ബുധനാഴ്‌ച, ഡിസംബർ 8

വണ്ടിക്കാരന്‍ ബീരാക്കാന്റെ രണ്ടാം കെട്ട്............!

           അയ്യോപാവത്തിന്റെയ് ഇഷ്ട്ട കഷ്ട്ട ത്തോഴന്‍മാരില്‍  എഴു പത്തി എട്ടാമാനായ സംഭവ ബഹുല  ബാഹുല്യ  പന്ടാരടങ്ങിയ   കഥാ പാത്രമാണ്  പട്ടിക്കാടന്‍ ബീട്ടില്‍ വണ്ടിക്കാരന്‍ ബീരാന്‍ കാക്ക. ആയിരത്തി തൊള്ളായിരത്തി മേടം
പതിനെട്ടിന് ഭൂമിയില്‍ ഭൂജാതനായ കൂതറ കുലജാതനാണ്  ഈ കാലമാടന്‍ , ഈ കൂതറ കുമാരന്‌ വണ്ടിക്കാരന്‍ എന്നു പേര് വരാന്‍ കാരണം മറ്റൊന്നുമല്ല ,    ഇവന്‍
    പണ്ട് കള്ള പാസ്പോര്‍ട്ട്‌ എടുത്തു വീമാനതിന്റെയ് കോണിമ്മേല്‍  തൂങ്ങി ഗള്‍ഫില്‍ പോയി ജോലികൊടുത്ത മുട്ടനാടിന്റെയ് താടിവെച്ച അറബിക്ക് മുട്ടന്‍ ഒരു പണിയും കൊടുത്ത് മുന്തിയ യതീംഘാനയിലെക്ക്  ആക്കി കാശും അടിച്ചു മാറ്റി, മഞ്ഞു പെയ്യുന്ന മനം കുളിരുന്ന മരം കോച്ചുന്ന മാക്രികള്‍ പേക്രോം എന്നു ഈണത്തില്‍ കരയുന്ന, കാളവണ്ടി ഉരുളുന്ന നാട്ടില്‍ തിരിച്ചെത്തി ഞമ്മളേ പയേയ്കാല മോട്ടോര്‍ സൈക്ക്ലായ രാജദൂതും മാങ്ങി എന്റെ നാടിലെ കട്ട റോട്ടിലൂടെയ്  കുട്ടപ്പനായിട്ട് ഒരുപോക്കുണ്ട്, ഒരു ബല്ലാത്ത ജാതി പോക്ക് !ഈ പോക്ക് മൂക്കത്ത് വിരല്‍വെച്ചു നോക്കി കണ്ടവര്‍   ആണ്  ഇവനെ ആദ്യമായി വണ്ടിക്കാരന്‍ ബീരാന്‍ എന്നു വിളിച്ചത് .


