ഞായറാഴ്‌ച, ജനുവരി 27

ആന ബസ്സിന്‍റെ അന്ത്യ കൂദാശ...


പരശുരാമേട്ടന്‍ മഴു എറിഞ്ഞു പാവക്ക പ്പോലെ ഉണ്ടാക്കിയെടുത്ത കേരളക്കരയിലെ  നിരത്തിലൂടെ തലങ്ങും വിലങ്ങും ഓടുന്ന ഞമ്മളെ ആന വണ്ടിയുടെ കട്ടയും പടവും മടങ്ങാന്‍ ഇനി അധിക നാളുകളില്ലെന്ന് മാമല നാട്ടിലെ മലയാള മാധ്യമങ്ങളെല്ലാം മടി കൂടാതെ പറയുന്നത് കേള്‍ക്കുമ്പോള്‍ സത്യം പറയാലോ ..?ഈ ഉള്ളവന്‍റെ ഖല്‍ബിനകത്ത്  പാണ്ടാരോ പാടിയ  " ഇതാ പോകുന്നേ .. നാരി ഇതാ പോകുന്നേ.. എന്ന  ഒപ്പന പാട്ടിന്‍റെ ഈണത്തില്‍ ഉള്ളൊരു പാട്ടാണ് മുഴങ്ങുന്നത് . അത് രാജ്യസ്നേഹം ഇല്ലാത്തത് കൊണ്ടോന്നും അല്ല  കുറച്ചുകാലം  കേരളത്തിന്‍റെ റോഡും കുളവും അല്ലാത്ത പാതയിലൂടെ വെയിലും മഴയും കൊണ്ട്  ഈ ആനകളോട് മത്സരിച്ചും ചിന്നം വിളിച്ചുമാണ് ഈ കൊമ്പില്ല കൊമ്പന്‍ ഉപജീവനം നടത്തിയിരുന്നത്.

ബുധനാഴ്‌ച, ജനുവരി 9

കുഞ്ഞുണ്ണിയുടെ കെട്ടും,അമ്മായിന്‍റെ കണക്കും... !


നേരം വെളുത്ത് പല്ലും മുഖവും തേച്ചു കഴുകി, ഉമ്മ കൊടുത്ത കട്ടനും അടിച്ചു കുട്ടപ്പനായി 'കുഞ്ഞുണ്ണി' രാവിലെത്തന്നെ നാലുംകൂടിയ കവല ലക്ഷ്യമാക്കി നടന്നു. പതിവ് 'കമ്പി ടീം' എല്ലാം രാവിലെത്തന്നെ സൂപ്പെര്‍ സാധുവില്‍ നിന്നുയരുന്ന ധൂപ ധൂളികളാല്‍ വായുവിന്‍റെ അനന്തമായ ലോകത്ത് നൈമിഷിക ശില്‍പ്പങ്ങള്‍ തീര്‍ത്ത്‌ വായും നോക്കിയിരിക്കുന്നുണ്ട്. കുഞ്ഞുണ്ണിയുടെ ഒരു ദിവസമാരംഭിക്കുന്നത് ഈ കമ്പിക്കാലില്‍ നിന്നാണ്. നടുവൊടിഞ്ഞ ഇലക്ട്രിക്ക് പോസ്റ്റ് രണ്ടു ചെങ്കല്ലുകളുടെ മേലെ പ്രതിഷ്ടിച്ചുണ്ടാക്കുന്ന ഈ   'കമ്പിക്കാല്‍' എന്ന  ഇരിപ്പിടത്തിനു ഒരു നാവുണ്ടെങ്കില്‍ പറയാനും ഒരു കൈയ്യുണ്ടെങ്കില്‍ രചിക്കാനും കഥകളുടെ കൂമ്പാരം നിരവധിയുണ്ട്.

ബുധനാഴ്‌ച, നവംബർ 7

ആനക്കോട്‌ കോട്ടജയം.



 അര്‍ദ്ധരാത്രിയില്‍  പട്ടാള യൂണിഫോമിട്ട്  കൈ നീട്ടി സല്യൂട്ട് ചെയ്ത്  ഉയര്‍ന്ന ഓഫീസറുടെ നിര്‍ദേശങ്ങള്‍ക്ക്  യസ് സര്‍ ,യസ് സര്‍ എന്ന് മൂളി കേട്ട് കൊണ്ട്   റെജിമെന്റിലെ അംഗങ്ങളോടൊപ്പം പരേഡ് ചെയ്തു  കുന്നിന്‍  മുകളിലെ ജീര്‍ണിച്ച ആനക്കോട്‌  കോട്ടയിലേക്ക് നടക്കുമ്പോള്‍ ഉള്ളില്‍  ഒരഭിമാനം തലയുയര്‍ത്തി നിന്നിരുന്നതിനെ  ഞാന്‍ നന്നായി ആസ്വദിച്ചു .

