യയാതി മഹാഭാരത്തില്‍ നിന്നുള്ള ഒരേടാണെങ്കിലും ആത്മഭാഷണ ശൈലിയിൽ പുനരാഖ്യാനം ചെയ്ത ജീവിതത്തിന്റെ സമസ്ത മേഖലയെയും സ്പർശിക്കുന്ന പുസ്തകം സുഖ ദുഃഖങ്ങളുടേയും വിവിധ വികാരങ്ങളുടേയും സമ്മിശ്രാനുഭവം .വാല്‍സല്യം, ദയ..,കാമം, ക്രോധം,പ്രതികാരം ,ഭ യം ത്യാഗം മുതലായ സർവ്വ ജീവിത സത്യങ്ങളുടേയും നേരനുഭവ സാക്ഷ്യമായാണു യയാതിയെ സംവദിക്കുന്നത് . തിന്നുക ,കുടിക്കുക, രസിക്കുക എന്നതിലുപരി മനുഷ്യജന്മത്തിനു മറ്റു ചില മഹത്തായ ലക്ഷ്യങ്ങളുണ്ടെന്നു നമ്മളെ മനസ്സിലാക്കിപ്പിക്കുന്നു. ചെറുതും വലുതുമായ അറുപത്തിരണ്ട് അദ്ധ്യായങ്ങളുള്ള മഹത്തായ ഒരു സൃഷ്ടിയാണു യയാതി.
വ്യാഴാഴ്ച, നവംബർ 14
കാമമോഹിതനായ യയാതിയുടെ പതനം......!
വെള്ളിയാഴ്ച, സെപ്റ്റംബർ 13
ജാതി വിവേചനത്തിലെ ഇര - ഒസാത്തി
മുടി വെട്ടുന്ന തൊഴിലെടുക്കുന്ന മനുഷ്യരെ രണ്ടാം തരം പൗരൻമാരായി കാണുന്ന ജാതി വിവേചനത്തിനെതിരെ ശബ്ദിക്കുകയാണ് ബീനയുടെ ഒസാത്തിയെന്ന നോവൽ
വെള്ളിയാഴ്ച, ജൂലൈ 26
വിപ്ലവം പൂത്തുലഞ്ഞ ഏറനാടന്‍ ഗ്രാമ്യ ജീവിതം “ഇങ്ക്വിലാബ് “
അസുഖത്തിനു ഉറുക്കും ഏലസ്സും മന്ത്രിചൂതിയ വെള്ളവും ശീലമാക്കിയ അറബി മലയാളം അല്ലാത്ത ഭാഷാപഠനം തെറ്റാണെന്ന് കരുതി പോന്ന ഒരു സമൂഹം അവരുടെ വിവരകേടുകളെ അതിന്റെ പരമാവധിയില്‍ ചൂഷണം ചെയ്യുന്ന ജന്മികളും ഭൂഉടമകളും അവനവനു നേരെ വരുന്ന അനീതിയേയും അക്രമത്തേയും അന്യായത്തെയും നിസ്സഹാതയോടെ നോക്കി കാണാന്‍ മാത്രം വിധിക്കപെട്ട കിഴക്കന്‍ ഏറനാട്ടിലെ ദരിദ്ര നാരായണന്മാരുടെ ഇടയിലേക്ക് ഒരു രക്ഷകന്റെ പരിവേഷത്തോടെ കടന്നു വന്ന കഥാനായകന് കുഞ്ഞിപ്പ ,
പരിയാങ്ങാട് നിന്നും ആദ്യം എംബിബിഎസ് നേടി പാവങ്ങളുടെ ഡോക്റ്ററായ കഥാനായിക ശംസിയാ ബീവി ഈ രണ്ടു കേന്ദ്ര കഥാപാത്രങ്ങളെ അണി നിരത്തി ഹംസ, സഖാവ് കുഞ്ഞാലിയുടെ ജീവിതചരിത്രം പറയുകയാണ് . ഇങ്ക്വിലാബിലൂടെ
