാണ്.
മറുപടിഇല്ലാതാക്കൂഎഴുത്തു ഭാഷയുടെ അടിസ്ഥാനത്തില്‍ ഒരാളെ സംസ്‌കാരമില്ലെന്നു മറ്റൊരാള്‍ വിലയിരുത്തിയപ്പോള്‍ ഉണ്ടായ കലിയില്‍ നിന്നാണ് എഴുതാന്‍ പാടില്ലാത്തത് എഴുതിയത്; ചോദിക്കാന്‍ പാടില്ലാത്തത് ചോദിച്ചത്; പ്രയോഗിക്കാന്‍ പാടില്ലാത്ത ഭാഷ പ്രയോഗിച്ചത്. ക്ഷമിക്കുക.
മുത്തിന്റെ മുത്തുമണികളുടെ പേരുകള്‍; അവര്‍ എന്തു ചെയ്യുന്നു; മുത്തുമണികളെ ദുനിയാവിലേക്ക് എത്തിച്ചവരെക്കുറിച്ച്; മത്തിക്കച്ചവടക്കാരനെക്കുറിച്ച്; മത്തിക്കച്ചവടക്കാന്റെ ബീടരെക്കുറിച്ച്-ഇവയൊക്കെ അറിഞ്ഞാല്‍ കൊള്ളാം.
മറുപടിഇല്ലാതാക്കൂഞാന് കള്ളു ചെത്തുകാരന്റെ മകന്‍. അച്ഛന്‍ മരണപ്പെട്ടു. അമ്മ ജീവിച്ചിരുപ്പുണ്ട്. മൂന്നു മക്കളും ഒരു ഭാര്യയും. മൂത്തത് മകളാണ്. എം.എസ്.സി.-ബി.എഡ്. ഒരു അണ്‍ എയ്ഡഡ് സ്‌കൂളില്‍ ടി.ടി.സി.അദ്ധ്യാപിക;അവിവാഹിത. രണ്ടാമത്തവന്‍ മംഗലാപുരത്ത് ഫിസിയോ തെറാപ്പി കോഴ്‌സ് പഠിക്കുന്നു. മൂന്നാമത്തവന്‍ പ്‌ളസ് 1. താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നിന്നു 2010 മാര്‍ച്ച് 31 ന് വിരമിച്ചു. വീട് മലപ്പുറം ഗവ:കോളേജിന്റെ പിറകില്‍.
ഇനി, എന്റെ എഴുത്തിനെക്കുറിച്ച്. (എന്റെ വിശ്വാസ പ്രകാരം) എന്റെ എഴുത്തുകളെല്ലാം അധ:സ്ഥിതര്‍ക്കും ആക്ഷേപിക്കപ്പെടുയും അവഹേളിക്കപ്പെടുകയും ആക്രമിക്കപ്പെടുകയുമൊക്കെ ചെയ്യുന്നവര്‍ക്ക് വേണ്ടിയാണ്. ആക്ഷേപ ഹാസ്യം എനിക്ക് ഏറെ ഇഷ്ടമായതിനാല്‍ അത് കൂടും. പ്രതേ്യകിച്ചും കഥകളില്‍. എനിക്ക് വ്യക്തമായി ബോധ്യപ്പെട്ടതും എഴുതണമെന്ന് എനിക്കു തോന്നുന്നതുമായ ഏതു അനീതിയെക്കുറിച്ചും എഴുതും. സവര്‍ണ വര്‍ഗ്ഗിയതയ്‌ക്കെതിരാണ് എന്റെ മിക്ക എഴുത്തുകളും. പക്ഷേ, ജാതിയൊന്നും ഇല്ലെന്നും എല്ലാം ആദം-ഹവ്വാമാരുടെ സന്തതി പരമ്പരകളുമാണെന്നു പറയുകയും വല്ലിപ്പാന്റെയും വല്ലിമ്മായുടെയും പ്രായമുള്ള വ്യക്തികളെ, അവര്‍ 'താഴ്ന്ന ജാതിക്കാര്‍' ആയതുകൊണ്ടു മാത്രം 'ഓന്‍, ഓള്‍, ജ്ജ്' എന്നിങ്ങനെയൊക്കെ വിളിക്കുകയും ചെയ്യുന്ന മുസ്ലീങ്ങളിലെ ജാതി ചിന്തയെക്കുറിച്ചും ഞാന്‍ എഴുതിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടൊരു ലേഖനം ഇന്നു ഇ-മെയില്‍ ചെയ്യുന്നുമുണ്ട്.