വ്യാഴാഴ്‌ച, ഒക്‌ടോബർ 4

കുഞ്ഞുണ്ണിയും ഇരുപത്തിയന്ജ് കുണുവയും

പടിഞ്ഞാറന്‍ മാനത്ത്  അസ്തമയത്തിലേക്ക്  അടിവെച്ചു നീങ്ങുന്ന സൂര്യന്‍ അതിന്‍റെ സകല സൌന്ദര്യവും പുറത്തെടുത്ത്  ഇരുട്ട് വിതറി  യാത്രാവുകയാണ് . ഒപ്പം മണ്ണത്തപറമ്പ് ഗ്രൗണ്ടില്‍ കാല്‍പന്തു കളിയുടെ  ആരവമുയര്‍ന്നു  കേള്‍ക്കാം  പടച്ചോന്‍റെ ഫ്ലഡ് ലൈറ്റ് ഒഫാവാന്‍ ഇനി നിമിഷങ്ങളെ ബാക്കിയോള്ളൂ   എന്നയോർമ്മ , ഓരോ കളിക്കാരന്‍റെ  ആവേശത്തിലും  പ്രകടമാണ് എത്രയും പെട്ടന്ന് എതിരാളിയുടെ ഗോള്‍ വല കിലുക്കാന്‍ ഓരോ കളിക്കാരനും മത്സരിച്ചു ശ്രമിക്കുന്നുണ്ട്  ഒപ്പംകാണികളുടെ കരഘോഷവും സ്വപക്ഷത്തിന്  വേണ്ടിയുള്ള ആര്‍പ്പുവിളികളും വെല്ലുവിളികളും  മുഴങ്ങി കൊണ്ടിരിക്കുകയാണ് .

ബുധനാഴ്‌ച, ജൂലൈ 11

പ്രഭാതം വിരിയിച്ച പൂമൊട്ട്...




കിഴക്കന്‍ കുന്നുകള്‍ക്ക് മുകളില്‍ സൂര്യ ഭഗവാന്‍ എഴുന്നള്ളത്തിനു ഒരുങ്ങിക്കൊണ്ട് വര്‍ണ ശബളിമയില്‍ പൊതിഞ്ഞു  നില്‍ക്കുകയാണ്. ഇന്നലെ രാത്രിയാണ്  ഹനീഫ  നീണ്ടൊരു  ഇടവേളക്ക് ശേഷം നാട്ടില്‍ തിരിച്ചെത്തിയത്. ദീര്‍ഘ യാത്രയുടെ  ആലസ്യം  ശരീരത്തെ നന്നായി അലട്ടിയിരുന്നു. കിടന്നപ്പോള്‍ തന്നെ  മനസ്സില്‍ കരുതിയതാണ്  നാളെ കുറെ വൈകി എണീറ്റാല്‍ മതി.

വ്യാഴാഴ്‌ച, ഏപ്രിൽ 5

കലികാലത്തിലെ കലിയനും കലിച്ചിയും....

തുള്ളി മുറിയാതെ  ചന്നം പിന്നം   പെയ്തു കൊണ്ടിരിക്കുന്ന  മഴയുടെ  ചാഞ്ഞും ചെരിഞ്ഞുമുള്ള  ലീലാ വിലാസങ്ങളും കണ്ടു വീടിന്റെ കോലായിലിരിന്നു ഓട്ട ചട്ടിയില്‍ വറുത്തെടുത്ത അരിമണിയില്‍ കൊട്ടത്തേങ്ങ ചിരവിയതും ചേര്‍ത്ത്  കട്ടന്‍ ചായയിലേക്ക് ആവാഹിച്ചു അന്ന നാളത്തിലേക്ക് തള്ളി വിടുന്ന ക്രിയ കര്‍മത്തില്‍ മുഴുകി ഇരിക്കുക ആണ് കൂടെ ഓരോളത്തിനു  പെറ്റുമ്മാന്‍റെ കര്‍ക്കിടക പ്രാക്കും  ഉണ്ട് പൂര്‍വാധികം ഭംഗിയില്‍

വ്യാഴാഴ്‌ച, മാർച്ച് 8

ഞാന്‍ ഒരു പാട്ടിനെ കൂടി നശിപ്പിച്ചു ...

പ്രിയപ്പെട്ട കൂട്ടുകാരെ,  ഇന്ന് ലോകത്തിന്റെ മുക്കിലും മൂലയിലും  മുകള്‍തട്ടിലുമൊക്കെ സജീവമായ ഒന്നാണല്ലോ ഫേസ് ബുക്ക്‌ എന്ന   മുഖ പുസ്തകം.

LinkWithin

Related Posts Plugin for WordPress, Blogger...