വെള്ളിയാഴ്‌ച, ജൂൺ 20

എന്റെ അക്ഷര പ്രണയം

വായനാ ദിനമാണ് ....

മുഖ പുസ്ത താളുകളിൽ ഇന്ന് വായനക്കാരുടെ തിക്കും തിരക്കുമാണ് ഈ തിക്കിനും തിരക്കിനും ഇടയിൽ  എത്ര അക്ഷരങ്ങളാണ് മരണപെടുക എന്ന് എനിക്കറീല ട്ടോ.....
എന്നാലും  അക്ഷരം എന്ന് പറയുന്ന ഇത്തിരിയോളം പോന്ന കേവല വരകളുടെ വലിപ്പം എത്രയാണെന്ന് ഇപ്പോഴും എനിക്ക് മനസ്സിലാക്കാൻ കഴിയുന്നില്ല .... ചിലതിനു മുമ്പിൽ അന്തം വിട്ടു കുന്തം മുണുങ്ങി തോറ്റോടി പോരുന്നു. ചിലതിനെ അരുമയായി കൈകളിൽ എടുത്ത് മനസ്സിലാവാഹിച്ചു, താലോലിച്ചു വളർത്തും , ചിലതിനെ അടങ്ങാത്ത കാമനകളിൽ മണിയറ കെട്ടി ഹോമിക്കും  ചിലതിനെ തോളിൽ കയ്യിട്ടു സതീര്ത്യനാക്കും ചിലത് ഗുരുവും അമ്മയും പെങ്ങളും കാമിനിയുമാവും  മറ്റു ചിലതിനെ അറപ്പോടും വെറുപ്പോടും  കണ്‍ കാഴ്ചകളിൽ നിന്നോടിക്കും ...അപ്പോഴും ചില അക്ഷര കൂട്ടങ്ങൾ ചിന്തകൾക്കും  കാഴ്ച്ചകൾക്കും കഴ്ച്ചപാടുകൾക്കും പിടിതരാത്ത നിഗൂടതകളായി മുന്നിൽ വിരിയും. ഒരു നിഷ്കളങ്ക കുഞ്ഞിൻറെ ജിക്ഞാസയോടെ അക്ഷര സന്ജയങ്ങൾക്ക് നടുവിലൂടെ  ദിക്കറിയാതെ നടന്നകലുമ്പോൾ മതം അറിയാത്ത മതവിശ്വാസിയുടേയും  രാഷ്ട്രീയം അറിയാത്ത രാഷ്ട്രീയകാരന്റേയും  അക്ഷരങ്ങൾ ചോരയുടെ കട്ട കറുപ്പ് പിടിച്ച കബന്ധങ്ങളായി  തെരുവിൽ പിടഞ്ഞു മരിക്കുമ്പോഴും   . അടങ്ങാത്ത മാംസ മോഹിയുടെ അക്ഷരങ്ങൾ ശുക്ലത്തിലും  തീണ്ടാരിയിലും അലസഗർഭത്തിലും സ്വയംഭോഗ വിസര്ജ്യത്തിലും കിടന്ന്  ശ്വാസം കിട്ടാതെ തൊണ്ട പൊട്ടി നിലവിളിക്കുമ്പോഴും   വീണ്ടും ഒരു പറക്കാമുറ്റാ ,,, പൈതലിൽ നിസഹായത മാത്രമാണ് ബാക്കി ആവുന്നത്.