മറുപടിഇല്ലാതാക്കൂവാല്ക്കഷണം:- എന്തൊക്കെയായാലും എന്റെ സ്വഭാവത്തില്‍ വൈകാരികതയുടെ അംശം വളരെ കൂടുതലാണ്. മലം എത്ര കഴുകിയാലും മധുവാകില്ല മോനേ. ആ പണിക്ക് പോകേണ്ട. ധൈര്യമായി എഴുത്തു തുടരുക. ഐലാശ്ശേരിയിലെ മുത്തിന് ഒരിക്കല്‍കൂടി എല്ലാവിധ ആശംസകളും നേരുന്നു!
മറുപടിഇല്ലാതാക്കൂpolice-annu-vendidath-pollice-annu-nammude-minister-kodiyeri-yude-thettu-namukku-porukkamenkil-oru-sadaranakkaran-ennu-eppoyum-parayunna-ilasserikkarane-namukkuporuthu-koode------
മറുപടിഇല്ലാതാക്കൂഈ കൃമികടി കൊള്ളാം. ചൊറിയാന്‍ ഒരു സുഖമുണ്ട് :) ഈ ആത്മരോഷം താങ്കളെ കൂടുതല്‍ പക്വമതിയാക്കി എന്ന് പറയാതെ വയ്യ! (താങ്കളുടെ സര്‍ട്ടിഫിക്കറ്റ് എനിക്ക് വേണ്ട സഖാവേ എന്നല്ലേ പറയാന്‍ വന്നത് ) - :) :)
മറുപടിഇല്ലാതാക്കൂഐലാശ്ശേരിയിലെ മുത്തേ,
മറുപടിഇല്ലാതാക്കൂഡിഗ്രിയും പി.ജി.യും ഡോക്ടറേറ്റുമൊക്കെയുള്ള ഒരു സാംസ്‌കാരിക നായകനെക്കുറിച്ചുള്ളതാണ് എന്റെ ബ്‌ളോഗിലെ ഇന്നത്തെ പോസ്റ്റ്. വലിയ ലേഖനമാണ്. 'സംസ്‌കാരമില്ലാത്ത'മുത്ത് അതു വായിക്കുമല്ലോ!
പിന്നെ ഒരു കാര്യം, മുത്തിന് കമന്റിട്ട ഒരു ബ്‌ളോഗറുടെ <>പ്രൊഫൈല്‍<>തിരഞ്ഞിട്ട് കാണുന്നില്ല. ആ ബ്‌ളോഗര്‍ക്ക് <>പ്രൊഫൈല്‍<>ഇല്ലേ, മുത്തേ?. അതോ ഇതെല്ലാം ഒരുതരം ഒത്തുകളിയാണോ,മുത്തേ?
ശങ്കരേട്ടന്‍ (ശങ്കരനാരായണന്‍ മലപ്പുറം ) പറഞ്ഞാണ് വന്നത് ഇത്തരം സാധനങ്ങള്‍ ഉണ്ടെങ്കില്‍ ഇനിയും പോരട്ടെ. എനിക്ക് പോക്കിക്കാനിക്കാന്‍ ഒത്തിരി ബിരുദ കടലാസുകള്‍ ഉണ്ടെങ്കിലും ഞാനും ഒരു സംസ്കാരമില്ലാത്തവന്‍ തന്നെയാണ്. ആശംസകള്‍
മറുപടിഇല്ലാതാക്കൂhttp://vinodyathra.blogspot.com/2010/12/blog-post_13.html ഇവിടെ വന്നാല്‍ എന്റെ സംസ്കാരവും അറിയാം
i am with you boss....
മറുപടിഇല്ലാതാക്കൂആരുപറഞ്ഞു ഐലാശ്ശേരിക്കാരനു വിദ്യാഭ്യാസം കുറവാണെന്ന്..? വിദ്യാഭ്യാസം കൂടുതലുള്ള പലർക്കും ഇതുപോലെ ഇത്രഭംഗിയായി എഴുതാൻ
മറുപടിഇല്ലാതാക്കൂകഴിഞ്ഞെന്നുവരില്ല.