ചെറുപ്പം തൊട്ടു തെമ്മാടിയും സര്‍വോപരി കുരുത്തം കെട്ടവനുമായാ ചാണാപുളി  ചെക്കനാണ് ബീരനെന്നു എന്റെ നാട്ടിലെ തറവാടി പകല്‍  മാന്യ  വര്‍ഗമൂരാച്ചി പിന്തിരിപ്പന്‍ ബൂര്ശാഷികള്‍       ഇവന് സര്‍ട്ടിഫിക്കറ്റ് ഓള്‍ റെഡി നല്‍കി കയിഞ്ഞിട്ടുണ്ട്. എന്നു കരുതി പ്രിയ സുഹ്രത് വണ്ടിക്കാരന്‍  ബീരാന് അതിന്റെ അഹന്ഘാരം അല്പം പോലും ഉണ്ടായിരുന്നില്ല അത് കൊണ്ട് തന്നേയ്  അണ്ണാക്കിലേക്ക് തട്ടാന്‍ പട്ട കിട്ടാത്ത ആനയെയ്പോലേ പട്ട  അടിച്ചു പിപ്പിരി പിരാന്തായി നാട്ടിലൂടെയ് നാടകം കളിച്ചു നടക്കലായിരുന്നു പതിവ് .
                                    ആ ഇടക്ക് ആണു ബീരന്റെയ് നിര്‍മാതാവ് അവിലിടിയന്‍ കുഞാലിക്കാക്ക് മീന മാസത്തിലെ വേനല്‍ മഴ പോലെ ഒരു വെളിപാട് ഉണ്ടാകുന്നത് ബദ്രീങ്ങളായ ബദ്രീങ്ങളെ ഒക്കെ മനമുരുകി വിളിച്ചിട്ടും , മംബറത്തെ തങ്ങള്‍ക്ക് നേര്‍ച്ചനേര്‍ന്നിട്ടും ലൂര്‍ധ് മാതാവിന് മുന്നില്‍ മുപ്പതു മെഴുകുതിരി കത്തിച്ചു വെച്ച് മുട്ടുക്കാലില്‍  നിന്ന് മുട്ടിപ്പായി പ്രാര്‍ ത്തിചിട്ടും കൊടുങ്ങല്ലൂര്‍  അമ്മക്ക് ഒരു ഭരണി  കടു മാങ്ങ അച്ചാര്‍ , ഭരണി പാട്ടോട് കൂടി നേര്‍ന്നിട്ടും പടച്ച തമ്പുരാന്‍ കണ്ടറിഞ്ഞു കൊടുത്തതാണ് ഏക മകനായ ബീരാന്‍ സ്വന്തം മാനസ മഹാ പുത്രന്‍ ആദ്യം ഒക്കെ വീര ശൂര പരാക്രമി ആയി വളരുന്നത് കണ്ട ആ പിതാ ഹൃദയം വളരേ നല്ല പ്രതീക്ഷയില്‍ ആയിരിന്നു എന്ത് ചെയ്യാന്‍ മൂത്ത്‌ മൂത്ത്‌ മുത്ത് ആയി വളരേണ്ട മകന്‍ മത്തായി നടക്കുന്നത് കണ്ടു അവിലിടിയന്റെയ് ഖല്‍ബ് ആകെ ഖുല്‍ബ് ആയി...... തല ഇല്ലാത്ത തല കാജാ ബീഡി വലിച്ചു പുകച്ചു ആലോചിച്ചു ബീരാന് ഒരു ബീടരേ കണ്ടെത്തി നിക്കാഹു ചെയ്യിപ്പിച്ചു കൊടുത്താല്‍ ....... ചിലപ്പോള്‍ ?ബീരാന്‍ സല്‍പാന്താവിലെക്ക് വരാന്‍ സാത്യത ഉണ്ടെന്ന  തീരുമാനത്തിലാണ് അവിലിടിയന്‍ എത്തി തീര്‍ന്നത് .അവിലിടിയന്റെയ്  കാജാ ബീഡി പുകയില്‍ ഉടല്ടുത്ത ആശയം നേരേ പ്രിയ പത്നി കുംബ കുലുക്കി കുഞ്ഞാത്തുവിനോട്  പറഞ്ഞു' കുഞ്ഞാത്തു നിറഞ്ഞ  മനസ്സോടെയും തുറന്ന വാഴയോടെയും അതിനെ വീതന പ്പുറത്ത് കൈ അടിച്ചു പാസാക്കി  പിറ്റന്നാള്രാവിലെ കിടക്ക പാഴയില്‍നിന്നു തപ്പി തടഞ്ഞ എണീറ്റ ബീരാനേ മതെറും ഫാതെറും എതിരേറ്റത് കല്യാണ ക്കര്യവും പറഞ്ഞായിരുന്നു.