 വായനാ ദിനത്തിന്റെ കേവല പ്രഹസനങ്ങളെ മാറ്റി നിർത്തി പിന്നിട്ട വായനാനുഭാവങ്ങളിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുമ്പോൾ യു പി സ്കൂളിലെ ശുഷ്കിച്ച ലൈബ്രററിയായ ചിതൽ സ്പർശമേറ്റ് നിറം മങ്ങിയ തടി അലമാരയിൽ(അക്ഷരങ്ങളുടെ വില  മനുഷ്യനേക്കാൾ നന്നായി ചിതലിന് അറിയാവുന്നത് കൊണ്ടാവാം അലമാരയുടെ കാതൽ കരുത്തിൽ ചിതലുകൾ തോറ്റോടിയത് )  നിന്ന് ആദ്യമായി എടുത്ത്  വായിച്ച രാമായണവും പ്രിയപ്പെട്ട റൂബി ടീച്ചർ കാശടച്ചു എന്റെ പേരിൽ വരുത്തിയിരുന്ന യൂറീക്ക എന്ന ബാലമാസികയും വായനയുടെ ഔപചാരിക തുടക്കം ആയിരുന്നു എങ്കിലും യു  പി യിൽ നിന്ന് പഠനം  അടക്കാകുണ്ടിലെഹൈസ്കൂളിലേക്ക് മാറ്റപെട്ടപ്പോൾ വായനയുടെ ലോകം വീണ്ടും അസ്തമയത്തിലേക്ക് നടക്കവേ  ... ഒരു ദിവസം ക്ലാസ് അദ്ധ്യാപകൻ പരിജയെപെടുത്തിയ മുത്തുവിന്റെ ദുഃഖം എന്നപേരില് ഒരുപുസ്തകം ആണ് പരിജയപെടുത്തിയത് നിങ്ങളുടെ പ്രായത്തിലുള്ള ഒരു വികലാംഗനായ ഒരു കുട്ടി എഴുതിയതാണെന്നും ആ കുട്ടിയുടെ ചികിത്സക്ക് ഭീമമായ സാംബത്തികം ആവശ്യമുണ്ട് നിങ്ങൾ എല്ലാവരും ഈ പുസ്തകം ഒരെണ്ണം വാങ്ങി ആ കുട്ടിയെ സഹായിക്കണന്നവാക്കുകൾക്ക് കീഴ്പെട്ടു വാങ്ങി വായിച്ച ആ പുസ്തകം ഒരിക്കലും മറക്കാൻ കഴിയാത്ത വായനയുടെ ആസ്വാദന നിമിഷങ്ങൾ ആണ് നൽകിയത് എന്ന് ഇന്ന് നിശംസയം ഞാൻ പറയുന്നു.


ഒരു പതിമ്മൂന്നു കാരന്റെ തൂലികയിൽ പിറന്ന അനന്യ സാധാരണമായ രചനാവൈഭവമായിരുന്നു . ആ   കൃതിക്കുള്ളിൽ ഉണ്ടായിരുന്നത് .അച്ഛനും അമ്മയും  അസുഖമായി മരണപെട്ടു ഒറ്റപെട്ട രണ്ടു ചെറുപൈതങ്ങളുടെ ആത്മഹത്യയിൽ  അവസാനിക്കുന്ന   കഥ വായനയുടെ ഓരോ നിമിഷത്തിലും എട്ടാം ക്ലാസ്സ് കാരന്റെ പൊട്ടിത്തെറിച്ച പ്രായത്തിലും കണ്ണീർ തുള്ളികളെ ധാര ധാരയായി പുറത്തേക് ഒഴുകിയത് ഇന്നും സുവ്യക്തമായി ഒര്ക്കാൻ കഴിയുന്ന ആ പ്രതിഭാധാനമായ തൂലിക ഉടമ ഇപ്പോൾ എവിടെയാണെന്ന് . എന്നറിയാൻ ഒരാഗ്രഹം ഈ അവസരത്തിൽ തോന്നുന്നു .

പാതി വഴിയിൽ പഠനോപകരണങ്ങൾ വലിച്ചെറിഞ്ഞു ഒരു പറവയുടെ മേലങ്കി അണിഞ്ഞു ഉപജീവനത്തിൻറെ അതി ജീവനം ആരംഭിച്ചപ്പോൾ   ,  ദിനപത്രങ്ങളിലെ വാരാന്ത്യപതിപ്പും   മുഖപ്രസങ്ങങ്ങളും പ്രിയപ്പെട്ടഅപ്പുകുട്ടനും കഷ്ടകാലൻ നായരുംആക്ഷേപ ഹാസ്യത്തിൽ പൂണ്ടു വിളയാടിയ  മനോരമയിലെ തരംഗങ്ങളിൽ പനച്ചി എന്ന  
 കോളവും ദൈനം ദിന വാര്ത്തകളും  മാത്രമായി എന്നിലെ വായന മരണമടഞ്ഞിരുന്നു എങ്കിലും  തീക്ഷ്ണമായ പല ജീവിതങ്ങളുടെ എഴുതാതെ പോയ കദനങ്ങലുടെ കഥ  അടുത്തറിയാൻ കഴിഞത്  ഭാഗ്യവും നിര്ഭാഗ്യവും ആയി കാണുമ്പോഴും വായന ഇല്ലാതെ പോയ കാലത്തെ      എണ്ണമെടുത്ത് തള്ളികളഞ്ഞ ആയുസ്സിന്റെ നഷ്ടമാണെന്ന തിരിച്ചറിവായി മാറുന്നു .