ഇപ്പഴാ താങ്കള്‍ ശരിക്കും കൊമ്പനായത്. എനിക്ക് ആദ്യമേ തോന്നിയിരുന്നു താങ്കള്‍ വെറുതെ വന്നതല്ല എന്ന്. നന്നായി ഈ അടി. ഇനി തിരിഞ്ഞു നോക്കേണ്ട. മുന്നോട്ട് വെച്ച കാല്‍ മുന്നോട്ട് തന്നെ. ആശംസകള്‍
മറുപടിഇല്ലാതാക്കൂഐലാശേരിയിലെ എന്റെ കൂട്ടുകാരാ.......
മറുപടിഇല്ലാതാക്കൂആദ്യമായി അഭിനന്ദനങ്ങള്‍!
ഏതൊ ചിലര്‍ എഴുതിയ അഭിപ്രായങ്ങള്‍ താങ്കള്‍ക്ക് മനപ്പ്രയാസമുണ്ടാക്കിയെന്ന് താങ്കള്‍ എനിക്കു വിളിച്ചപ്പോഴെ മനസ്സിലായി.
താങ്കള്‍ ഇനിയും മുമ്പോട്ടു പോവുക......
പ്രതികരണങ്ങള്‍ നമുക്ക് കൂടുതല്‍ ഊര്‍ജ്ജം നല്‍കും
എല്ലാ ആശംസകളും!
എന്താണ് ഇത്ര പ്രകോപിപ്പിച്ചത് എന്ന് മനസ്സിലായില്ല.
മറുപടിഇല്ലാതാക്കൂപക്ഷെ ഈ ക്രിമികടി എനിക്കുമിഷ്ടപ്പെട്ടു. ഇഷ്ടമുള്ളപ്പോള്‍ ഇഷ്ടമുള്ളതു ഇഷ്ടംപോലെ എഴുതുക.
എന്റെ ബ്ലോഗുകള്‍ താല്‍പ്പര്യത്തോടെ വായിച്ചതിനും വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്നതിനും നന്ദി.താങ്കളുടെ ബ്ലോഗും ഞാന്‍ സന്ദര്‍ശിച്ചു. നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂഇപ്പോഴാണ് കഴിഞ്ഞ പോസ്റ്റ് വായിച്ചത്, ഇപ്പൊ കാര്യം പുടികിട്ടി!
മറുപടിഇല്ലാതാക്കൂഐലാശ്ശേരിയിലെ മുത്തേ,
മറുപടിഇല്ലാതാക്കൂഎഴുത്തില് പ്രതിപക്ഷ ബഹുമാനം കാണിക്കണമെന്ന് നേരത്തേ പറഞ്ഞത് ഓര്‍ക്കുമല്ലോ. അത് നിര്‍ബന്ധമായും വേണം. മറ്റുള്ളവരെ നേരിട്ട് പരാമര്‍ശിക്കുമ്പോള്‍ 'നീ', 'അവന്‍', 'അവള്‍' -അവര്‍ നമ്മെക്കാള്‍ പ്രായം കുറഞ്ഞവരായാലും-തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കരുത്. 'യുക്തിവാദിനാറികള്‍', 'സാംസ്‌കാരിക നായ' എന്നിങ്ങനെയും പ്രയോഗിക്കരുത്. മുത്ത് ഇങ്ങനെയൊക്കെ ഉപയോഗിച്ചു എന്നല്ല അര്‍ത്ഥമാക്കുന്നത്. ഒരു പൊതു തത്ത്വം പറഞ്ഞതാണ്. ആരെയും അനുകരിക്കേണ്ടതുമില്ല. എന്റെ ഉറച്ച അഭിപ്രായത്തില്‍ മുത്തിന് മുത്തിന്റേതായ ഒരു സുന്ദര ഭാഷയുണ്ട്. പിന്നെ, സംസ്‌കാരില്ലാത്തവര്‍ പറയുന്ന വൃത്തികെട്ട അഭിപ്രായങ്ങളുടെ പേരില്‍ മനോവിഷമം ഉണ്ടാക്കേണ്ട യാതൊരു കാര്യവുമില്ല. നമ്മള്‍ മാനവ സംസ്‌കാരത്തിനു യോജിക്കാത്ത പ്രവൃത്തി ചെയ്യുമ്പോഴേ വിഷമിക്കേണ്ടതുള്ളൂ. തെറ്റു പറ്റി എന്നു വ്യക്തമായാല്‍ ഉടനെ തിരുത്തുക. തെറ്റുപറ്റി എന്നു ഏറ്റുപറയുന്നത് ഭീരുത്വത്തിന്റെ ലക്ഷണമല്ല. ഞാന്‍ ബ്‌ളോഗ് തുടങ്ങിയിട്ട് ആറു മാസം പോലുമായില്ല. ഇതിനിടെ രണ്ടു ബ്‌ളോഗര്‍മാരോട് ഞാന്‍ ക്ഷമ ചോദിച്ചു.