                                                                                                              ആദ്യം നമ്മുടെ പ്രിയ നായകന് സ്വപ്നമാണോ?  കാണുന്നത് എന്ന അന്ധാളിപ്പോട് കൂടി ചെവിയില്‍ ഒന്ന് നുള്ളിനോക്കി അല്ല ഒരിക്കലും   സ്വപ്നം അല്ലാന്നു ഉറപ്പു വരുത്തി നാണവും  മാനവും പണ്ടേ ഇല്ലാത്ത ബീരാന്‍ ഒട്ടും നാണം ഇല്ലാതെ പറഞ്ഞു ഞാന്‍ റെഡി എന്നു പെണ്ണ് തിരഞ്ഞു കൂടുതല്‍ ഒന്നും നടക്കേണ്ടി വന്നില്ല ആ നാടിലെ ത്തന്നെ ഒരു മാന്യ മഹാനായ കോഴി ക്കാരന്‍ കൊയാന്റെ  പുരയിലേക്കാണ് .പോയത് .
കൊയാന്റെയ് മുത്തായ മൂത്ത പുത്ത്രി ഈരേഴുലോക സുന്ദരി മണിമുത്ത് നബീസുമ്മയേ  കാണാന്‍ ആയിരുന്നു ഒറ്റ നോട്ടത്തില്‍  ത്തന്നെ യേത് പുരുഷ കേസരിയും നബീസൂനേ ഇഷ്ട്ടപെടും കാരണം ഓള് ബല്ലാത്ത ജാദി ചൊരുക്ക് ആണ് ....! ഓളെ ചൊര്‍ക്കിനേ കുറിച്ച് പറഞ്ഞാല്‍ ഒത്തു പഠിച്ചു മന്ദം മന്ദം മന്ദായിട്ട് നടന്നു വരുമ്പോള്‍ എന്റെ നാട്ടിലെ വാല പൂവാലന്മാര്‍ എല്ലാം ചുണ്ടിന്നുള്ളില്‍ ഹാന്‍സും തിരുകി ടൈറ്റ് ഫിറ്റ്‌ ജീന്‍സും  കതറിന്റെ ചെരിപ്പും ലെതരിന്റെയ് കുപ്പായവും ഇട്ടു സ്വന്തം വീട്ടിലെ തെങ്ങിന്റെ ചുവട്ടില്‍ നാല് ചാക്ക് കോഴി കാഷ്ട്ടം ഇറക്കി ഇടാന്‍ കാശില്ലത്തെയ് അണ്ടന്‍ അടകോടന്‍ തന്ത മാരുടെ മാനസ പുത്രരാന് അര മീറ്റര്‍ നീളത്തില്‍ കൃതാവും ഇറക്കി കദിയ്യ അമ്മായിയുടെ ആടിന്റെ ബ്രസിയര്‍ പോലുള്ള ത്താടിയുംവെച്ച് മാദക മണിമുത്ത് നഫീസൂനേ മന്ത്ര മാരണ നമ്പറുകള്‍ കാണിച്ചു മയക്കി എടുത്തു ആ മാദക മധു നുകരാന്‍ ആണ് മന്ത്രി യേമാന്‍ കടന്നു പോകുന്ന രാജ വീഥിയില്‍ കാക്കിയിട്ട് കാവല്‍ നില്‍ക്കുന്ന രാജ ഭടന്മാരേ പ്പോലെ മുക്കില് മുക്കില് കാവല്‍ നിക്കുന്നത് അത്രക്ക് ചൊറുക്കാണ് നമ്മുടെ തങ്ക കുടത്തിനു. മുല്ല മൊട്ടിന് സമാനമായ പാല്‍ നിലാ പുഞ്ചിരി പല്ലുകളും ചാമ്പക്ക ചുണ്ടുകളും അമേരിക്കന്‍ ആപ്പിള്‍ പോലെത്തെമാറിടങ്ങളും  കാര്‍മേഘത്തെക്കാള്‍ കറുപ്പുള്ള കാര്‍ കൂന്തലും എല്ലാമായി തെങ്ങ് കയറ്റക്കാരന്‍ പപ്പെന്റെയ് ഏണി പോലുള്ള ചപ്പലിന്മേല്‍ കയറി നിതംബ ചലനം ക്രമീകരിച്ചു കൊണ്ട് ഒരു പോക്കുണ്ട് ആ കഥ ഒരു മെഗാ സീരിയല്‍ ആണെന്ന് സീരിയസ് ആയി പറഞ്ഞാല്‍ ആരും കള്ളമാണെന്ന് പറയില്ല കരിം കള്ളമാണെന്ന് മാത്രമേയ് പറയുക ഒള്ളൂ .