പ്രാരബ്ധങ്ങളുടെ പടുകുഴിയിൽ നിന്ന് പ്രവാസത്തിന്റെ പ്രതീക്ഷകളിലേക്ക് ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ വേണ്ടി  പറന്നിറങ്ങിയപ്പോൾ  ലകഷ്യമായ രണ്ടറ്റം മുട്ടിക്കൽ നടന്നില്ലെങ്കിലും എന്നിൽ നിന്നകന്ന വായനയെ തിരിച്ചു പിടിക്കാനായി എന്നതാണ് പ്രവാസത്തെ കൂട്ടി കിഴിച്ചാൽ  കിട്ടുന്ന ലാഭം ... പ്രവാസഭൂമികയിൽ നിന്ന് സൈബർഇടങ്ങളിലെ  നല്ലതിലേക്കും ചീത്തയിലേക്കും ചൂണ്ട് വിരലിൻറെ മൗസ് മുനകൾ നീണ്ടപ്പോൾ കണ്ടുമുട്ടിയ ബ്ലോഗുകളിലെ സരസ ലളിത വായനയിൽ നിന്ന് ഞാനെന്ന ഒരു ബ്ലോഗർ പോലും രൂപാന്തരംപ്പെട്ടു എന്ന് വരെ കരുതി അഹങ്കാരത്തിന്റെ ഗിരിനിരകളിലേക്ക് അന്ധപ്രയാണം തുടങ്ങിയ സമയത്താണ് സ്നേഹ സതീര്ത്യരിൽ ഒരാളായ സർദാറിനെ പരിജയപെടുന്നത് .  കൂടുതൽ വായന കൊമ്പന്റെ എഴുത്തിനു ഗുണം ചെയ്യും എന്ന ഉപദേശവും  . അതോടെ രണ്ടും കൽപ്പിച്ചു സൈബർ ലോകത്ത് മാത്രം ഒതുങ്ങികൂടിയ വായനയുടെ വ്യാപ്തി പുതകങ്ങളിലെക്ക് വ്യാപിപ്പിക്കുകയും മലയാളത്തിന്റെ സുൽത്താന്റെ സമ്പൂർണ്ണ കൃതികൾ വായിച്ചു തുടക്കമിട്ടു തുടങ്ങിയ വായന ഇന്നും പരിമിതമായ സമയങ്ങളിൽ തുടർന്ന് പോകുമ്പോൾ വായിച്ച പുസ്തകങ്ങളിലൂടെ ഒരു ഓട്ട പ്രദക്ഷിണത്തിനു മനസ്സ് കൊതിക്കുന്നു .

ബേപ്പൂർ സുൽത്താന്റെ സമ്പൂർണ്ണ കൃതികൾ വായിച്ചു ബുക്ക്‌ തിരിച്ചു കൊടുക്കുമ്പോൾ തന്നെ സർദാരിൽ നിന്ന് മുകുന്ദന്റെ ഡല്ഹി വാങ്ങി ചിക്കെൻ ആണെന്ന് കരുതി പരുന്തിറച്ചി തിന്നതും ഓഫീസിലിൽ നിന്ന് തന്നെ കുളിയും കുടിയും ഭോഗവും നടത്തിയ സായിപ്പും കയ്യില കാഷില്ലത്തത്കൊണ്ട് മാത്രം തഴപെട്ട പ്രതിഭയെ അംഗീകരിക്കാതെ പോയ ചിത്രകാരനേം  പരിജയെപെട്ടു

