തുള്ളി മുറിയാതെ ചന്നം പിന്നം പെയ്തു കൊണ്ടിരിക്കുന്ന മഴയുടെ ചാഞ്ഞും ചെരിഞ്ഞുമുള്ള ലീലാ വിലാസങ്ങളും കണ്ടു വീടിന്റെ കോലായിലിരിന്നു ഓട്ട ചട്ടിയില്‍ വറുത്തെടുത്ത അരിമണിയില്‍ കൊട്ടത്തേങ്ങ ചിരവിയതും ചേര്‍ത്ത് കട്ടന്‍ ചായയിലേക്ക് ആവാഹിച്ചു അന്ന നാളത്തിലേക്ക് തള്ളി വിടുന്ന ക്രിയ കര്‍മത്തില്‍ മുഴുകി ഇരിക്കുക ആണ് കൂടെ ഓരോളത്തിനു പെറ്റുമ്മാന്‍റെ കര്‍ക്കിടക പ്രാക്കും ഉണ്ട് പൂര്‍വാധികം ഭംഗിയില്‍