ഏതായാലും നമ്മുടെ നഫീസൂനേ ഒറ്റ തവണ കാണേണ്ട താമസം ഭൂട്ടാന്‍ ടാറ്റ ലോട്ടറി അടിച്ച പാലക്കാട്ടെ പാപരാസി കളെ പ്പോലെ ബീരാന്‍ പറഞ്ഞു ഇമ്മാ ഇച്ച് ഓളെ പറ്റീക്കണ് ഇങ്ങക്കോ ഉടനെ ഞമ്മളേ കുംബ കുലുകി വാഴിലിട്ട മുറുക്കാന്‍ ഓവര്‍ ഫ്ലോ ചെയ്യുന്നത് ഇടത്തേ കൈന്റെയ് പുറം ഭാഗം കൊണ്ട് തുടച്ചു ഉടുതുണിയുടെ ബാക്കില്‍ നല്ല പ്പോലെ തേച്ചു പിടിപ്പിച്ചും കൊണ്ട് പറഞ്ഞു ഞമ്മക്ക് ഓളെ പെരുത്ത്‌ ഇസ്ട്ടായി ...............! അവിലിടിയ്നു പിന്നേ ഇഷ്ട്ടയോന്നു നോക്കണ്ട കാര്യമില്ല കാരണം കുഞ്ഞാലിയുടെയ് ജീവിതത്തിലേ അവസാന വാക്കാണ്‌ കുഞാത്തു ആ വാക്കിലോ ? തീരുമാനതിലോ? മാറ്റം വരുത്താന്‍ മേലെകുന്നതേ നമ്പീശന്‍ ജഡ്ജിയോ? ചോലക്കലേ കേശവന്‍ വക്കീലോ?ഒന്നും പറഞ്ഞിട്ട് കാര്യമില്ല അതാണ് കുഞ്ഞാത്തു വേണ്ടി വന്നാല്‍ കുന്തം കുത്തി കൊല്ലാനും മടിക്കാത്തവള് ‍അതുകൊണ്ട് കുഞാലിക്ക് നോ  പറ്റാതാവല്‍
 അങ്ങനെ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും ഇഷ്ടപ്പെട്ടു കൂടുതല്‍ അന്വേഷണ വിന്യാസങ്ങളുടെയ് ആവശ്യം ഇല്ല രണ്ടും ആ നാട്ടിലെ ത ത്തര തറവാടികള്‍ ആണ് അത് കൊണ്ട് കൂട്ടില്‍ കിടക്കുന്ന ചെമ്മക്കന്‍ കോഴിയേ പിടുച്ചു തൊട്ട വീട്ടിലെ മോല്ലാക്കയേ വിളിച്ചു കോഴി യേ അറുപ്പിച്ചുനാട്ടിലെ  മുഴുവന്‍ കാട്ടു കള്ളന്മാരെയും വിളിച്ചു വരുത്തി നിശ്ചയ മഹാമഹം പത്തിരിയും ചിക്കനും തിന്നു നാലും, കൂട്ടി മുറുക്കി തുപ്പി നാക്ക് കൊണ്ട് വാക്കാലേ നിശ്ചയം കയിഞ്ഞു ശാപ്പാട്ട് രാമനായ മൌലവി നികഹും ചൊല്ലി കൊടുത്തു നിക്കാഹും നാടാകെ സര്‍വാണി സദ്യ യുമായി കൂറ്റന്‍ ജാദിയുടെയ്‌ഒരു കല്യാണവും കയിഞ്ഞു .