 ,ഇന്നു മറന്നു തുടങ്ങിയ മനസ്സ് നിരീക്ഷിക്കുന്ന ഒരു കാര്യമുണ്ട് മുകുന്ദന്റെ ഡൽഹിയിൽ പറയുന്ന ഒരു സംഭവവുമായി ഇന്നത്തെ മുഖ പുസ്തക ലൈക്കൻ  സംസാകരത്തിനു ഒരു ബന്ധമുണ്ടെന്നു . സ്ത്രീകളുടെ പോസ്റ്റിനു കൂടുതൽ ലൈക് കിട്ടുന്ന എന്ന പരിവേദനം പോലെ അതിലെ ചിത്രകാരനും ഉണ്ടായിരുന്നു ഒരു പരിവേദനം ഒട്ടും  അർത്ഥമില്ലാത്ത  ചിത്രങ്ങൾ വരഞ്ഞ ഒരു ചിത്രകാരി പെണ്ണ് ആയി എന്നത് കൊണ്ട് മാത്രം അമ്ഗീകരിക്കപെടുന്ന ഒരു ഭാഗം

മുകുന്ദനിൽ നിന്ന് നക്ഷത്ര കുട്ടന്റെയും ചാമിയാരപ്പന്റെയും  തലമുറ പറഞ്ഞു  പറഞ്ഞവസാനിപ്പിക്കുന്ന ഒവി വിജയൻറെ തലമുറയിലെക്കാണ് വായന നീണ്ടത്  നിലമ്പൂരിലെ മാപ്പിളെ വീട്ടിലെ ഉമ്മച്ചിയും സ്വര്ണ നിറമുള്ള പുല്ലുകളും തുവ്വൂർ റയിൽവേ സ്റ്റേഷനിലെ ഇടലിയും സാമ്പാറും  വായനക്കിടയിലെ എന്റെ പ്രാദേശിക വികാരങ്ങളിൽ കുളിര് നിറച്ചു പോകുമ്പോൾ വാക്കുക്കളുടെ നാനാർഥങ്ങൾ ആയിരം സൂക്ഷമാണു പോലെ എന്നിലേക്കും എത്തുന്നത് ഞാനറിഞ്ഞു വീണ്ടും വായനയുടെ അനന്തതയിലേക്ക് പിച്ച വെക്കുമ്പോൾ പത്മ രാജന്റെ സുവർണ്ണ കഥകളിലെ മയിലമ്മയെപോലെ  നട്ടുച്ചക്ക് നാട്ടുകാർ ചുമന്നു കൊണ്ട് പോകുന്ന കട്ടിലിൽ മലര്ന്നു കിടന്നു ലോകം എനിക്ക് പുല്ലാണേ ..... എന്ന് എനിക്കും വിളിച്ചു കൂവണം എന്ന ചിന്തയിൽ   സാക്ഷാൽ പുനത്തിൽ കുഞ്ഞബ്ദുള്ള എന്ന  കുഞ്ഞിക്കയുടെ പരലോകത്തിലേക്ക് എത്തുമ്പോൾ ദ്രവിച്ചു പഴകിയ ഒരു തറവാടും ഒരു ഉമ്മയുടെ സ്നേഹവും രണ്ടാനുമ്മയുടെ താക്കോൽ പ്രയോഗവും കുതിര കുളംബടിയും കാളവണ്ടിക്കാരന്റെ പാട്ടും ഇന്നും മനസ്സിൽ തങ്ങുന്നു .