നന്മയുടെ കഥകള്‍ മാത്രം പറയാനുണ്ടായിരുന്ന തുറക്കല്‍ തറവാട്ടിലെ അവസാനത്തെ തങ്ങളുടെ ക്രൂരതയും കുടിലതയും കുബുദ്ധിയും അതിനെ ബുദ്ധിപൂര്‍വ്വം നേരിട്ട കുഞ്ഞിപ്പയും വെള്ളപൊക്കവും കോളറയും പാതാറിലെ കുടിയിറക്കലും ജന്മിതങ്ങളുടെ ബിനാമികളായ രണ്ടു പേരുടെ ആസ്ത്രൂതി കൊലപാതകവും സഖാവ് അജയന്റെ രക്തസാക്ഷിത്വവും ഒളിവു ജീവിതവും പ്രണയവും തീരോധാനവും ഹൃദ്യമായരീതിയില്‍ ഹംസ വിജയിച്ചു എന്ന് സമ്മതിക്കാതെ തരമില്ല
©കൊമ്പന്
പരിയാങ്ങാട് നിന്നും ആദ്യം എംബിബിഎസ് നേടി പാവങ്ങളുടെ ഡോക്റ്ററായ കഥാനായിക ശംസിയാ ബീവി ഈ രണ്ടു കേന്ദ്ര കഥാപാത്രങ്ങളെ അണി നിരത്തി ഹംസ, സഖാവ് കുഞ്ഞാലിയുടെ ജീവിതചരിത്രം പറയുകയാണ് . ഇങ്ക്വിലാബിലൂടെ
നന്മയുടെ കഥകള്‍ മാത്രം പറയാനുണ്ടായിരുന്ന തുറക്കല്‍ തറവാട്ടിലെ അവസാനത്തെ തങ്ങളുടെ ക്രൂരതയും കുടിലതയും കുബുദ്ധിയും അതിനെ ബുദ്ധിപൂര്‍വ്വം നേരിട്ട കുഞ്ഞിപ്പയും വെള്ളപൊക്കവും കോളറയും പാതാറിലെ കുടിയിറക്കലും ജന്മിതങ്ങളുടെ ബിനാമികളായ രണ്ടു പേരുടെ ആസ്ത്രൂതി കൊലപാതകവും സഖാവ് അജയന്റെ രക്തസാക്ഷിത്വവും ഒളിവു ജീവിതവും പ്രണയവും തീരോധാനവും ഹൃദ്യമായരീതിയില്‍ ഹംസ വിജയിച്ചു എന്ന് സമ്മതിക്കാതെ തരമില്ല
©കൊമ്പന്
ബുധനാഴ്ച, ജൂലൈ 3
ഭ്രൂണഹത്യ ചെയ്യുന്നവരുടെ ആത്മീയ പ്രതിസന്ധി എന്ത് ...?
സുസ്മേഷ് ചന്ദ്രോത്തിന്റ 'ഡി' എന്ന നോവലിന്റ വായനാനുഭവം. എല്ലാ തിന്മകളും ഉള്ളിലൊളിപ്പിച്ച് കപട നിഷ്കളങ്കതയും പകിട്ടിന്റ പ്രസന്നതയുമായി വിജയ സുഖ വാഗ്ദാനങ്ങളുടെ പരസ്യ പലകയേന്തി നിൽക്കുന്ന വാണിജ്യ നാഗരികതയുടെ വർത്തമാന ചരിത്രം.
ശനിയാഴ്ച, ജൂൺ 15
വ്യാഴാഴ്ച, ഏപ്രിൽ 6
ചരിത്രത്തിന്റെ കാലടയാളങ്ങള്‍
പ്രവാസത്തിന്റെ വിരസമായ
വാരാന്ത്യ സായാഹ്നങ്ങളില്‍ ഒരു നടത്തം
പതിവുണ്ട് ചെങ്കടല്‍ തീരം മത്സ്യ മാര്‍ക്കെറ്റ് സീ പോര്‍ട്ട് ലോക്കല്‍ മാര്‍ക്കറ്റുകളായ
ബലദ് ബാബ്മക്ക ബാബ് ഷരീഫ് തുടങ്ങിയ
സ്ഥലങ്ങളിലൂടെ ലക്ഷ്യ നിശ്ചയങ്ങള്‍ ഇല്ലാത്ത അലസഗമനം. ഏതൊരു നാടിന്റെയും സംസ്കാരത്തെ
തൊടണമെങ്കില്‍ അതാത് നാടിന്റെ ലോക്കല്‍ മാര്‍ക്കെറ്റുകളില്‍ എത്തണം എന്നാണ്
മുമ്പേ നടന്നവന്റെ വചനം .