                                    ഇപ്പോള്‍ നമ്മുടെ നബീസുവിനു 5   ,8  മക്കള്‍ ഒക്കെ ആയി നബീസുവിലേ ചക്കര ഒക്കെ തീര്‍ന്നു കൊപ്പര ആയി പണ്ടത്തെ പോലെ പന്ജാര ബരത്താനം പറയാന്‍ കിട്ടാതായി അപ്പോയാണ് ബീരാന് മറ്റൊരു കിളിയുടെ ചിരകിന്നുള്ളിലേയ് ചൂട് തേടി പോകാന്‍ ഒരു ആഗ്രഹം ഉദിച്ചത് ഈ ആഗ്രഹം മനസിലിട്ട്‌ താലോലിച്ചു കൊണ്ട് നടക്കുംബോയാണ്  പെന്‍ കെട്ടുക്കാരന്‍ മൂന്നാന്‍ അവരാനേകാണുന്നത്  അവറാന്‍ ഒരു പാട് പെണ്ണ് കാണിച്ചു കൊടുത്തു അതൊന്നും ബീരാന് പറ്റില്ല ഇനി ബീരാന് പറ്റിയ്യാലുംപെണ്ണിന്  ബീരാനേ പറ്റൂല അങ്ങനെ ആകെ സുയിപ്പിലായി നടക്കുമ്പോള്‍ ആണ് ഞാന്‍ ബീരാനേ ഇന്റര്‍ നെറ്റും ചാറ്റും കാണിച്ചു കൊടുക്കുന്നത് ചാറ്റി ചാറ്റി വീരന് ഒരു കിളിയേ കിട്ടി കുയിലിന്റെയ് നാതമുള്ള ഒരു പന്ജാര കിളി ഉടനെ വീരാന്‍ മോഹം അറിയിച്ചു കല്യാണം കയിക്കണം എന്നു അവള്‍ സമ്മതിച്ചു അങ്ങനെ അവളുടെ അഡ്രെസ്സ് വാങ്ങി അവളുടെ വീടും കണ്ടു പിടുച്ചു ചെന്നപ്പോയല്ലേയ് കാണുന്നത് അത് അവള്‍ അല്ലായിരുന്നു അവനായിരുന്നു
വോയിസ്‌ changer എന്ന സുന എന്നെയും ബീരനയും വട്ടിലാക്കിയതായിരുന്നു  ഇതോടു കൂടി ബീരാന്റെയ് രണ്ടാം കല്യാണ ത്തിന്റെ   പൂതി എന്നെന്നേക്കുമായി അസ്തമിച്ചു ബാലാത്ത ജാദി സാദനം ത്തന്നെ ഈ വോയിസ്‌ changer  അല്ലേ ബീരാന്റെയ് ലൈഫ് ത്തന്നെ ഇപ്പോള്‍ ചേഞ്ച്‌ ചെയ്തു..........ഹഹഹഹഹ്

2 അഭിപ്രായങ്ങൾ:

  1. വാഴിലിട്ട മുറുക്കാന്‍ ഓവര്‍ ഫ്ലോ ചെയ്യുന്നത് ഇടത്തേ കൈന്റെയ് പുറം ഭാഗം കൊണ്ട് തുടച്ചു ഉടുതുണിയുടെ ബാക്കില്‍ നല്ല പ്പോലെ തേച്ചു പിടിപ്പിച്ചും കൊണ്ട് പറഞ്ഞു ഞമ്മക്ക് ഓളെ പെരുത്ത്‌ ഇസ്ട്ടായി
    നിരീക്ഷണ പാടവത്തെ പ്രശംസിക്കാതെവയ്യ
    നന്മകള്‍നേരുന്നു

    മറുപടിഇല്ലാതാക്കൂ
  2. അങ്ങിനെ ബീരാന്റെ ലൈഫ് ചേഞ്ച് ആയി

    മറുപടിഇല്ലാതാക്കൂ

LinkWithin

Related Posts Plugin for WordPress, Blogger...