പരലോകത്തിൽ നിന്ന് കന്യാവനങ്ങളിലേക്ക്  വായന പടര്ന്നു കയറുമ്പോൾ ഞാനും കൂടി ജീവിക്കുന്ന ജിദ്ധ നഗരത്തിൽ നിന്ന് കഥ തുടങ്ങി റിയാദിലേക്ക് വെട്ടുന്ന പുതിയ റോഡിൻറെ സർവേക്ക് വായനക്കാരനെയും ഒട്ടക പുറത്ത് കയറ്റി കുഞ്ഞിക്ക പോകുമ്പോൾ മുഹമ്മദ്‌ അൽ സഅദിന്റെ  മക്കയിലേക്കുള്ള പാതയെ കുഞ്ഞിക്ക അനുകരിച്ചോ എന്ന് പിന്നീട് മക്കയിലേക്കുള്ള പാതയുടെ വായനയിൽ ആശങ്കപെട്ട് പോയിട്ടുണ്ട് എന്നാലും കന്യാവങ്ങളിലെ പ്രാർഥനകളും കരടി രോമത്തിൽ നിര്മിച്ച അഹമ്മദ്‌ ദോസരിയുടെ  രണ്ടാം ഭാര്യുടെ കിടക്കയും  .ഇപ്പോഴും കേൾക്കുന്ന കുഞാവമാരുടെ കഥകളും  ഒരിക്കലും മറക്കില്ല.

പരലോകവും കന്യാവനങ്ങളും കഴിഞ്ഞു സെമി സൈഫ് തന്ന ഖസാക്ക് ടിക്കെറ്റിൽ കൂമൻ കാവിലേക്ക് രവിയോടോപ്പം ബസ്സ്കയറി ഇറങ്ങുമ്പോൾ  മൂക്കിലേക്ക് ചന്ദന ത്തിരിയുടെ സുഗന്ധവും കാതിലേക്ക് എത്തുന്ന അള്ളാ തിരുപേരും സ്തുതിയും സലവാത്തും എന്ന ബൈത്തിന്റെ ഈരടികളും ആയിരം കൊല്ലം രാഖി മിനിക്കിയ ശൈക്കന്മാരുടെ കോട്ടയും പുളിയും പുളിമരത്തിലെ ചോതിയും പള്ളികുളത്തിൽ നിന്ന് കുളിച്ചു കയറുന്ന മൈമൂനമാരും രതിയുടെ സ്ലാതാക്ഷരങ്ങൾ വീണ ഞാറ്റു പുരയും അള്ളാ പിച്ചാ മൊല്ലാക്കയും എന്തിനു അപ്പുക്കിളി വരെ ഓർമകളിൽ നിന്ന് നിഷ്കളങ്കമായി ചിരിക്കുന്നു

പ്രിയൻ സാദിക് മാഷിലൂടെ വീണ്ടും കുഞ്ഞിക്കയുടെ സ്മാരക ശിലകളിലെക്ക്  എത്തുമ്പോൾ കാതിലേക്ക് എത്തുന്നുണ്ട് കപ്പിയുടെ കരച്ചിലും അതിനു താളം ഒപ്പിക്കുന്ന  ഏറമുള്ളാന്റെ പാട്ടും   അടുക്കളെ പുറത്തേക്ക് ഇരുട്ടിന്റെ മറവിൽ എത്തുന്ന  കുതിരക്കാരനും  കണ്ണ് ചിമ്മി സങ്കടം പേറുന്ന കുഞ്ഞാലിയും   മാഷിന്റെ റൂമിൽ നിന്ന് അധികാരത്തോടെ എടുത്ത് കൊണ്ട് വന്ന ഏകനായ വിജയിയുടെ സസൂക്ഷമായ  കൊലപാതകങ്ങളും  ഖുശ്വന്ത്‌ സിംഗിന്റെ  സഖിമാരും ഞാനും വായനക്കിടയിലെ ഉദ്ദരണവും കഴിഞ്ഞു

 ആറാം വിരലിലെ ഉരുളി കള്ളനായ മനുഷ്യ ദൈവവും വിരലിലെ പ്രകാശവും ഇന്നും തെളിഞ്ഞുനിൽക്കുമ്പോൾ ചുവന്ന പൂവുകൾക്കിടയിൽ ശ്രദ്ധ കിട്ടാനായി തള്ളി കയറി വരുന്ന വെളുത്ത പൂവാവാൻ ഉള്ള തത്രപാടിനിടക്ക് വേദ രാമനോട് വിടചൊല്ലി നില്ക്കെ ആണ് ഷാലിമയെ പരിജയപെടുന്നത്
എനിക്കായി ഷാലിമ കൊണ്ട് വന്ന സമ്മാനങ്ങളിൽ പ്രധാനപെട്ട ഒന്നായിരുന്നു. രണ്ടാമൂഴം ഘടോൽകജന്റെ ദുഖത്തിൽ  ഒന്ന് കരയാൻ പോലും ആവാതെ ഭീമനോടോപ്പം  മഹാഭാരതയുദ്ധ വിജയം വായിച്ചു ഞാനും കൊണ്ടാടി.