പക്ഷെ ഇവിടെ അറബ്യയുടെ
മാത്രമായ ഒരു സംസ്കാരത്തെ കണ്ടെടുക്ക എന്നത് അത്ര എളുപ്പത്തില്‍ സാധ്യമാവുന്ന ഒന്നല്ല എന്നതാണ്
ചൊവ്വാഴ്ച, മാർച്ച് 7
ഇതിഹാസ ശേഷിപ്പുകള്‍
പ്രവാസത്തിന്റെ പരോളില്‍
ഒഴിവു കാലത്തിന്റെ ഉണ്മാദാവുമായി ഉച്ചിയില്‍ ഉച്ച കത്തി തുടങ്ങിയപ്പോള്‍ ഒരു
വെളിപാട് പോലെ മനസ്സ് താലോലിച്ച കൂമന് കാവിലെ സ്ഥാനം മാറി മുളച്ച ആല്‍മര
കൊമ്പിലിരുന്നു ഒരു കറുത്ത കാക്ക വലിയ വായില്‍ അലറി കരഞ്ഞു. റബ്ബുല്‍ ആലമീനായ
തമ്പുരാന്റെയും മുത്ത് നബിയുടെയും ബദ്രീങ്ങളുടേയും ഉടയോനായ സയ്യിദ് മിയാന്‍ ഷെയ്ഖ്
തങ്ങന്മാരുടെ കുതിര കുളമ്പടി വന്ന ഖസാകിന്റെ മണ്ണിലേക്ക്
ഒരു വിരുന്നു ചെല്ലാന്‍.
അതെ യാത്ര തസ്രാഖിലേക്ക്
ആയിരുന്നു.....
അക്ഷരങ്ങളെ പ്രണയിച്ചകാലം
മുതല്‍ വായിക്കാന്‍ കൊതിച്ച ,വായിച്ച
കാലം മുതല്‍ കാണാന്‍ കൊതിച്ച ഇതിഹാസത്തിന്റെ തിരുശേഷിപ്പുകളിലേക്ക് .
കൂടെ
സുഹൃത്തുക്കളും ഐതിഹാസിക പോരാട്ട ചരിത്രങ്ങളുറങ്ങുന
കാളികാവിന്റെ വര്‍ത്തമാനകാല വിപ്ലവകാരികാളുമായ പ്രവാസിയും
അരികുവല്‍ക്കരിക്കപെട്ടവര്‍ക്ക് വേണ്ടി സദാ ശബ്ദിക്കുന്ന ,എസ്റ്റാ ബ്ലിസ്റ്റ് കുനിസ്റ്റുകള്‍ക്കതിരെ
നിരന്തരകലഹം നടത്തുന്ന ഒരു ബാലസ്റ്റിക് വലതു
പക്ഷക്കാരന്‍ ബാബു .
പിന്നെ പായലിനോടും
പ്യൂപ്പലിനോടും പടവെട്ടി ജീവിതം കരുപിടിപ്പിക്കുന്ന ആപ്പക്സ് അള്‍ട്ടിമ ബ്രാന്‍ഡട്
ഇടതുപക്ഷവിപ്ലവകാരന്‍ “സാദ്” സൂക്ഷിച്ചു നോക്കിയാല്‍
പാഷാണം ഷാജിയുടെ ലുക്കും സ്വഭാവവും ആ മുഖത്ത് വെക്തമായി കാണാം. ആകെ യുള്ള ദുശീലം
പാശ്ചാത്യ ക്ലാസിക്ക് രചനകള്‍ വെള്ളം ചേര്‍ക്കാതെ നിരന്തരം
വിഴുങ്ങുന്നു എന്ന് മാത്രം .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)