മാതൃഭാഷയെ കൊല്ലാനാദ്യം മാതൃത്വത്തെ കൊല്ലണം
മറുപടിഇല്ലാതാക്കൂഐലാശ്ശേരിക്കാരന്റെ ആത്മാവില്‍ നിന്നുതിരുന്ന ആത്മരോഷം അലകടലാഴിയെപ്പോലെ.....
മറുപടിഇല്ലാതാക്കൂകൊതുകെ ഇത്രെമൊക്കെ ഉണ്ടായിരുന്നോ കൈയ്യില്... നല്ല ഭാഷ..
മറുപടിഇല്ലാതാക്കൂകൊള്ളാം... നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂഇതാണോ കോമ്പാ നിന്‍റെ സംസ്കാരം...നിനക്ക് മലയാളം അറിയോ ?...നീ എന്താ കളിക്കാ ...വായില്‍ വരുന്നത് എന്തും എഴുതാന്‍ നീയും വായിക്കാന്‍ കുറെ നിന്നെ പോലെത്തെ ബ്ലോഗര്‍മാരും....നിങ്ങള്‍ക്കൊക്കെ
മറുപടിഇല്ലാതാക്കൂസംസ്ക്കാരം എന്താ എന്നറിയോ ?ഈ സംസ്ക്കാരം സംസ്ക്കാരം എന്ന് പറഞ്ഞാല്‍ ഇതൊന്നും അല്ല..നിനക്കതില്ല കോമ്പാ...അതുണ്ടാക്കണം ..അല്ലാതെ സംസ്ക്കാരമുള്ള എന്നെ പോലെയുള്ളവര്‍ പറയുമ്പോള്‍ ഉടനെ ഞങ്ങളെ ആക്രമിക്കരുത്....!!!
ഒന്ന് മാത്രം മനസിലാക്കുക..നിനക്കോ നിന്‍റെ ബ്ലോഗ് വായിക്കുന്നവര്‍ക്കോ ആ സാധനം ഇല്ല.ഇനി ഉണ്ടെങ്കില്‍ തന്നെ അതൊന്നും ഒറിജിനല്‍ സംസ്ക്കാരം അല്ല...
അയ്യോപാവം, എന്‍റെ 'വ'ക്ക് വള്ളിയില്ല {വിവരം}എന്ന് തന്നെ പറയട്ടെ..!!
മറുപടിഇല്ലാതാക്കൂഎന്നാല്, അതുള്ളവര്‍ക്ക് ഒരു നിലപാട് തറയുണ്ടോ എന്നത് മാത്രമാണ് എനിക്കുള്ള സംശയം.
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂഅയ്യോ പാവം, അത്ര പാവമല്ലാത്തത് കൊണ്ട് ഇവിടെ ചേർന്നു.
മറുപടിഇല്ലാതാക്കൂഇനി ഒക്കുമ്പഴ് ഒക്കെ വരാം . വായിക്കാം.
കണ്ണൂരാനല്ലേ പറയുന്നത്, ധൈര്യായിട്ട് എഴുതിക്കോ.
മറുപടിഇല്ലാതാക്കൂഎഴുതാനെന്തിനാ ഡിഗ്രി! കടിക്കുന്ന പട്ടിക്കെന്തിനാ തല?