  പുന്നയൂർകുളത്തിൽ  മലര്ന്നു നീതുന്ന പെണ്‍കുട്ടിയും  നലാപ്പാട്ടെ തറവാടിനെ ചുറ്റിയുള്ള കഥകളും നിറഞ്ഞ കമലയുടെ നീർമാതളപ്പൂവും ഷാലിമ തന്ന സമ്മാനത്തിൽ ആയിരുന്നു വണ്ടി കാളയും ജാനുവമ്മ പറഞ്ഞകതയും  എന്റെ കഥയും അവസാനം മിനി വായനക്ക്  തന്ന നഷ്ടപെട്ട നീലാംബരിയും വായിച്ചു തീർന്നപ്പോൾ മാധവികുട്ടി എന്ന ആ പ്രണയശിൽപ്പത്തിനോടല്പ്പം പ്രണയം ഈ ഉള്ളവനും തോന്നി

സൗദി അറേബ്യയുടെ ചരിത്രവും പൈതൃകവും കേള്ക്കാൻ ദുർഘടമായ  മരുപാതയിലൂടെ ഒരു ഒട്ടജീനിയിൽ ഇരുന്നു ഞാനും ഒരു യാത്രപോവുക ആയിരുന്നു മുഹമ്മദ്‌ അൽ സഅദിന്റെ കൂടെ  അന്ജാളും  ഒരുവാളും കൊണ്ട് ഇബ്നു ഷമ്മർ ൽ നിന്ന് ഇബ്നു സൌദ്‌ ഈ രാഷ്ട്രം (സൗദി അറേബ്യ)പിടിച്ചെടുത്ത ഇചാഷക്തിക്ക്  സല്യൂട്ട് നൽകുമ്പോൾ അത് വായനക്ക് നല്കിയ സമീര് കൊയകുട്ടിയെയും ഓര്ക്കുന്നു

നളിനി ജമീല എന്ന ലൈഗിക തൊഴിലാളിയുടെ അനുഭവങ്ങൾ പറഞ്ഞ  ഞാൻ നളിനി ജമീല ലൈംഗിക തൊഴിലാളി എന്ന പുസ്തകം  ഒരു നിമിഷം ആണായി പിറന്നതിൽ സ്വയം തലകുനിച്ചതായിരുന്നു

ഇനിയും പറയാൻ ഉള്ള പുസ്തകങ്ങൾ ആട് ജീവിതവും ബെന്യാമിനും അബു  ഇരിങ്ങാട്ടിരിയുടെ വവ്വാലുകളുടെ വഴികളും അടക്കംവരുന്ന വായിച്ച ബാക്കി  അടുത്ത വായനദിനത്തിൽ പറയാൻ ബാക്കി വെച്ച് ഭ്രാന്തൻ അംജത് തന്ന  ധര്മ പുരാണത്തിലേക്ക് ഞാൻ മടങ്ങട്ടെ പ്രജാപതി ഇപ്പൊ ഇട്ട പെരുച്ചാഴിയുടെ വലിപ്പമുള്ള കണ്ടിയേക്കാളും  വലുത് ഇടുമോ എന്നും പതിനായിരം തുടകൾ ഉരസ്സിയ   കുടിയരസ്സിന്റെ സ്ത്രീകളുടെ കത്ത് വായിച്ചു പ്രജാപതി ഉടുതുണി വാരി എടുക്കുമോ എന്നും നോക്കട്ടെ

എനിക്ക് വായനക്ക് ബുക്കുകൾ സമ്മാനിച്ച എല്ലാ മഹത് വെക്തികൾക്കും നന്ദി 




LinkWithin

Related Posts Plugin for WordPress, Blogger...