കൊതുകിനെ കടിക്കുന്ന ചില മാന്യതയുടെ വിദ്യ അഭ്യസിക്കാത്ത അസാമ്സ്കാരിക ഫുദ്ദിജീവികളുടെ മുഖം മൂടി ഇവിടെ നാം കണ്ടുകൊണ്ടിരിക്കുന്നു ... വിദ്യ യിലൂടെ നേടേണ്ട വിനയം നഷ്ടപ്പെടുന്ന ജീവിത രീതിയോട് നാം പൊരുതുക ..
മറുപടിഇല്ലാതാക്കൂഭാവുകങ്ങള് ...
"കിഴക്കെന്‍ ഏറനാടന്‍ ശൈലി മാത്രമല്ല, സാഹിത്യവും ഭാഷയും ഒക്കെ കൊമ്പന് നല്ലോണം വഴങ്ങുമെന്ന് തെളിഞ്ഞ പോസ്റ്റ്. ശങ്കര നാരായണന്‍ സാറിന്റെ അഭിനന്ദനും ഒരു അവാര്‍ഡ് ആയി കണക്കാക്കാം.
മറുപടിഇല്ലാതാക്കൂകൃമികള് കടികളുമായി ഇടയ്ക്കിടെ വന്നാല്‍ നന്ന്.
ഉജ്ജലമായി എഴുതി, അഭിനന്ദനങ്ങള്‍..!
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂIndiaVision ന്യൂസ് ലൈവ് കാണുക
മറുപടിഇല്ലാതാക്കൂwww.asokkumar.webs.com
ആഹാ, നല്ല ചൂടിലാണല്ലൊ. ഇതിനു മാത്രം എന്തുണ്ടായി?
മറുപടിഇല്ലാതാക്കൂകൃമികടി കുറച്ച് ദിവസം മുമ്പ് വായിച്ചിരുന്നു,,, കമെന്‌റിട്ടിരുന്നില്ല... ഇവിടെ പ്രതിപാദിച്ച വിഷയം പ്രസകതമാണെങ്കിലും, ഒരെഴുത്തുകാരന് തന്‌റെ സൃഷ്ടി എഴുതണമെന്നുണ്‌ടെങ്കില്‍ അത് താളുകളിലേക്ക് അക്ഷര തെറ്റ് കൂടാതെ എഴുതാനുള്ള ശേഷി ഉണ്‌ടായാല്‍ മതി. അക്കാഡമ്മിക് യോഗ്യതക്ക് എഴുത്തിലും ഭാവനയിലും അത്ര പങ്കില്ല.. മനുഷ്യനെ നില നിര്‍ത്തുന്നത് തന്നെ കഴിവുകളാണ്. കഴിവാണ് പ്രധാനപ്പെട്ടത്,, പതറാതെ മുന്നോട്ട് പോകുക. അക്ഷര തെറ്റുകള്‍ പരമാവധി കുറക്കുക. ആശംസകള്‍ !!!
മറുപടിഇല്ലാതാക്കൂകൃമികടി കുറച്ച് ദിവസം മുമ്പ് വായിച്ചിരുന്നു,,, കമെന്‌റിട്ടിരുന്നില്ല... ഇവിടെ പ്രതിപാദിച്ച വിഷയം പ്രസകതമാണെങ്കിലും, ഒരെഴുത്തുകാരന് തന്‌റെ സൃഷ്ടി എഴുതണമെന്നുണ്‌ടെങ്കില്‍ അത് താളുകളിലേക്ക് അക്ഷര തെറ്റ് കൂടാതെ എഴുതാനുള്ള ശേഷി ഉണ്‌ടായാല്‍ മതി. അക്കാഡമ്മിക് യോഗ്യതക്ക് എഴുത്തിലും ഭാവനയിലും അത്ര പങ്കില്ല.. മനുഷ്യനെ നില നിര്‍ത്തുന്നത് തന്നെ കഴിവുകളാണ്. കഴിവാണ് പ്രധാനപ്പെട്ടത്,, പതറാതെ മുന്നോട്ട് പോകുക. അക്ഷര തെറ്റുകള്‍ പരമാവധി കുറക്കുക. ആശംസകള്‍ !!!
മറുപടിഇല്ലാതാക്കൂ